Category: കഥകൾ

ഒരു കന്യാസ്ത്രീയുടെ കഥ

രചന : തോമസ് കാവാലം✍ നിശബ്ദതയിൽ മൂടി കിടക്കുകയായിരുന്നു ആ ഗ്രാമം. കൃഷികഴിഞ്ഞപാടങ്ങളെല്ലാം വെള്ളം കയറി മുങ്ങി അമർന്നു. കായലേത് തോടേത് എന്നറിയാൻ പാടില്ലാതെ കാലഭേദങ്ങളെ മറികടന്ന് ഒരു ഉറക്കത്തിൽ എന്നതുപോലെ… ഒരു ജനസമാധിയിൽ എന്നതുപോലെ കിടക്കുന്ന പാടങ്ങൾ. പ്രഭാതത്തിലെ വെയിലേറ്റ്…

അവൾ

രചന : ശിവൻ മണ്ണയം.✍ അവൾ ഭയം കൊണ്ട് വിറച്ച് തരിച്ചുനിന്നു.വിജനമായ പ്രദേശം, സമയം രാത്രിയും.സ്കൂട്ടർ പണിമുടക്കിയിരിക്കുന്നു.അവൾ ഭർത്താവിന് കോൾ ചെയ്തു, നശിച്ച സ്ഥലത്ത് റെയ്ഞ്ചുമില്ല.തേമ്പാംമൂടിനും മണ്ണയത്തിനുമിടയിലുള്ള അപകടമേഖല, വള്ളിയർപ്പൻകാട്, അവിടെയാണിപ്പോൾ അവൾ. കിലോമീറ്ററുകൾ നീളുന്ന റബ്ബർ കാടുകൾ, പാലും ഒപ്പം…

നിങ്ങളിൽഅവർജീവിച്ചിരിക്കുന്നു

രചന : സഫി അലി താഹ✍ ഒരാളിലേക്ക് ഇറങ്ങിച്ചെന്ന് ലോകം അവരിലേക്ക് ചുരുക്കി നിങ്ങൾ ജീവിച്ചിട്ടുണ്ടോ?ഒരിക്കലും ഒന്നാകില്ലെന്നറിഞ്ഞു കൊണ്ട് തന്നെ ഒരാളിലേക്ക് ആഴത്തിൽ പടരാനും അടുത്തില്ലെങ്കിലും അവരുടെ ചിന്തയിൽ ജീവിക്കാനും കഴിയുന്നുണ്ടോ?ഓരോ നിമിഷവും അവർക്കായി പകുത്ത്, ചിരിയും സന്തോഷവും സങ്കടവും എല്ലാമെല്ലാം…

വളർത്തു പക്ഷികൾ..

രചന : ജോ ജോൺസൺ✍ വീട്ടിൽ വാങ്ങിയ കിളികളുടെ വീഡിയോ ആയിരുന്നു പോസ്റ്റ്‌. നല്ല മനസുള്ള ഒരുപാട് പേര് പക്ഷികളെ കൂട്ടിലാക്കരുത് അവർ പാറി പറന്ന് നടക്കട്ടെ എന്നൊരാശയം പറഞ്ഞിരുന്നു.. വളരെ നല്ലത് അങ്ങനെ തന്നെയാണ് വേണ്ടത്. അനിയൻ വീട്ടിലേക്ക് കിളികളെ…

റേഡിയോയിലെ പാറ്റ

രചന : S.വത്സലാജിനിൽ✍ റേഡിയോയിലെ പാറ്റവാർത്തിങ്കൾ, തെല്ലല്ലേ,,,, വരവീണക്കുടമല്ലേ,,,,,,എന്നഅതിമനോഹരഗാനം,ഒരു,മാസ്മരികഭാവത്തോടെ പാടിക്കൊണ്ടിരുന്നഗാനഗന്ധർവ്വൻ,ടക്കനേഒരു ചൈനക്കാരനെപോലെ,ചിണുങ്ങാനും,വലിഞ്ഞിഴഞ്ഞു പാടാനും തുടങ്ങിയതോടെ,ചുവരിലെ ഷെയ്ഡിൽ,,സർവ്വജ്ഞപീഠം കയറിയിട്ടും,അതിന്റെ യാതൊരു അഹങ്കാരവും കാട്ടാതെ ‘അയ്യോ പാവം’ പോലിരിക്കുന്ന റേഡിയോയിലേക്ക്,അവൾ അന്തംവിട്ടങ്ങു നോക്കിപ്പോയി!!”അപ്പോഴുണ്ട്,,,അതിനുള്ളിൽ,,സ്റ്റേഷൻ ഡയറക്ടറുടെ ഭാവത്തിൽ,അതാ,,,,,ഒരു പാറ്റാകുഞ്ഞ്!!!ഓരോരോ സ്റ്റേഷനുകളിലൂടെയും,ചാടിക്കടന്ന്,,സ്‌പൈഡർമാനെപോലെ, ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നു.അതോടെഒച്ചപ്പാടിന്റെ തായംമ്പകം മുറുകുകയും,,…

