ഉടലോടെ സ്വർഗത്തിൽ എത്തിക്കാം
രചന : ജിഷ കെ ഉടലോടെ സ്വർഗത്തിൽ എത്തിക്കാംഎന്ന വാഗ്ദാനമൊന്നും കവിത ചെയ്യുന്നില്ലപരമ്പരാ ഗതമായി ചെയ്തു വരുന്നതെറ്റ് കുറ്റങ്ങൾഎണ്ണിയെണ്ണി പറഞ്ഞ്അത് നിങ്ങളെതിളക്കുന്ന എണ്ണയിലൂടെ നടത്തിക്കുക മാത്രമേചെയ്യുന്നുള്ളൂ…പരലോകം കണ്ടവരാണ്ഓരോ കവികളും…തിരിച്ചു വരാൻ കൂട്ടാക്കാതെ ഇപ്പോഴുംആത്മഹത്യ മുനമ്പുകളെഓർത്ത് ഉറക്കെ ഉറക്കെവിലപിക്കുന്നവർ…കവിത ഒരു നാട്ടു…
ദേവു
രചന : ഉണ്ണി കെ ടി എട്ടുംപൊട്ടും തിരിയുംമുമ്പേ അമ്മയില്ലാതായി ദേവുവിന്. തന്മൂലം കൂടപ്പിറപ്പുകളായുള്ള ഒരനിയത്തിയെയും അനിയനെയും നോക്കേണ്ട ചുമതല ആ ചെറിയ പ്രായത്തിലെ അവൾക്ക് ഏറ്റെടുക്കേണ്ടിവന്നു!അച്ഛന് വിറകുവെട്ടായിരുന്നു തൊഴിൽ. അദ്ധ്വാനിയായ അയാൾ മക്കൾക്കും തനിക്കും വയറുനിറയ്ക്കാൻ എല്ലുമുറിയെ പണിതു.…
സ്വപ്നത്തിലെ താരാട്ട്
രചന : എൻ.കെ.അജിത്ത് ആനാരി അനപത്യതാദു:ഖമുള്ളിൽവിലാപമായ്അറിയാതെ പാടുന്ന താരാട്ടിലായ്ദിനവും അലിഞ്ഞലിഞ്ഞില്ലാതെയാകുന്നുസഫലമാകാത്തതാം സ്ത്രൈണ ദു:ഖം ഇനിയും സ്ഫുരിക്കാത്തജീവൽത്തുടി-പ്പിനായുദരംകൊതിക്കുന്ന ജീവവഴിയിൽവെറുതേ ത്രസിക്കുന്നു സ്തന്യം ചുരത്താത്തനിറമാറവൾക്കോ കിനാവീഥിയിൽ! വെറുതേകൊതിപ്പൂ മടിത്തട്ടു നിത്യവുംഅവിടെയൊരു കുഞ്ഞിൻ്റെ പുഞ്ചിരിക്കായ്കരിവളകൾ കാത്തളകൾ പുതുകുഞ്ഞുടുപ്പുകൾകരിമഷി മൃദുഗന്ധമിയലുംപകൽ! ഒരു കുഞ്ഞുപാളയും ഒരുതുണിത്തൊട്ടിലുംഒഴിയാത്ത സ്വപ്നമായ് മാറിയോൾക്ക്കനവിലുണ്ടായിരം…
സാന്ത്വനം
