Category: കഥകൾ

ജോസ് ആയി അജിത്ത് കൂത്താട്ടുകുളം.

Tijo George ജോസ് ആയി അജിത്ത് കൂത്താട്ടുകുളംഅഭിമാനം ഉയർത്തി മുത്തോലപുരത്തിന്റെ ജീത്തു ജോസഫ്, ചുവട് പിഴയ്ക്കാത്ത ‘ദൃശ്യം 2’:കൂത്താട്ടുകുളത്തിന് അഭിമാനിക്കാൻ കഴിയുന്ന ഒട്ടേറെ സവിശേഷതകളുണ്ട് ദൃശ്യം എന്ന ചലച്ചിത്രത്തിന്. മുൻ എംഎൽഎയും മുത്തോലപുരം സ്വദേശിയുമായ വി.വി. ജോസഫിന്റെ മകനാണ് ജീത്തു ജോസഫ്.…

പാപിയുടെ കുമ്പസാരം.

രചന : ബിനു രാധാകൃഷ്ണൻ. കണ്ണുകൾ വലയിൽ കുടുങ്ങിക്കിടന്ന അയാൾ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. കണ്ണുകൾ മാത്രം അനങ്ങുന്നില്ല. അകലങ്ങളിലെ വെളിച്ചം വലയിൽ തട്ടിത്തെറിക്കുന്നു.കുത്തഴിഞ്ഞ ഇരുട്ടിൽ അയാൾ കമിഴ്ന്നു കിടന്നു. തെറിക്കുന്ന വെളിച്ചം അയാളുടെ പുറത്തു പരന്നു. കിടപ്പ് മയക്കമായി.…

പ്രണയനിലാവേ .

രചന – മാധവി ടീച്ചർ, ചാത്തനാത്ത്. അനുരാഗിണിയായ് വസന്തം വിടർത്തി നിൻഅധരത്തിനാൽ തേൻ ചുരത്തി നിൽക്കേചന്ദനപ്പൊയ്കയിൽ വെൺമലർ മൊട്ടിട്ടുരോമാഞ്ചകഞ്ചുകം ചാർത്തിടുമ്പോൾവെൺമേഘവാതിൽ തുറന്നതാ വാർത്തിങ്കൾനാണിച്ചു മിഴി പൂട്ടി ദൂരെ നിൽക്കേപ്രണയത്തിനാൽ നിൻ ഹൃദയം തുടിതാളഘോഷങ്ങളേറെ മുഴക്കിടുമ്പോൾ!ആരോമലാളിന്റെ തേനൂറുമാകാവ്യ –ഭാവനാലോലമാം ചാരുതയാൽപ്രണയമണിത്തൂവൽ പൊഴിയും കുളിർ…

ടീച്ചറും ഞാനും

രചന : ഉണ്ണി കെ ടി ടീച്ചർക്ക് മൂക്കത്താണ് ശുണ്ഠി. അതുകൊണ്ടുതന്നെ എന്നെപ്പോലെയുള്ള ചില തലതെറിച്ചവന്മാരൊഴിച്ച് എല്ലാരും നല്ല അനുസരണയും അതുകൊണ്ടുതന്നെ ടീച്ചറുടെത്തന്നെ വാക്കുകളിൽപ്പറഞ്ഞാൽ സത്സ്വഭാവികളുമാണ്. അരുതുകൾക്കും അരുതായ്കകൾക്കും സിലബസിൽ പ്രത്യേകം പ്രത്യേകം പാഠങ്ങളുണ്ട്. അതിരിടുന്ന അരുതുകൾ ഏതുറക്കത്തിലും ടീച്ചർ ഉറക്കെയുറക്കെ…

ട്ട്യാംട്ടി.

രചന : ഹാരിസ് ഖാൻ പേടിക്കേണ്ട, ഇതൊരാളുടെ പേരാണ്…ഈ പേരിൻെറ ശെരിയായ രൂപം കണ്ടെത്താനുള്ള എൻെറ ഗഭീ…അല്ല ഭഗീരഥപ്രയത്നത്തിൻെ ഗഥയാണിത്, കഥയുടെ നീളം കണ്ട് പാതിവഴിയിൽ നിർത്തിയേക്കരുത്. (നീണ്ട എഴുത്തിന് ലൈക്ക് കുറയുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്) നിങ്ങളെ ഹഠാദാകർഷിക്കുന്ന, സെക്സ്, സ്റ്റണ്ട്,…

ഫാത്തിമ.

