മൂരിവർക്കി.
രചന : ഹരി ചന്ദ്ര കറിയാച്ചൻ ജനിച്ചുവളർന്നത് കൊല്ലത്താണെങ്കിലും തറവാട് ഭാഗംവച്ചതിനുശേഷം ഇടുക്കിയിലോട്ട് കാടുകൈയ്യേറി, കൂര കെട്ടിപ്പാർത്ത വരത്തനാവുകയായിരുന്നു. അന്ന് പണിക്കാരനൊപ്പം തൊഴുത്തിൽ കോതപ്പശുവിൻ്റെ പേറെടുക്കുമ്പോൾതന്നെയാണ്, മലമേലെ കഞ്ചാവുകൃഷിനോക്കുന്ന ചെല്ലപ്പൻ്റെ മകളും കറിയാച്ചൻ്റെ ഭാര്യയുമായ നിർമ്മലയ്ക്ക് പ്രസവവേദന കലശലായത്. പശുപ്പേറ് പണിക്കാരന്…