പാദുകങ്ങൾ.
ഉഷാ റോയ്* തേഞ്ഞുതീരാറായ ഒരു ജോഡി ചെരുപ്പ് , രാധ ദേഷ്യത്തോടെ വളപ്പിലേക്ക് വലിച്ചെറിഞ്ഞു. ” നാണം കെടുത്താനായി ഇറങ്ങിയിരിക്കുന്നു.. വൃത്തികെട്ടവൾ …” അവൾകോപം കൊണ്ട് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. അമ്മു എല്ലാം കേട്ടുനിന്നു.. എന്നിട്ട് വളപ്പിലെ ചവറുകൾക്കിടയിലേക്ക് ഇറങ്ങി…