രചന : പട്ടം ശ്രീദേവിനായർ✍ തുമ്പയും തുളസിയും കൂട്ടുകൂടിനിന്നുചിരിക്കുന്നമുറ്റം,ചെമ്പകവുംപിച്ചിയുംപൊട്ടിച്ചിരിച്ച നിലാവ്,ചന്ദനഗന്ധമുള്ള തണുത്തകാറ്റ്, ഇതെല്ലാംമനസ്സില്‍ ഓരോതരം വികാരങ്ങള്‍ഓരോതവണയും നല്‍കിത്തിരിച്ചുപോയി.എന്താണെന്നറിയാതെ എന്നും എപ്പോഴുംമനസ്സിനെ കുത്തിനോവിക്കുന്ന അനുഭവങ്ങള്‍ഒരിക്കലും അവസാനിക്കാതെ എന്നും കൂടെത്തന്നെയുണ്ടായിരുന്നു.ദാവണി തെറുത്ത്പിടിച്ച്,മടചാടി വയല്‍വരമ്പിലൂടെ അവള് നടന്നു.അല്ല ഓടി.നീണ്ടുഞാന്നുകിടക്കുന്ന തലമുടിആലോലമാടിമുതുകുമറച്ച് നിതംബം മറച്ച് മുട്ടിനുതാഴെ ഉമ്മവച്ചുകൊണ്ടേയിരുന്നു.മാറത്തടക്കിപ്പിടിച്ച…