“ഈശ്വരോ രക്ഷ “
മിനിക്കഥ : മോഹൻദാസ് എവർഷൈൻ* രാവിലെ തന്നെ ടി. വി. യുടെ മുന്നിൽ കുത്തിയിരിക്കുന്ന കെട്ടിയോനെ കണ്ടിട്ട് സിസിലിക്ക് കലിവന്നു.“നിങ്ങളെന്തു കാണാനാ രാവിലെ വായുംപൊളിച്ചു അതിന്റെ മുന്നിൽ ഇരിക്കണത് മനുഷ്യാ?”നേരം പരപരാന്ന് വെളുക്കണേനു മുന്നെ ഇവളെന്തിനാ എന്റെ മെക്കിട്ട് കേറാൻ വരുന്നതെന്ന്…