കല്യാണേടത്തി യാത്രയായി…. Vasudevan K V
കലഹിച്ചൊഴുകും ഭാരതപ്പുഴയോരത്തെ ആറടിമണ്ണിലേയ്ക്ക്.കോവിഢ് ഭീതി ലോക്ഢൌണ് തീറ്ത്ത നാളുകളിലാണ് കല്യാണി കിടപ്പിലായത്.. പരിചരിക്കാന് കുടുംബശ്രീക്കാറ് .കുട്ടിക്കാലത്ത് തറവാട്ടില് മുറ്റമടിക്കാനെത്തുന്ന കല്യാണിയോടൊപ്പം നടന്നാണ് അന്ന് പ്രകൃതിയിലെ ബാലപാഠങ്ങള് തീറ്ത്തത്. നിറംമങ്ങിയ പാദസരമിട്ട തുടുത്ത കാലുകള് കല്യാണിക്കന്ന് അഴകായി. കണ്ണെഴുതി, മുടിപിന്നിയിട്ട്,കൈനിറയെ കുപ്പിവളയിട്ട്, വട്ടസ്റ്റിക്കറ്…