സാമൂഹ്യ പാഠം

രചന : ഗഫൂർ കൊടിഞ്ഞി ✍ ബെല്ലടിക്കാൻ അധികം നേരമില്ല.നജീബ് കാൽ നീട്ടി വലിച്ചുവെച്ചു. മോഡൽ പരീക്ഷയുടെ നാലാം ദിവസം. എഴുതിയിടത്തോളം ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇന്നെന്തോ ഉള്ളിലൊരു ഭയം. കണക്കിലും സയൻസിലും ഇംഗ്ലീഷിലുമൊക്കെ സാമാന്യം മാർക്കും ഗുരുനാഥന്മാരുടെ പ്രശംസയും അവൻ പിടിച്ചു…

കാവൽ

രചന : പ്രിയബിജൂ ശിവ ക്യപ✍ ” അമ്മേ… അമ്മേ…. അച്ഛൻ എന്നാമ്മേ ഇനി അവധിക്ക് വരുന്നേ…. വരുമ്പോ ഗൗരി മോൾക്ക് കൊറേ ടോയ്‌സ് വാങ്ങി വരാമെന്നു പറഞ്ഞിട്ടുണ്ട്… “ഗൗരിയുടെ പതിവുപോലെ ഉള്ള ചോദ്യങ്ങൾക്കു മുൻപിൽ വന്ദന നിശബ്ദയായി….വിഷ്ണുവേട്ടൻ ഇപ്പൊ വിളിച്ചിട്ട്…

അവർണ്ണനെ കണ്ണീരണിയിച്ച സവർണ്ണൻ – A mind hurting story

രചന : ശിവൻ മണ്ണയം✍ അവർണ്ണനായ ചേരൻ, ആ സമയം കണ്ണീരൊലിപ്പിച്ചു കൊണ്ട് ഹൃദയം പിളർന്ന നിലവിളിയോടെ ഓടുകയായിരുന്നു. അവർണ്ണനായ ചേരൻ്റെ അവർണ്ണയായ ഭാര്യ, നാലു മണിയോടെ, പെട്ടെന്ന് ഭീകരാവസ്ഥയിൽ തളർന്നുവീഴുകയായിരുന്നു. ഭാര്യക്ക് മരുന്നു വാങ്ങാൻ, ദീർഘദൂര ഓട്ടത്തിങ്കൽ, ഓക്സിജൻ്റെ അപര്യാപ്തത…

പ്രണയദിനാശംസകൾ ❤️

രചന : അനിൽ വടക്കാഞ്ചേരി✍ നമ്മളാരെന്ന് മുഖങ്ങളിൽ വായിച്ചറിഞ്ഞവളോട് ….ശൂന്യതയിൽ എവിടെ വേണമെങ്കിലുംനിലാവ് പെയ്യിക്കാമെന്ന് അരുളിയവളോട് …വാക്കുകൾ നീറിപ്പോയ രാത്രിയിൽ കരഞ്ഞൊലിച്ചവളോട്…പഴയകാല മുഷിഞ്ഞഗന്ധങ്ങൾ ചുമന്നവന്നവളോട് …കാറ്റിനും പകലിനും ഇടക്ക്ലഹരിയിൽ സമയങ്ങൾസ്നാനം ചെയ്തവളോട് …തിരസ്കൃതങ്ങളിൽ ഒറ്റപ്പെട്ട് തകർന്നുറങ്ങിയവളോട് …രാത്രിയാത്രയുടെ ചുരങ്ങളിൽഭയരഹിത കണ്ണുകൾതുറന്ന് വച്ചവളോട്…

“ജനറേഷൻ ഗ്യാപ് “

രചന : മോഹൻദാസ് എവർഷൈൻ✍ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി, അതിന്റെ മുന്നിലിരുന്ന് നിത്യവും ചൊല്ലാറുള്ള സന്ധ്യനാമം ഈണത്തിൽ ചൊല്ലുന്ന ഭാനുമതിയെന്ന ഭാര്യയുടെ ഭക്തിയിൽ അയാൾക്ക് മതിപ്പ് തോന്നി.ദൈവത്തോടെങ്കിലും അവൾക്കല്പം ബഹുമാനം ഉണ്ടല്ലോ അത് തന്നെ ഭാഗ്യം.സംയമനം കൊണ്ട് സന്തോഷത്തെ ചേർത്ത് നിർത്തുന്നതിൽ…