Category: കഥകൾ

പുരസ്‌കാരം

രചന : മോഹൻദാസ് എവർഷൈൻ ✍ പട്ടാളം ചന്ദ്രൻ വാച്ചിലേക്ക്നോക്കി.ഒൻപത് കഴിഞ്ഞു.സമയം എത്രയെന്നുള്ളതിനേക്കാൾഎത്രയും പെട്ടെന്ന്, അതെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തുക, അവിടെ അത്യാസന്നനിലയിൽ കിടക്കുന്ന ഏതോ രോഗിക്ക് ഓപ്പറേഷന് മുൻപ് രക്തം കൊടുക്കണം.തലേരാത്രി പെയ്ത മഴയുടെ ബാക്കിപത്രമായി റോഡിലെ കുഴികളിൽ ചെളിവെള്ളം…

ഇൻഗ്യൂനൽ ഹെർണിയ (നർമ്മഭാവന)

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ രാവിലെയെഴുന്നേറ്റപ്പോൾ ഇടത്തേത്തുടയിടുക്കിന്നുമേലെ ഇടത്തരം തക്കാളിവലിപ്പത്തിൽ ഒരു മുഴ. ഒരാഴ്ച കൊണ്ടുനടന്നു. പിന്നീട്, വാമഭാഗത്തിൻറെ സമ്മർദ്ദത്തിനുവഴങ്ങി ഡോക്ടറെക്കാണാൻ തീരുമാനിച്ചു.പിന്നെയേല്ലാം പെട്ടെന്നാണ് നടന്നത്. അമേരിക്കയിൽ ഡോക്ടറായിജോലിനോക്കുന്ന മകളുടെ നിർദ്ദേശപ്രകാരം, നഗരത്തിലെ വലിയൊരു ആശുപത്രിയിലെ, അവളുടെ സുഹൃത്തിൻറെ…

മോക്ഷം.

രചന : ബിനു. ആർ✍ അശ്വഥാമാവ് കേഴുകയാണ് ഇപ്പോഴും.സഹസ്രാബ്ധങ്ങൾക്കു മുമ്പ് കുരുക്ഷേത്രയുദ്ധം കഴിഞ്ഞു ശാന്തരായി ശയനം ചെയ്തിരുന്ന പാണ്ധവപ്പടയെ രാത്രിയിൽ ഒറ്റയ്ക്ക് മുച്ചൂടും മുടിച്ചെന്ന ഒരേയൊരു കർമ്മമാണ് താൻ ചെയ്തത്.ആത്മാവായി അലയാൻ തുടങ്ങിയിട്ട് എത്ര സഹസ്രാബ്ദങ്ങൾ കഴിഞ്ഞെന്ന് ഗണിച്ചുനോക്കിയിട്ടും തെറ്റിപ്പോകുന്നു. സന്തതിപരമ്പരയിൽപെട്ടവരിൽ…

യാത്രയിൽ

രചന : കുന്നത്തൂർ ശിവരാജൻ✍ അമ്മ പകലൊക്കെ വീട്ടിൽ ഒറ്റയ്ക്കാണ്. ഏകാന്തത വല്ലാതെ അമ്മയെ ഉലയ്ക്കുന്നുണ്ട്.ചെടികളും അലങ്കാര മത്സ്യങ്ങളും ചെറുകിളികളുമായി നല്ല ശേഖരം തന്നെയുണ്ട്. അമ്മയ്ക്ക് അവയുടെ പുതുമയും ഒഴിഞ്ഞ പോലെയുണ്ട്. ഇപ്പോൾ അവയുടെ പരിചരണം ഒരു ജോലി എന്നായിട്ടുണ്ട്.തനിക്ക് ആകട്ടെ…

