Category: കഥകൾ

മർക്കോസിനൊരു മകളുണ്ട്

രചന : ബിനോ പ്രകാശ് ✍️ ഈ കാലത്ത് നീ ഉദ്ദേശിക്കുന്നതുപ്പോലെയുള്ള പെണ്ണിനെയെങ്ങും കിട്ടുകയില്ല.പുത്തൻ തലമുറയിലെ പെൺപിള്ളേർ സ്ലിം ആണ്.മോഡലുകളെപ്പോലെ.ലിപ്സ്റ്റിക്കും, മാസ്ക്കാരയുമിട്ടുജീൻസുമണിഞ്ഞുആൺകുട്ടികളുമായി കറങ്ങി നടക്കുന്ന ഫ്രീ മൈന്റുള്ള പിള്ളേരാണ്. സ്നേഹിതർ പറഞ്ഞതിനവൻ മറുപടി കൊടുത്തു. ഇപ്പോൾ തന്നെ അറുപതോളം പെൺപിള്ളേരെ കണ്ടതല്ലേ.നിനക്കു…

ഒരു ഇല്ലാക്കഥ

രചന : S. വത്സലാജിനിൽ✍️ ഏതാണ്ട് അരമണിക്കൂർ നീണ്ടഒരുക്കം കഴിഞ്ഞു,സ്കൂട്ടിയും എടുത്ത് ഞാനിറങ്ങി.പക്ഷേഎങ്ങോട്ടേക്കീ യാത്ര എന്ന് മാത്രം,നിശ്ചയം ഇല്ലായിരുന്നു.ജംഗ്ഷനിലെതിരക്കേറിയ നാൽക്കവലയിൽ വണ്ടി നിറുത്തി…അതിനോടായി പറഞ്ഞു :‘ഇവിടന്ന്,ഇടത്തോട്ട് തിരിഞ്ഞാൽ…. അമ്മയുടെ തറവാട്ടിൽ എത്താം!വലത്തോട്ട് തിരിഞ്ഞാൽ അച്ഛന്റെയുംറോഡ് മുറിച്ചു സ്വല്പം ഒന്ന് മുന്നിലേയ്ക്ക് പോയാൽ…

ലഹരി

രചന : ഉണ്ണി കെ ടി ✍️ യാത്രയുടെ ദൈർഘ്യമോ ദുർഗ്ഗമ പാതകളെക്കുറിച്ചുള്ള വേവലാതിയോ ഒട്ടുംതന്നെ അലട്ടുന്നില്ല. യാത്രയിൽ ഭാരിച്ച ചുമടുകളുടെ അലോസരങ്ങളൊന്നുംതന്നെയില്ല. ഒരു പിൻവിളിയുമായി പടിവാതിലോളംവന്ന് കണ്ണു നിറക്കാനും തിരിഞ്ഞുനിന്ന് യാത്രാമൊഴിചൊല്ലുവാനും ആരുമില്ലാത്തത്രയും നിസ്വനായത് നന്നായി.ഗ്ലാസ്സിലെ സ്വർണ്ണനിറമുള്ള ദ്രാവകത്തിലേക്ക് വിഷംപകരുമ്പോൾ…

പൊട്ടിയ കണ്ണാടി

രചന : തോമസ് കാവാലം.✍️ മുറ്റത്തെ അസ്ഥിത്തറയിലെ ചിരാതില്‍ തെളിഞ്ഞ മങ്ങിയ വെളിച്ചത്തിലേക്കു നോക്കുമ്പോൾ സുധർമ്മയുടെ ചിന്തകൾ കടിഞ്ഞാൺ ഇല്ലാത്ത ഒരു കുതിരയെ പോലെ പായുകയായിരുന്നു. നെറ്റിത്തടത്തിലെ ശൂന്യമായ സിന്ദൂരരേഖയിലേക്ക് വീണു കിടന്ന മുടി കൈകൾ കൊണ്ടു മാടിയൊതുക്കി വെക്കുമ്പോൾ അവളുടെ…

