Category: കഥകൾ

മുറിവുകൾ …. ജോർജ് കക്കാട്ട്

ചന്ദ്രേട്ടാ അകത്തു അബു കിടന്നു കരയുകയാണ് ..അവനു തലവേദനിക്കുന്നു ..എന്തോ ഒക്കെ വിഷമം ..ചന്ദ്രേട്ടൻ ഒന്ന് വന്നേ അവനെ ഒന്ന് നോക്കിക്കേ ..ജോയിയുടെ മുഖഭാവം കണ്ടു പന്തിയല്ല എന്ന് തോന്നി .എഴുതിക്കൊണ്ടിരുന്ന കഥക്ക് ഇടവേള നൽകി ചന്ദ്രേട്ടൻ ജോയിയെ തള്ളിമാറ്റി അകത്തെ…

പൂച്ച ചുണ്ണാമ്പ് താടിക്കാർ ….. കെ.ആർ. രാജേഷ്

ഫോണിന്റെ തുടർച്ചയായ മുഴക്കമാണ് കോലോത്തുവീട്ടിൽ കോമളനാരായണൻ എന്ന കെ.കെ.എന്നിനെ ഉറക്കമുണർത്തുന്നത്, കട്ടിലിനും ഭിത്തിക്കും ഇടയിലുള്ള ചെറിയ ഗ്യാപ്പിലൂടെ നിലത്ത് വീണുകിടന്ന ഫോണിനെ ഉറക്കച്ചടവോടെ കോമളൻ കയ്യിലെടുക്കുമ്പോഴേക്കും, ഫോണിന്റെ ബെല്ലടി അവസാനിച്ചിരുന്നു, ആരാണ് വിളിച്ചത് എന്ന് നോക്കുന്നതിന് മുമ്പ് നേത്രങ്ങൾ ചെന്നെത്തിയത് ഫോണിൽ…

നിയതി …. ബേബി സബിന

രാത്രിയുടെ ആയുസ്സ് തീരാറായി. കുനിഞ്ഞിരുന്നാണ് അവൻ വേദന സഹിച്ചത്. പല്ലുകൾ കടിച്ചമർത്തി, ഏറേ നേരമായി വേദന കൊണ്ട് പുളയുകയാണ്. അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ശരീരം മാത്രമല്ല മനസ്സും തകർന്നു പോകുന്നു. അമ്മിണി അവളൊരു പാവമാണ്. ഞാനും,മക്കളും മാത്രമാണ് അവളുടെ ലോകം. കല്യാണം…

മദീഹ …. സന്ന്യാസൂ

ജബലലിയിൽനിന്നും കാറോടിച്ച് ഒറ്റയ്ക്കാണ് അവൾ ഇത്തറ്റംവരെ എത്തിയത്…ലിപ്ടന്റെ രണ്ട് ടീബാഗുകൾ ഒരുമിച്ച് കപ്പിലെ തിളച്ചവെള്ളത്തിലിട്ട് ഇളക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ, ഷഹന ബാത്റൂമിലും. ഇന്ന് ഹൈള്കുളിയായതിനാൽ നേരംകുറേയെടുത്തേക്കുമെന്ന് ഞാൻ ഊഹിച്ചു.പുറത്തെ പൊടിക്കാറ്റിന്റെ സാമർഥ്യം ബാൽക്കണിയിൽ ഉണങ്ങാനിട്ടിരുന്ന തുണികളെ ആയത്തിൽ ഊഞ്ഞാലാട്ടി. കുട്ടികളുടെ കുപ്പായങ്ങളും ഞങ്ങളുടെ…

അമ്പിളി …. Sunu Vijayan

അമ്പിളിക്ക് വയസ് അഞ്ച്.അമ്പിളി അനാഥയായിരുന്നു.അമ്പിളിയുടെ മുത്തശ്ശി മരിച്ചപ്പോഴാണ് അമ്പിളി അനാഥ എന്ന ഗണത്തിൽ എത്തിയത്.അമ്പിളിയെ ആരോ അനാഥാലയത്തിലാക്കി.അനാഥാലയത്തിലെ തഴപ്പായിൽ എന്നും രാത്രി അമ്പിളി പേടിച്ചു മൂത്രമൊഴിച്ചിരുന്നു.അനാഥാലയത്തിലെ ‘അമ്മ എന്നും പുലർച്ചെ അമ്പിളിയുടെ പുറത്തു ചൂരൽ കൊണ്ട് അടിക്കുമായിരുന്നു.മുഴിഞ്ഞ വെള്ള പെറ്റിക്കോട്ടിനടിയിൽ മുതുകിൽ…

