സുഭദ്രായനം
അനിൽ ശിവശക്തി* ഉടയാടകൾ സഭാനാഭിയിൽവച്ച് വലിച്ചഴിച്ചതല്ല ! വിശപ്പിന്റെ വേലിയേറ്റത്തിൽ വിവസ്ത്രയായതുമല്ല. അഗ്നിചൊറിച്ചിൽ അസഹനീയമായപ്പോൾ ഊരു സംഗമദേശം അന്യ ദേഹത്തെ ആകർഷിച്ചതുമല്ല. കാമം പൂത്ത തീക്കണ്ണൻമാർ കാട്ടിയ പച്ചനോട്ട് അഭിഷേകം ചെയ്തപ്പോൾ തുടകളകന്നു പോയതാണ്. അരണ്ട വെളിച്ചത്തിൽ ഇരുളകറ്റി ഇതളകറ്റി അശ്വമേധംനടത്തുവാൻ…