നീഹാരം💞💞💞💞

രചന : പ്രിയ ബിജു ശിവകൃപ ✍️ “മാനസി … മോളെ കഴിക്കാൻ വായോ “അമ്മ കുറെ നേരമായി വിളിക്കാൻ തുടങ്ങിയിട്ട്…“ദേ… അമ്മാ ഞാൻ വരാം… അമ്മ കഴിച്ചിട്ട് കിടന്നോ.. എനിക്ക് അത്യാവശ്യമായി കുറച്ചു ജോലിയുണ്ട്…”” ഈ പെണ്ണിന്റെ കാര്യം… സമയത്തിന്…

40 ലെ പ്രണയം

രചന : സിമി തോമസ് ✍️ ഇനി നോക്കീട്ട് കാര്യമില്ല. 40 ലെ പ്രണയം മധുരം നിറഞ്ഞതാണെന്ന് പറയുന്നു. ഒന്ന് പ്രണയിച്ചാലോ…?സത്യമാണ്, പ്രണയിക്കുന്നുണ്ടെങ്കിൽ നാല്‍പതുകള്‍ കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം.ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ആഹ്ലാദിക്കാൻ മറന്നു പോയ ജീവിതത്തെ…

രണ്ടാം കെട്ട്.

രചന : അമൽ വിശ്വൻ✍️ ആ വലിയ മതിൽക്കെട്ടിനുള്ളിലെ, വിശാലമായ മുറ്റത്തേക്ക് കാർ ചെന്നു നിൽക്കുമ്പോൾ, മുൻപിൽ പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന തറവാട് വീട്ടിലേക്ക് ഗംഗയുടെ കണ്ണുകളെത്തി നിന്നു…അടുത്തിരുന്നയാൾ അവളെയൊന്ന് നോക്കി ഡോർ തുറന്നിറങ്ങിയപ്പോൾ അവളും പതിയെ പുറത്തേക്കിറങ്ങി…അയാൾക്ക് പിറകെ…

ഒറ്റ്

രചന : റെജി.എം.ജോസഫ്✍️ (വിശുദ്ധ വേദപുസ്തകത്തിന്റെ പശ്ചാത്തലത്തിലെഴുതിയ കഥ) ഗ്രാമവഴികളിലൂടെ ഓരോ കാലടിയും ഞാൻ എടുത്തു വയ്ക്കവേ, നിയതമല്ലാത്ത കല്ലുകൾ ചേർത്തൊരുക്കിയ വീടുകളിൽ വിളക്കുകൾ ഓരോന്നായി അണഞ്ഞു കൊണ്ടിരുന്നു! നിലച്ച വെളിച്ചങ്ങൾക്ക് പിന്നിൽ പതിഞ്ഞ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്! അടക്കം പറച്ചിലുകൾ ഞാനറിയുന്നുണ്ട്!ആകാശം…

സ്വാതന്ത്ര്യം

രചന : ജോർജ്ജ് കക്കാട്ട് ✍️ ഒരു കൂട്ടിൽതുരുമ്പ് പിടിച്ച കറുത്ത കമ്പി സോളിൽപേടിച്ചു പേടിച്ചുഒരു സ്വർണ്ണ മഞ്ഞ ഓറിയോൾ പക്ഷി,മോചനദ്രവ്യം നൽകാൻ നിങ്ങൾ ആഗ്രഹിച്ചു.പക്ഷെ ഞാൻ അതിനെ വലിച്ചു മാറ്റികുരുക്കിൽസ്റ്റാളുകളും ഇടവഴികളും.രാത്രിയിലുംകണ്ണുനീർ ഒഴുകിദുഃഖകരമായ സ്വപ്നങ്ങളിൽ നിന്ന്നിങ്ങളുടെ മുഖത്തിന് മുകളിൽ.ഞാൻ എൻ്റെ…

ആ വഴിയും മാഞ്ഞു പോയപ്പോൾ

രചന : ഹിബ ജീവി എച്ച് എസ് എസ് മുള്ളേരി✍️ ഞാൻ എപ്പോഴും അങ്ങനെയാണ്. വേണ്ടാത്ത കാര്യത്തിന് ഇറങ്ങി പുറപ്പെട്ട് വന്നു കളയും..കഥയെഴുത്തിനുള്ള ദിനം നാളെയാണ് എന്ന് മാഷ് വന്നു പറഞ്ഞ സമയത്ത് തന്നെ മനസിൽ സന്ദേഹത്തിന്റെ ആലക്തികങ്ങൾ വൃശ്ചികക്കുളിരായി മനസിലേക്ക്…