ആൽബം പറഞ്ഞത്…കഥ
രചന : ജിതേഷ് പറമ്പത്ത് ✍️ അവൾ അലമാരയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ആൽബം മെല്ലെ പൊടി തട്ടിയെടുത്തു…തന്റെ കണ്ണിനെ ബാധിച്ച തിമിരമാണോ ആൽബത്തിന്റെ പഴക്കമാണോ ഫോട്ടോയുടെ നിറം അവ്യക്തമാക്കുന്നത് ?…മോന്റെ ആദ്യത്തെ ജന്മദിനം മുതൽ ചേട്ടൻ സ്വന്തം ക്യാമറയിൽ പകർത്തിയെടുത്തു സൂക്ഷിച്ചു…