രചന : മാധവ് കെ വാസുദേവ് രാവേറെയായിട്ടും രാക്കുറി മാഞ്ഞിട്ടുംഇനിയും നീയെന്തേ ഉറങ്ങിയില്ല ?മഴമേഘം തൂവിപോയി, തൂമഞ്ഞലിഞ്ഞുപോയ്വസന്തങ്ങളേറെ കടന്നുപോയി ?ഋതുമതിയായി നീ പലവട്ടമെങ്കിലുംഒരു പൂക്കാലവും പൂത്തതില്ല …ഒരു കുഞ്ഞു പാദത്തിൻ ഉണ്ണിവിരലുകൾപൂമുഖമുറ്റത്തു പതിഞ്ഞതില്ല….ഒരു കൊച്ചുപുഞ്ചിരി,ആ കിളിക്കൊഞ്ചലുംനീയെത്ര മാത്രം കൊതിച്ചിരുന്നു …ഒരുകാൽചിലമ്പൊലി…
സൂര്യപരിഭവം
രചന : ജോയ് പാലക്കമൂല രാബിലെ എയ്ന്നേറ്റപ്പോൾ,മേലാകെ ഒരു കോച്ചിപ്പിട്ത്തം,പുരേല് ഇരിക്കാന് കൂടി ശമ്മതിക്കില്ല.പനിനീർകാറ്റിനൊപ്പം പായണമ്പോലുംഎന്നും ചെയ്യണത് ഒരു പണിതന്നെ,അയിനെടേല് എന്തൊക്കെ കാണണം,എന്തൊക്കെ കേക്കണം,മടുപ്പു ബരില്ലെ എല്ലാബര്ക്കും?ബെളബ് പറഞ്ഞ്, ഒരു ദെബസോംഇട്ട്ട്ടൊന്നും പോയിട്ടില്ല നാൻപുരേലെ കാര്യം ഓർത്ത്ട്ടൊന്നും അല്ല,അന്തിക്കൊന്ന് മിന്ങ്ങണം, പിന്നെപുസ്സായി…
പാരിജാതം പൂത്തവഴിയിൽ
രചന : മഞ്ജുഷ മുരളി ജന്മജന്മാന്തരങ്ങളായിനീ തന്നെയായിരുന്നിരിക്കണംഎൻ്റെ പ്രണയം!!അതുകൊണ്ടാവാംഞാനിത്രമേൽ തീവ്രമായിഈ പാരിജാതത്തിൻ സുഗന്ധത്തെനെഞ്ചിലേറ്റുന്നത്.നിശയുടെ ഇലയനക്കങ്ങൾക്കിടയിൽഓരോ പാരിജാതമൊട്ടിനേയുംപൂനിലാവ് ചുംബിച്ചുണർത്തുമ്പോൾആ പ്രണയപരിമളംഎന്നെത്തേടിയെത്തുന്നതും.ഇത്രമേൽ നിന്നെഞാൻ പ്രണയിച്ചിട്ടുംജന്മാന്തരങ്ങളിലെവിടെയോനീയെന്നെ മറന്നുവച്ചിരിക്കുന്നു.അതാണിത്രമേൽ ഭ്രാന്തമായ്നിന്നെ ഞാൻതേടിക്കൊണ്ടിരിക്കുന്നത്.ഇനിയുള്ളജന്മങ്ങളിലെല്ലാംനാം കണ്ടുമുട്ടിയേക്കാം,അന്ന് പാരിജാതംപൂത്തുലഞ്ഞപ്രണയസുഗന്ധംനിറഞ്ഞതാഴ്വരയിലേക്ക്,നാമിരുവുംമനസ്സുകളെ തമ്മിൽകൊരുത്തുപിടിച്ച്ഒരുയാത്ര പോകണം, വീണ്ടുംപ്രണയിച്ചു തുടങ്ങാനായി!!.
വീട് എന്ന കടമ തോളിൽ ഏറ്റിയ വണ്ടിക്കാളകൾ.
