Category: കഥകൾ

പരിണതഫലങ്ങളുള്ള ഈ മെയിൽ …. ജോർജ് കക്കാട്ട്

ജർമ്മനിയിലെ തണുത്ത ശൈത്യകാലത്ത് നിന്ന് രക്ഷപ്പെടാനായി മ്യൂണിക്കിൽ നിന്നുള്ള ഒരു ദമ്പതികൾ തെക്കൻ കടലിൽ ഒരാഴ്ചത്തെ അവധിക്കാലം ചെലവഴിക്കാൻ തീരുമാനിച്ചു. അവർ രണ്ടുപേർക്കും ആ ദിവസങ്ങളിൽ ജോലി ചെയ്യേണ്ടതിനാൽ, അവർക്ക് വ്യത്യസ്ത ദിവസങ്ങളിൽ പുറപ്പെടേണ്ടതായി വന്നു അങ്ങനെ റെഡ് ദിവസങ്ങളിലായിട്ടുള്ള തീയതികളിൽ…

കുഴിമടിയന്റ കുതന്ത്രങ്ങൾ …. കെ. ആർ. രാജേഷ്

വടക്കേറോഡിലെ നിറുത്താതെയുള്ള പട്ടികുരയാണ് പതിവിലും നേരുത്തേയെന്നെ ഉറക്കമുണർത്തിയത്.“നായിന്റെമക്കൾ ഉറങ്ങാനും സമ്മതിക്കില്ല”പിറുപിറുത്തുകൊണ്ട് മൈബൈലിൽ നോക്കി സമയം തിട്ടപ്പെടുത്തി ആറര മണി കഴിഞ്ഞതേയുള്ളൂ, സാധാരണ അര മണിക്കൂർ കൂടി കഴിഞ്ഞാണ് ഞാൻ ഉണരാറുള്ളത്, എഴുന്നേറ്റിരുന്നു കട്ടിലിനരികിലായി വെച്ചിരുന്ന സ്റ്റീൽപാത്രത്തിൽ നിന്ന് രണ്ടുകവിൾ വെള്ളം അണ്ണാക്കിലേക്ക്…

ഒരു ഓർമ്മക്കുറിപ്പ്കൂടി …. കെ.വി. വിനോഷ്

രാഘവേട്ടന്റെ, നടന്നാൽതീരാത്തത്രയും അതിവിശാലമായിട്ടുള്ള പറമ്പുകൾ നനക്കുന്നത് മണലിപ്പുഴയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കൂറ്റൻ മോട്ടോർ പമ്പ് ഉപയോഗിച്ചിട്ടായിരുന്നു. ഈ മോട്ടോർ പുരയും പമ്പും നോക്കി നടക്കുന്നതാണ്, അവിടുത്തെ കാര്യസ്ഥനായിരുന്ന എന്റെ അച്ഛച്ഛന്റെ പ്രധാന പണി. വേനൽക്കാലം വരുന്നതോടെ മിക്കവാറും മോട്ടോർ പുരയിൽ തന്നെയാവും…

“സ്നേഹാലയത്തിലെ പക്ഷികൾ ” …… മോഹൻദാസ് എവർഷൈൻ

അവധിയായതിനാൽ സ്വസ്ഥമായൊന്നു ഉറങ്ങാമെന്നു കരുതിയതാ, അപ്പോഴാണ് നേരം പുലരും മുൻപ് മീൻ വണ്ടിക്കാരുടെ നിർത്താതയുള്ള ഹോൺ…. കർണ്ണപുടങ്ങളെ തുളച്ചു കയറി എന്റെ ഉറക്കത്തെ കവർന്നത്!.ഇനി എന്തായാലും എഴുന്നേൽക്കാം വണ്ടി ഒന്ന് കഴുകി വൃത്തിയാക്കണം!മഴയില്ലാത്തതിനാൽ പൊടിതട്ടി കൊണ്ട് ഓടിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി…മുറിതുറന്ന് പുറത്തിറങ്ങുമ്പോൾ…

ഓട്ട ക്കാലണകൾ ….. Pattom Sreedevi Nair

ആവീട് തുറന്ന് ആരോ പുറത്തേക്കു വരുന്നുണ്ട്.പൊട്ടിപ്പൊളിഞ്ഞഗെറ്റ്ന്റെപുറത്തു നിഴൽ മാറിയ ഒരു സ്ഥലത്ത്ഞാൻഒതുങ്ങിമാറി നിന്നു.മെയിൻ റോഡിൽ നിന്നും അല്പം മാറിയ ആ വഴിയെആളുകൾ ധാരാളം സഞ്ചരിക്കുന്നുണ്ട്.എങ്കിലും ഇടുങ്ങിയ പഴയ ആ വഴി ഇന്നും ടാർ ഇളകാതെകിടപ്പുമുണ്ട്…!ഇരുവശവുംനോക്കിശരിയാണല്ലോ?ഒരുകാര്യംപിടികിട്ടിവാഹനങ്ങൾഅധികംഇത്വഴിപോകാറില്ല!തുരുമ്പ് പിടിച്ച ഒരുപൂട്ട്തുറക്കാത്തഅവസ്ഥയിൽആഗേറ്റിന്റെഒരുവശത്തെകൊളുത്തിൽകിടപ്പുണ്ട്..അത് മാറ്റാതെ വേറെ ഒരുപുതിയപൂട്ട്ഇട്ട്അകത്തു…