രചന : ശിവൻ മണ്ണയം മണ്ടൻ കുന്ന് ഗ്രാമത്തിൻ്റെ ഐശ്വര്യ റായി ആയിരുന്നു ഫാത്തിമ.കാണാൻ എന്തൊരു ചന്തമായിരുന്നു. മണ്ടൻ കുന്നിൻ്റെ കുളിരായിരുന്നു അവൾ..! ആ നടത്തം.. ആ ചിരി .. അതൊന്ന് കാണേണ്ടതായിരുന്നു. നോക്കി നിന്നു പോകും, മിഴിയടക്കാതെ..കഥകളിലും കവിതകളിലും അവളെ…

💐ബലിയാടുകൾ 💐

രചന : സുനി ഷാജി “സുലൈബികാത്ത് “ടാക്സിയിൽ കയറിയിരുന്നുകൊണ്ട് പറഞ്ഞ സ്ഥലത്തിന്റെ പേരുകേട്ടായിരിക്കണം,ഡ്രൈവർ അന്തം വിട്ട് എന്റെ മുഖത്തേയ്ക്കൊന്നു നോക്കിയത്.“എന്താണ് സിസ്റ്റർ അവിടേയ്ക്ക്, അതും തനിച്ച്..!!? “ഭാഗ്യം,ഡ്രൈവർ മലയാളിയാണ്. എന്നെയെങ്ങനെ അറിയാമെന്ന മട്ടിലൊന്ന് നെറ്റി ചുളിച്ചു നോക്കിയതല്ലാതെ, മറുപടി കൊടുത്തില്ല.” സിസ്റ്ററിനെ…

ഒരു കൂട്ടുകാരൻ ഈയിടെ പറഞ്ഞ കഥ .

Shaju V V ഒരു കൂട്ടുകാരൻ ഈയിടെ പറഞ്ഞ കഥയാണ് .എല്ലാ കഥനങ്ങളിലും കഥ കിടന്നുരുണ്ടു കളിക്കുന്നുണ്ട് എന്ന അർത്ഥത്തിലാണ് കഥ എന്നു വിളിച്ചത് .സംഗതി സംഭവിച്ചതാണ്. ഭവിച്ചതിനെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ ഭാവനയുണ്ടാകും. കൂട്ടുകാരനാണെങ്കിൽ ഭാവനാശാലിയുമാണ് . ഒരു മദ്ധ്യവയസ്കനായ യുവാവ് അമ്മയെയും…

ഗ്രാമികം

രചന : ഷാജി മാറാത്തു “ന്റോടക്ക് പോരാർന്നില്ലേടീ , എന്തിനാടി കുറുമ്പേ ഇച്ചതി ചെയ്തേ – —“പ്ലാവിൻ ചുവട്ടിലിരുന്ന് കണ്ടപ്പന്റെ വള്ളി നെഞ്ചത്തടിച്ചു നിലവിളിച്ചു. “കുരുത്തല്ല്യാത്തോനേ… ഇവളെക്കൊല്ലിച്ച നീ ഗുണം പിടിക്കില്ലാ…..”സങ്കടക്കരച്ചിൽ പ്രാക്കിന്റെ രൂപത്തിലായി.“കരഞ്ഞത് മതി. അങ്ങോട്ടു മാറി നില്ക്കു കാര്യങ്ങൾ…

ബന്ധുക്കൾ.

രചന : ഹരിഹരൻ N.K. കുടുംബസമേതം ഒരു യാത്രയിലായിരുന്നു ഞാൻ.ഒരു മാസംമുമ്പേ ബുക്കുചെയ്ത ടിക്കറ്റും മറ്റും ജ്യേഷ്ടന്റെ കൈവശം ഭദ്രം. അവിടെയെത്തിയ കഥയൊന്നും പറയണ്ട ! എങ്ങനെയൊക്കെയോ ഏതോ ഒരു സ്റ്റേഷനിൽനിന്നും പുനർയാത്രയാണ്. ഞങ്ങളുടെ കൂടെ മറ്റു ബന്ധുക്കളും കൂടിയിട്ടുണ്ട്. പലരും…