Category: കഥകൾ

പഴയതുപോലെ പെമ്പിള്ളാരൊന്നും ശ്രദ്ധിക്കുന്നില്ല.വൈ..?…..Sivan Mannayam

പഴയതുപോലെ പെമ്പിള്ളാരൊന്നും ശ്രദ്ധിക്കുന്നില്ല.വൈ..?രമേശൻ കുനിഞ്ഞു നോക്കി…!യെസ്. വയറ് ചാടി ചിരിച്ചു മറിഞ്ഞ് നില്ക്കുന്നു. ഉവ്വ.. അതു തന്നെ കാരണം.വയർ ..ഇവൻ പണ്ട് ശുദ്ധഗതിക്കാരനായിരുന്നു.കഴിക്കാനൊന്നുമില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കാലത്ത് തൻ്റെ അടിമയായി ,അയ്യോ ഞാനൊരു പാവമാണേ എന്നെ കൊല്ലല്ലേ എന്ന മട്ടിൽ…

അകത്തേക്കുള്ള വഴി …. കെ.ആർ. രാജേഷ്

ജയിൽ വാർഡൻമാരുടെ ഓഫീസിന്റെ വരാന്തയിലിരുന്ന് പതിവ് പത്രവായനയിൽ മുഴുകിയ കൈമളിനെ ഉണർത്തിയത്,പ്രധാനഓഫീസിന് സമീപത്തുനിന്നുയർന്ന ബഹളമായിരുന്നു, ” ആരെയാണ് സാറേ അവിടെ വരവേൽക്കുന്നത് “” നിങ്ങളുടെ നാട്ടിൽ കഴിഞ്ഞദിവസം നടന്ന കൊലപാതകകേസിലെ, പ്രതികളെയാണ്, കൊണ്ടുവന്നിരിക്കുന്നത്, എല്ലാവനും ക്രിമിനലുകൾ, വാർഡന്മാർ മാറിമാറി കൈത്തരിപ്പ് തീർക്കുകയാണ്,…

പൂക്കാതെ പൂക്കുന്ന ഓർമകൾ ( ഒരു,പള്ളിക്കൂടം അനുഭവം) …. Jalaja Prasad

ഏത് മറവിക്കും മായ്ക്കാനാവാതെ, എത്ര നിറഞ്ഞാലും ഹാങ് ആവാതെ ചില ചിത്രങ്ങൾ വൈറസ് ബാധിക്കാതങ്ങനെ കിടക്കും.,ആഴത്തിൽ വേരൂന്നി. ഒരു ചിരിയോ, ശബ്ദമോ, നോട്ടമോ ഒക്കെ മതി, അത് വളരെ പെട്ടെന്ന് തഴച്ചുവളരും. പൂത്തു വിടരും.പിന്നെ ആ സുഗന്ധത്തിലാഴും നമ്മൾ, സന്തോഷങ്ങളുടെ വിത്തിൻ…

ഗുരുനാഥ …. Somarajan Panicker

ഈ സെപ്റ്റംബർ 5 , അദ്ധ്യാപക ദിനത്തിൽ എന്നെ ഒരു നല്ല മനുഷ്യനാക്കാൻ പരിശ്രമിച്ച എല്ലാ ഗുരുക്കന്മാർക്കും ദക്ഷിണ ആയി ഈ കഥ ഞാൻ സവിനയം സമർപ്പിക്കുന്നു . എന്റെ മഹാഗുരുനാഥ ഏലിയാമ്മ സാറിന്റെ ചിത്രം അയച്ചു തന്ന മകൻ ശ്രീ…

സുലോചന ….. Sunu Vijayan

ഡോക്ടർ സുലോചനക്കു ഇപ്പോൾ എങ്ങനെയുണ്ട്… അപകട നിലയിൽ നേരിയ മാറ്റം വന്നിട്ടുണ്ട് എന്നു മാത്രം.. ഒന്നും പറയാറായിട്ടില്ല… ഇപ്പോൾ മയക്കത്തിലാണ്. പ്രാർത്ഥിക്കാം ഒക്കെ ശരിയാകും.. ഡോക്ടർ ആശ്വാസ വാക്കുകൾ പറഞ്ഞെങ്കിലും ശ്രീധരന് സമാധാനം തോന്നിയില്ല.. തന്റെ നിഴലായി നാല്പതു വർഷം കൂടെനിന്ന…

