Category: കഥകൾ

രാജാവും ജനങ്ങളും ….. Binu R

വരുന്നുവോ രജാവേനഷ്ടസ്വപ്നങ്ങൾ മാത്രംവിതറിയവരണ്ട മേഘങ്ങൾനിശ്വസിക്കുമീ ചുട്ടുപൊള്ളുംമണലാരണ്യംവിട്ട്,കാലങ്ങളേതുമായ്നിത്യവും വ൪ദ്ധിക്കുംപട്ടണിയും പരിവട്ടവും,ഇടിയുംമിന്നലുംമഴയുംവെള്ളവുംവായുവുംകാറ്റുംവിട്ടൊഴിയുമീ മണലാരണ്യം വിട്ട് ,നിങ്ങൾ ഞങ്ങൾക്കൊപ്പം പോരുന്നുവോ….വീണ്ടുംകെട്ടിപ്പിടിച്ചു പറ്റിപ്പിടിച്ചുപൊത്തിപ്പടിച്ചു നിൽക്കാതെകിരീടവും ചെങ്കോലുംഅകലെയേതെങ്കിലുംകൊത്തളത്തിലേയ്ക്കു വലിച്ചെറിഞ്ഞുനീ ഞങ്ങൾക്കൊപ്പം പോരുന്നുവോ…..ഞങ്ങൾ പുറപ്പെടുന്നൂ മറ്റൊരിടം തേടിഇനിയും സത്യവ്രത൯ ജനിക്കുന്നിടം തേടിഇനിയും ഹരിശ്ചന്ദ്രൻ ജനിക്കുന്നിടം തേടിഇനിയും മഹാത്മാഗാന്ധി ജനിക്കുന്നിടം തേടിഞങ്ങൾ…

ഒളിയിടങ്ങളില്ലാതെജീവിതം………..വിശ്വനാഥൻ വടയം

കരയുന്ന ആനാതിൽഉന്തിത്തുറന്ന് മുത്തപ്പൻ നെടും വരമ്പിലേക്ക് കയറി. മഴ തിമർത്ത് പെയ്തതിനാൽ വരമ്പിൽ ചെളിപടർന്ന് കിടന്നിരുന്നു. തെന്നിവീഴാതിരിക്കാൻ ചൂരൽ വടി ഊന്നിയാണ് മുത്തപ്പൻ നടക്കുന്നത്. പ്രളയകാലത്ത് കടലു പോലെ വയൽ മുങ്ങിക്കിടക്കുന്നതും വേനലിൽ വിണ്ടുകീറി ഇത്തിരി ജലത്തിനായ്നാവു നീട്ടിക്കിടക്കുന്നതും എത്ര തവണ…

കൽപ്പടവുകളിൽ …. Unnikrishnan Kundayath

വളരെക്കാലത്തിനു ശേഷമാണ് നാട്ടിലേക്കൊന്ന് പോകണമെന്ന ചിന്ത സിദ്ധാർത്ഥനിൽ ഒരു ആഗ്രഹമെന്ന പോലെ മനസ്സിൽ വേരുറച്ചത്. നാട്ടിലെ കാര്യങ്ങൾ ചില പരിചയക്കാരിൽ നിന്നും അറിഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കൽപ്പോലും അങ്ങോട്ടു ചെല്ലണമെന്നയാൾക്ക് തോന്നിയിരുന്നില്ല. ഏകാന്തതയേറെ ഇഷ്ടപ്പെടുന്ന, കളിതമാശകളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നും ബോധപൂർവ്വം ഒഴിഞ്ഞു നില്ക്കുന്നവനാണ്…

ഇന്നലെ, ഇന്ന്, നാളെയുടെഒരു സ്നേഹ സംഗമം……. Shyla Nelson

എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള മടക്കയാത്ര ശംഖുമുഖം വഴിയാണ്. പഴയ ശംഖുമുഖത്തിന്റെ ഒരു ശ്മശാന ഭൂമി എന്നു വേണം ഇപ്പോൾ ഇവിടം കാണുമ്പോൾ തോന്നുക. എട്ടുവയസ്സുള്ളപ്പോൾ ആദ്യമായി കണ്ട ശാലീന സുന്ദരമായ പ്രകൃതി കനിഞ്ഞരുളിയ കടൽത്തീരമല്ലിത്, പ്രകൃതി ദുരന്തങ്ങൾ ഏറ്റുവാങ്ങിയ മനുഷ്യരുടെ വികലമായ…

വികൃതി വിജയൻ … Sivan Mannayam

വികൃതി വിജയൻ തകൃതിയായി വികൃതികൾ ഒപ്പിക്കുന്ന കുസൃതിക്കുടുക്കയാണ്. മണ്ടൻ കുന്നിന്റെ ഇടവഴികളിലും കുളക്കരകളിലും വിജയൻ അടിച്ച കമന്റുകളും കൗണ്ടറുകളും പ്രതിഫലമായി ലഭിച്ച മുട്ടനടികളും ചരിത്രമായി ഉറങ്ങിക്കിടപ്പുണ്ട്. ഞാനത് വേറൊരിക്കൽ ഉണർത്താം. ഞാനിപ്പോൾ നിങ്ങളെ വിജയന്റെ FB ചരിത്രത്തിലേക്ക് കൊണ്ട് പോകാം.മണ്ടൻ കുന്നിലെ…

ഞാനും അവനും….. ബിനു. ആർ.