ആത്മാവിന്റെ ഡയറി കുറിപ്പുകൾ

രചന : സുനി ഷാജി✍ വെളുപ്പിനെ,നിർത്താതെയടിക്കുന്ന അലാറത്തിന്റെ ശബ്ദം കേട്ട് അല്പം ഈർഷ്യത്തോടെയാണ് വിവേക് ഒച്ചയെടുത്തത്…“എടീ, അലാറം അടിക്കുന്നത് കേൾക്കുന്നില്ലേ നീ..?പോത്തുപോലെ കിടുന്നുറങ്ങാതെ എഴുന്നേൽക്കാൻ…”അനക്കമൊന്നും ഇല്ലാത്തതിനാൽഅയാൾ വീണ്ടും ദേഷ്യപ്പെട്ടു…“ഡീ… മാലതി…നിന്നോടല്ലേ പറഞ്ഞത്,എഴുനേൽക്കാൻ…എനിക്കിന്ന് ഓഫീസിൽ നേരത്തെ പോകേണ്ടതാണ്, കുട്ടികൾക്കും ക്ലാസ്സ്‌ ഉണ്ടെന്ന്‌ അറിഞ്ഞുകൂടേ…

“പ്രയാണം “

രചന : ജോസഫ് മഞ്ഞപ്ര ✍ ഡിസംബർ മാസത്തിലെ,ഒരു തണുത്ത വെളുപ്പാൻ കാലം !മരംകോച്ചുന്ന തണുപ്പ് !!ആ കൊടുംതണുപ്പിൽ,അയാൾ പൂര്ണഗര്ഭിണിയായ ഭാര്യയെ തന്റെകഴുതപുറ ത്തി രുത്തി, തോളിൽ ഒരു മാറാപ്പുമായ് പ്രയാണമാരംഭിച്ചു.കാടും, തോടും, മേടും. താണ്ടിയുള്ള പ്രയാണം.ഇടയ്ക്കു അൽപനേരം വിശ്രമിച്ചും ആ…

സാന്താക്ലോസ് വന്നപ്പോൾ…

രചന : തോമസ് കാവാലം✍ ശാലിനിയുടെ മതപരമായ വിശ്വാസം അവളെ മാലാഖമാരിൽ വിശ്വസിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു. എങ്കിലും അവളുടെ അയൽക്കാരി പറഞ്ഞ കഥകളിൽ എപ്പോഴും സാന്താക്ലോസ് നിറഞ്ഞു നിന്നതുകൊണ്ട് അവളും സാവധാനം അദ്ദേഹത്തിൽ വിശ്വസിക്കാൻ തുടങ്ങിയിരുന്നു.. അന്നൊരു ദിവസം സ്ഥലത്തെ പള്ളിയിലെ…

അപകടം.

രചന : മധു മാവില✍ ചില ദിവസങ്ങളിൽ ജോലികഴിഞ്ഞ്കമ്പനികൂടി വരുമ്പോൾ ഭക്ഷണം കഴിച്ചിട്ടാണ് ശശി വീട്ടിലേക്ക് വരിക.ആ ദിവസങ്ങളിൽ കുളിച്ച് വസ്ത്രം മാറി ഭാര്യയും കുട്ടികളും TV കാണുന്നതിൻ്റെ കൂടെയിരിക്കും… ആക്ഷേപഹാസ്യ പരിപാടിയായ മറിമായം ടീമിൻ്റെ ഇഷ്ടക്കാരാണ് വീട്ടിലെല്ലാവരും ..ഏത് ചാനലിലായാലും…

മരണവീട്.

രചന : സബിത ആവണി ✍ പെട്ടെന്നൊരു ദിവസംഒപ്പമുണ്ടായിരുന്നഒരാളങ്ങ് ജീവനറ്റു പോയ്ക്കളഞ്ഞമരണവീട്ടിലേക്കൊന്ന്കയറി നോക്കണം.അപ്രതീക്ഷിതമായവിയോഗത്തെ അംഗീകരിക്കാന്‍മടിച്ച് നിശ്ചലമായി ഇരുന്നുപോയമനുഷ്യരെ കാണാം.കരയാന്‍ പോലും കഴിയാതെസ്തംഭിച്ചിരിക്കുന്ന മനുഷ്യര്ആ സത്യത്തില്‍പതുക്കെ പതുക്കെ ലയിക്കുന്നത്അവരുടെ ഉരുണ്ടുവീഴുന്നകണ്ണുനീരിലും അലമുറകളിലുംപ്രകടമായി കാണാം.യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെകടന്നുവരുന്നത് ഒന്നേ ഉള്ളൂഅത് മരണമാണെന്ന് അവര്‍മനസ്സിലാക്കിയിരിക്കും.വഴിയിലും റോഡിലുംമരിച്ചയാളുടെചിത്രം ആദരാജ്ഞലിയെന്ന…