രചന : അച്ചു ഹെലൻ . വീട് എന്ന കടമ തോളിൽ ഏറ്റിയ വണ്ടിക്കാളകൾ ആയ പുരുഷന്മാരെപ്പറ്റി ഓർക്കുമ്പോൾ സത്യത്തിൽ വല്ലാതെ സഹതാപം തോന്നും.കൂടിക്കൂടി വരുന്ന ദൈന്യം ദിന ചിലവുകൾക്കനുസരിച്ചു വരുമാനം വർധിപ്പിക്കാൻ വേണ്ടി പരക്കം പായുന്ന, നാടും വീടും സൗഹൃദങ്ങളും…
വിഡ്ഢിദിനം*
രചന : ശ്രീകുമാർ പെരിങ്ങാല. രണ്ടുമാസംമുമ്പ് അനന്തരവൻ ഗൾഫിൽനിന്ന് വിളിച്ചു“മാമാ ഞാൻ ലീവിന് വരുന്നുണ്ട്. മാമന് എന്താണു കൊണ്ടുവരേണ്ടത്”.ഞാനൊരു ഫോർമാലിറ്റിക്ക് പറഞ്ഞു“എയ് ഒന്നും വേണ്ടാടേ, നീ ഇങ്ങ് വന്നാമതി”.അവൻ വിടാനുള്ള ഭാവമില്ല“അതുപറ്റില്ല മാമാ ഇത് എൻ്റെയൊരു സന്തോഷത്തിനാണ്. എന്താണ് വേണ്ടതെന്നു പറയൂ…
കറുപ്പഴക്
രചന : ഷറീഫ് കൊടവഞ്ചി വർണ വെറിയാൽവിഷം ചീറ്റിയഗതകാല നീചത്വമേതിരിച്ചു വരുന്നുവോവീണ്ടുമീ ഭാരതമണ്ണിൽമഹാഭാരതരചനയ്ക്കായ്ധീവര വ്യാസനെനിയോഗിച്ചവർരാമായണസൃഷ്ടിക്കായ്കാട്ടാളവാല്മീകിയെവിളിച്ചവർഭരണഘടനാശില്പിയായിഅംബേദ്കറെഏൽപ്പിച്ചവർദളിതരുടെ മുതുകുചവിട്ടുപടിയാക്കിസിംഹാസനത്തിൽകയറിക്കൂടിയവർഅടിയാത്തിയുടെഅടിവസ്ത്രംവലിച്ചൂരിനഗ്നയാക്കിഅടിയാന്റെനെഞ്ചത്തേക്കാഞ്ഞുചവിട്ടിഅട്ടഹസിച്ചവരല്ലോസവർണഭരണ പുംഗവർ…കാനനത്തിൻ കാവലാളാംദ്രാവിഡകുലത്തെയാകെകാട്ടാളക്കൂട്ടങ്ങളാക്കിനിശാചരരെന്നോതിനിഷ്കാസനം ചെയ്തില്ലേ?ആര്യപ്പേക്കോലങ്ങളുടെപത്തായപ്പുരകളിൽസമ്പത്തുനിറയ്ക്കാൻമണ്ണിലും വിണ്ണിലുംവിയർപ്പൊഴുക്കികരിവാളിച്ചുപോയഅധ്വാന വർഗ്ഗത്തിൻകറുപ്പിനെനോക്കിനീചരെന്നുംരാക്ഷസരെന്നുംചാപ്പ കുത്തിയില്ലേ!നിങ്ങൾ ചാപ്പ കുത്തിയില്ലേചുട്ടു കൊല്ലാൻചുമടെടുക്കാൻകാമം തീർക്കാൻപിച്ചി ചീന്താൻകെട്ടി തൂക്കാൻപട്ടിണിക്കോലംദളിതർ മാത്രം…കറുപ്പിൻ്റെഗതകാലത്തെവികലമാക്കിചരിത്രം കുറിച്ചആര്യഭക്തരുടെഗോപുര വാതിൽചവിട്ടിത്തുറന്നുപൊരുതി വാങ്ങണംചെങ്കോലും ചിലങ്കയും
പലായനം”
രചന : നവാസ് ഹനീഫ് വീതം വെച്ചും, വിറ്റും ,ജപ്തിചെയ്തും, വലിച്ചെറിഞ്ഞുംഇല്ലാതായത് ഏക്കറുകളോളം വസ്തുവകകൾ….തറവാട് പൊളിച്ചുവിൽക്കുകയാണ്രണ്ടേക്കറോളം ഉണ്ടായിരുന്ന പറമ്പിൽ തറവാടിരിക്കുന്ന ഭാഗം മാത്രം ഇനി ബാക്കി. തറവാടിന്റെ നാലുചുറ്റുമുള്ള നാൽപ്പതു സെന്ററിൽകാടുപിടിച്ചു പടർന്നു കിടക്കുന്ന മുൾച്ചെടികളും കമ്മ്യൂണിസ്റ്റ് പച്ചയുംകൂടാതെ അവിടം…