വയറു വേദന….. Satheesan Nair

വയറു വേദന..അതിനൊരു പരിഹാരം കണ്ടെത്താൻ വേണ്ടിയാണ് കൃഷ്ണേട്ടൻ ഡോക്ടറെ കാണാൻ എത്തിയത്.ഡോക്ടർ വിദേശത്തൊക്കെ പോയി പഠിച്ച ആളാണ്.അലോപ്പതി, ആയുർവേദം,ഹോമിയോ അങ്ങിനെ ആധുനിക വൈദ്യശാസ്ത്രത്തിൻറെ ഒരു സൂപ്പർ മാർക്കറ്റ് ആണ് പുളളി.കാത്തിരുന്നു കാത്തിരുന്നു..ബാക്കി പാടണ്ട..തൻറെ ഊഴമെത്തി..വിദഗ്ധ പരിശോധനക്കൊടുവിൽ വിധി വന്നു..കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം..അപ്പോൾ…

അപ്പൂപ്പൻ താടി ……….. Sabu Narayanan

ഇന്ന് വെള്ളിയാഴ്ചയാണ്. നവാസ് ഇന്നും ക്ലാസിൽ വന്നിട്ടില്ല. ഹരി ഇരുകൈകളിലെയും വിരലുകളാൽ ഒരു സങ്കലന ക്രിയ നടത്തി . നവാസ് സ്കൂളിൽ വന്നിട്ട് പതിനൊന്ന് ദിവസമായിരിക്കുന്നു.ക്ലാസിലെ ബെഞ്ചും ഡസ്ക്കുമൊക്കെ പിടിച്ച് മാറ്റിയിടുന്നതിനിടയിലാണ് അത് സംഭവിച്ചത് . ഡെസ്ക്കിൽ , ഉള്ള ശക്തി…

ബാങ്ക്മാനേജരെവശീകരിക്കാനുളള വഴികള് …. Mandan Randaman

പ്രവാസജീവിതം അവസാനിച്ചതോടെ ബാങ്കില്‍നിന്ന് ലോണെടുത്ത് നാട്ടിലൊര് കച്ചവടം തുടങ്ങാമെന്നുളള കണക്കുകൂട്ടലിരിക്കുമ്പോളാണ് പ്രശംസ്ത എഴുത്തുക്കാരന്‍ സര്‍ മണ്ടന്‍ രണ്ടാമന്‍റെ ‘ബാങ്കുമാനേജരെ എങ്ങനെ വശികരീക്കാമെന്നുളള ‘ പോസ്റ്റ് യാദൃശ്ചികമായി കാണാനിടയായത്.`തേടീയ ലോണ്‍ ലോക്കറില്‍ വീണു’ഒരാവശേത്തോടെയാണ് ഞാന്‍ ആ പോസ്റ്റിലേക്കു ചാഞ്ഞുവീണത്.ഒരു സാധാരണക്കാരന്‍ ലോണിനായി മാനേജരുടെ…

മിനിക്കഥ …. Sunu Vijayan

ഞാൻ മിനി.എന്റെ കഥ ആയതുകൊണ്ടാണ് ഇതിന് മിനി ക്കഥ എന്ന് പേരിട്ടത്.ഞാൻ പാംപൂക്കുന്നു ഗ്രാമത്തിലെ നാലാം വാർഡിൽ താമസിക്കുന്നു.ഈ പാംപൂക്കുന്നു ഗ്രാമം എവിടെയാണ് കേട്ടുകേൾവി പോലും ഇല്ലല്ലോ എന്ന് നിങ്ങൾ പറഞ്ഞേക്കാം. പക്ഷേ എന്റെ കഥ വായിച്ചു കഴിയുമ്പോൾ നിങ്ങൾ പറയും…

ഉക്കാസ്മൊട്ടറിപ്പബ്ലിക്ക് ….. കെ.ആർ. രാജേഷ്

“വൈകുന്നേരം നീ ഉക്കാസ്മൊട്ട വരെ വരണം”ക്വാറന്റൈൻ ദിനങ്ങൾ അവസാനിച്ച്, നിയന്ത്രണങ്ങളുടെ ചങ്ങലക്കെട്ടുകളിൽ നിന്നും പുറത്തുവന്ന ദിവസം തന്നെയാണ് ജഗദീഷിനെത്തേടി സുഹൃത്തായ ഒമിനിക്ക് പൊട്ടൻ എന്ന് വിളിക്കപ്പെടുന്ന സജീവിന്റെ ഫോൺകാൾ എത്തിയത്.ജഗദീഷിന്റെ വീട്ടിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ ദൂരമുണ്ട് ഉക്കാസ്മൊട്ടയിലേക്ക്,പുറത്തുള്ളവരുടെ കാഴ്ച്ചപ്പാടിൽ…