കണ്ണുകൾ കഥ പറയുമ്പോൾ ….. Vineetha Anil
എത്രദൂരം ഓടിയെന്നറിയില്ല..ഇറക്കം കുറഞ്ഞ വസ്ത്രം ഏതോ മുള്ളിൽ കുരുങ്ങി പാതിയും കീറിപറിഞ്ഞു പോയിരുന്നു..കാൽപ്പാദങ്ങൾ എവിടെയൊക്കെയോ തട്ടിരക്തമൊഴുകുന്നുണ്ടായിരുന്നു..ദൂരെ ആളുന്ന വെളിച്ചത്തിലേക്കാണ് ഓടിക്കയറിയത്..അതൊരു ശ്മശാനമായിരുന്നു..ശവം കത്തിയെരിയുന്ന രൂക്ഷഗന്ധം ആയിരുന്നു ചുറ്റിലും.. ഒരു ചിത കത്തിത്തീർന്നിരിക്കുന്നു..തൊട്ടടുത്തായി പാതിയായ മറ്റൊരു ചിത ആളിക്കത്തുന്നു..തളർന്ന കണ്ണുകൾ വലിച്ചുതുറന്നു ഞാൻ…