ഞാനും മൂന്നനുജന്മാരും സംഗീതം പഠിച്ചുവളർന്നു ജീവിക്കുകയാണ്. അതിനിടയിൽ അവൻ, എന്റെ നേരെയിളയവൻ, ഞങ്ങളിൽ നിന്നകന്ന് അതിദൂരം അങ്ങിനെയൊന്നുമാവാതെ ഒഴുകിപ്പോയി. കാരണങ്ങൾ എനിക്കും അവനും മാത്രമേ അറിയുകയുള്ളൂ. അവൻ ഇതുവരെയാരോടും പറഞ്ഞിട്ടില്ല ; ഞാനും. പക്ഷെ, എന്റെ ദുർചിന്തകൾ എന്നെ കാർന്നുതിന്നുകയാണ്, ശരീരത്തിലെവിടെയോ…

സുല്‍ത്താന്‍റെ പഴം …. Mandan Randaman

നാട്ടിലെ അറിയപ്പെടുന്ന പഴകച്ചവടക്കാരനായിരുന്നൂ എന്‍റെ അപ്പുപ്പന്‍ ശെല്‍വരാജന്‍, അപ്പുപ്പന്‍ തിന്നു വലിച്ചെറിഞ്ഞ പഴത്തൊലിയില്‍ചവുട്ടി, അമ്മുമ്മ നടുവടിച്ചുവീണായിരുന്നു എന്‍റെയച്ഛന്‍റെ ജനനം, അതോടുകൂടി നാട്ടുകാര്‍ അപ്പുപ്പനെ പഴത്തൊലിയനെന്നാണ് വിളിച്ചുപോന്നിരുന്നത്. അബുദാബിയില്‍ ഈന്തപ്പഴക്കച്ചവടം ചെയ്യുന്ന സുലൈമാനിക്ക നാട്ടിലെത്തിയപ്പോള്‍ ഒരു പെട്ടി ഈന്തപ്പഴം അപ്പുപ്പന്‍റെ പഴയ പഴകടയില്‍…

അനാമിക …. Sivarajan Kovilazhikam

ആകാശപ്പരപ്പിൽ തെന്നിനീങ്ങുന്ന മേഘങ്ങളെ അവളെന്നും കൗതുകത്തോടെ നോക്കിനിൽക്കാറുണ്ട് ,അവരോട് സംസാരിക്കാറുണ്ട് .അലറിത്തിമർത്തുപെയ്തമഴ തെല്ലൊന്നുശാന്തമായതുപോലെ ,സൂര്യമുഖം മേഘങ്ങൾക്കിടയിൽ ഒളിച്ചുകളിക്കുമ്പോൾ പകലും പിണങ്ങി ഇരുട്ടുമൂടിനിൽക്കുന്നു .കാറ്റിന്റെ നേർത്തയൊച്ചയ്ക്കൊപ്പം തലയാട്ടുന്ന മരങ്ങളിൽ കുളിരുമായ് കുറുകുന്ന പക്ഷികളുടെ കൂജനം ഇടയ്ക്കിടയ്ക്ക് മർമ്മരങ്ങളായ് ഉയരുന്നുഅച്ചു കുളികഴിഞ്ഞു വന്നിട്ടും തലയിൽ…

അന്ത്യയാമത്തിലെ നീതിന്യായം. …. Binu R

സിദ്ധാർത്ഥൻ തലയിണയിൽ മുഖം അമർത്തിപൊട്ടിക്കരഞ്ഞു, തേങ്ങിക്കരഞ്ഞു. സത്യത്തിനുവേണ്ടി അസത്യം മുഴുവൻ പാട്ടത്തിനെടുത്തവനാണ് സിദ്ധാർത്ഥൻ. ചെയ്യാത്ത പാപങ്ങളും ചെയ്ത പാപങ്ങളും തലക്കുള്ളിൽ ഒരു മൂളക്കമായി നിറയുന്നു. കുടുംബത്തിന് നല്ലത് ചെയ്തില്ലെന്നതായിരുന്നു ആദ്യ ആരോപണം. ചെയ്തത് പാപം തന്നെ എന്ന് ഇപ്പോൾ തോന്നുന്നു. കുടുംബത്തിനോട്…

വൈദ്യ പാരമ്പര്യത്തിനും ….. രമേഷ് ബാബു.

പ്രിയ സുഹൃത്തിന്റെ അച്ഛൻ കൃഷ്ണൻ നായരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു..ഇനി മരണം മാത്രമെന്ന് ഡോക്ടർസ് വിധിയെഴുതി. ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം വിവരം അറിയിച്ചോളാൻ പറഞ്ഞ് ഡോക്ടേഴ്സ് ഓക്സിജൻ ഊരിവെച്ചു.കഷ്ടപ്പെട്ടെടുക്കുന്ന ഒരു നേരിയ ശ്വാസോച്ഛ്വാസം മാത്രം നില നിൽക്കേ കൃഷ്ണൻ നായരുടെ പാതി…