കറുത്ത തീരത്തിലെ കാഴ്ച …. ബേബി സബിന

വെയിൽ പറവയുടെ ചിറകുകൾ തെല്ലൊതുങ്ങി, കുളിരിറങ്ങി. നാമജപവും കഴിഞ്ഞ് അവൾ പഠനമേശയ്ക്കരികിലേക്ക് നീങ്ങി. പുസ്തകതാളുകൾ ഒന്നൊന്നായി മറിച്ചു നോക്കുമ്പോഴാണ് മുറിയിലെ വെട്ടം പാടേ അണഞ്ഞത്. സങ്കടവും ദേഷ്യവും മീരയ്ക്ക് സഹിക്കാനായില്ല. ക്ലാസിലെ ഏറ്റവും മിടുക്കിയായിരുന്നു മീര. മറ്റു കുട്ടികളെ അപേക്ഷിച്ച് നന്നായി…

മറിയംമുക്കിലെ മരണങ്ങൾ …. കെ.ആർ. രാജേഷ്

പുഞ്ചിരിബാബുവിന്റെ നമ്പരിലേക്ക് തുടർച്ചയായി വിളിച്ചിട്ടും, മറുതലക്കൽ അനക്കമൊന്നും ഇല്ലാത്തതിന്റെ അസ്വസ്ഥതയോടെ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയ ആന്റപ്പൻ എന്ന ആന്റണിയുടെ കാതിലേക്ക് വടക്കോട്ടുള്ള ആറുമണി ട്രെയിന്റെ വരവറിയിച്ചുള്ള ചൂളം വിളി മുഴങ്ങി, ” ആറു മണിയുടെ വണ്ടി വന്നിട്ടും പുഞ്ചിരിയെ കാണുന്നില്ല, ഇവൻ…

കൊച്ചേട്ടു വീട്ടിലെ ഏലിക്കുട്ടി അമ്മ ……. ജോർജ് കക്കാട്ട്

നേരം ഇരുട്ടിത്തുടങ്ങി ..കാക്കകൾ വട്ടം പറക്കുന്നു ..അടുത്ത അമ്പലത്തിൽ നിന്നും ദീപാരാധനക്ക് മുൻപുള്ള ഭക്തി ഗാനം മുഴങ്ങി നിന്നു ..അകത്തെ മുറിയിൽ നിന്നും നീണ്ട ഞരക്കങ്ങളും ശ്വാസം കിട്ടാൻ വിഷമിച്ചു കൊണ്ടുള്ള കൊച്ചേട്ടു തറവാട്ടിലെ ഏലിച്ചേടത്തിയുടെ ശ്വാസം വലിയും ..കട്ടിലിൽ കിടന്നു…

രാരിയപ്പൻ …. Ganga Anil

ഒരു ഇടവപ്പാതിക്കാലം. മഴ അതിൻറെ എല്ലാ ഭാവങ്ങളുമായി പെയ്തിറങ്ങുകയാണ്. തുടർച്ചയായ മഴയുടെ ഒന്നാം നാൾ നാട്ടിലെങ്ങും മീൻപിടുത്തത്തിൻറെ ഉത്സാഹത്തിലാണ്. ചെറു തോടുകളിൽ നിന്നും വരാല്,കാരി,മുഷി തുടങ്ങിയ മീനുകൾ ഏതോ കല്യാണവീട്ടിൽ പോകുന്നധൃതിയിൽ പെയ്ത്തുവെള്ളം ഒഴുകുന്ന കരയിലേക്ക് പുളഞ്ഞുകയറുന്നു. അടുക്കളയുടെ ഇറയത്ത് വാരിക്കിടയിൽ…

“രാമനാഥന്റെ അമ്മ” ….. Unni Kt

എന്താ ചെയ്യാ…., സമയാവന്നെ വേണ്ടേ, ഇതൊന്നും മനുഷ്യന്റെ കൈയിലിരിക്കണ കാര്യങ്ങളല്ലല്ലോ…? ഇന്നേക്ക് മൂന്നൂസായി വലി തൊടങ്ങീട്ട്…! ഊർധ്വനും ചിന്നനും മാറിമാറി വലിക്ക്യന്നേണ്. ട്ടോ കുട്ടാ…, ഒരു പശുദ്ദാനം കൊടുക്കാൻ ഏർപ്പാടാക്ക്വ…, തലയ്ക്കലിരുന്ന് നാരായണനാമം ജപിക്കാൻ പറയൂ മക്കളോടും മരുമക്കളോടും. ത്തിരി വെള്ളം…