ഓണപ്പുടവ …. Thomas Antony

ഒരു ചിങ്ങമാസ പുലരിയിലാണത് ഞാൻ കേട്ടത്. എഴുനേറ്റതേയുള്ളു. ഭാര്യ ആരോടോ സംസാരിക്കുന്നതുകേട്ടു കതോർത്തതാണ്. കിഴക്കേതിലെ പൊന്നപ്പൻ തലേദിവസം വീട്ടിൽ വന്നിരുന്നില്ലത്രേ. നേരം വെളുത്തപ്പോൾ ശവം തോട്ടിൽ കുറെ കിഴക്കോട്ടുമാറി കണ്ടുകിട്ടി. അലുമിനിയം ചരുവം വെള്ളത്തിൽ പൊങ്ങിക്കിടന്നിരുന്നു. അതിനകത്തു ഭദ്രമായി മീനുവിനു വാങ്ങിയ…

24 hours @എയര്‍പോര്‍ട്ട് …. കെ.ആർ. രാജേഷ്

രണ്ടായിരത്തി പതിമൂന്നിന്റെ ആദ്യ പകുതി,സലാല രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് പറക്കുന്ന എയര്‍അറേബ്യയില്‍ യാത്രക്കാരനായി ഞാനും,ജോലി ചെയ്തിരുന്ന കമ്പനിയിലെ സേവനം മതിയാക്കി, തൊട്ടടുത്ത വാരം തന്നെ മസ്കറ്റില്‍ മറ്റൊരു കമ്പനിയില്‍(ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനി) ജോയിന്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള മടക്കയാത്രയാണ്, “നിന്റെ…

ഓണത്തെ വരവേൽക്കാൻ വിളിക്കുന്ന കൂട്ടുകാരി…. Sathi Sudhakaran

ഓണം വന്നോണം വന്നോണം വന്നേ…നീയറിഞ്ഞില്ലേടിചിരുതപ്പെണ്ണേപുത്തരിയുണ്ണുവാൻകിട്ടാഞ്ഞിട്ടോ?എന്തിത്ര സങ്കടം വന്നു കൂടാൻഅച്ഛൻ മലയിൽ , നിന്നും വന്നതില്ലേ…ഓണമുണ്ണാനായ് ഒന്നുംതന്നതില്ലേ?കുട്ടികൾ ആർപ്പും വിളികളുമായ് എല്ലാടവം ഓടി നടന്നിടുന്നു…മാവേലി മന്നനെ എതിരേൽക്കാനായ്,നീയും വരുന്നില്ലേ ചിരുതപ്പെണ്ണേ.മാവേലിമന്നനെ കണ്ടിടേണ്ടേ…പാടത്തെ പൂക്കൾ പറിച്ചിടേണ്ടേഊഞ്ഞാലിലാടേണംപാടിടേണം.ഓണക്കളികൾ കളിച്ചിടേണം.പുള്ളോർക്കുടവുമായ്പുള്ളുവന്മാർവീടുകൾതോറും ,പാടി നടന്നിടുന്നു.പറയൻ തുള്ളൽ നീ, കണ്ടിട്ടുണ്ടോഓലക്കുടയിൽ.,…

മാവേലി കണ്ട കൊറോണ … ജോർജ് കക്കാട്ട്

ജോലികഴിഞ്ഞു കൈകൾ നല്ലവണ്ണം കഴുകി .സാനിട്ടറൈസ് കൊണ്ട് തിരുമ്മി മുഖത്തു മാസ്കും എടുത്തു വച്ച് നേരെ നടന്നു മെട്രോ സ്റേഷനിലിലേക്കു .. അകലം പാലിച്ചും പലതരം മാസ്‌കും ധരിച്ചു ജനങ്ങൾ സ്റ്റോപ്പിൽ കാത്തുനിൽക്കുന്നു . അടുത്ത ബെഞ്ചിൽ രണ്ടു പട്ടിക്കുട്ടികൾ ഒരേ…

വാതച്ചൂട് …. Hari Chandra

ടാപ്പിങ്തൊഴിലാളിയായ വറീത് പെണ്ണുകെട്ടിയത് ഏതാണ്ട് അമ്പതുവയസ്സ് കഴിഞ്ഞിട്ടാണ്… അപ്പനു ശേഷം അമ്മച്ചിയും പോയേപ്പിന്നെയാണ് അയാൾക്കൊരു തുണ വേണമെന്ന് തോന്നിയത്. അങ്ങനെയാണ്, രണ്ടാംകെട്ടാണേലും സുന്ദരിയായ കൊച്ചുത്രേസ്യയെ മിന്നുകെട്ടിയത്. അവളുടെ ആദ്യഭർത്താവിന് ഭ്രാന്തായിരുന്നത്രേ!പുതിയ ദാമ്പത്യം തുടങ്ങിയിട്ടിപ്പോൾ കൊല്ലം നാലായി, അതിനിടെയാണ്, വറീതിനെ ആമവാതം പിടികൂടിയത്……