Category: കഥകൾ

മദാന്ധസിന്ദുരം…. Vinod V Dev

മഹാഭാരതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് കുരുജ്യേഷ്ഠനായ ദുര്യോധനൻ. തിൻമയുടെ പ്രതിരൂപമായും അധർമ്മിയായും വാഴ്ത്തപ്പെടുമ്പോഴും, വസുദേവകൃഷ്ണനാൽ നയിക്കപ്പെട്ട അജയ്യമായ പാണ്ഡവപ്പടയ്ക്കെതിരെ അവസാനശ്വാസം വരെ പൊരുതി വീരചരമം പ്രാപിച്ച സാക്ഷാൽ അംബികസൂനുതനയൻ.. കുരുപാണ്ഡവൻമാരുടെ ആയുധപരിശീലനക്കളരിയിൽ വച്ച് അർജ്ജുനനെ വെല്ലുവിളിച്ച് തൻറെ അസ്ത്രശസ്ത്രപ്രയോഗവൈദഗ്ധ്യം പ്രകടിപ്പിച്ച…

ആരാണവൾ? ….. സജി തൈപ്പറമ്പ് .

ആരാണവൾ? നിങ്ങളിത്രയൊക്കെ സംപതി കാണിക്കാനും മാത്രം, എന്ത് ബന്ധമാണ് നിങ്ങൾ തമ്മിലുള്ളത്, എൻ്റെ സീമേ..നിയെന്തിനാണിങ്ങനെ ഷൗട്ട് ചെയ്യുന്നത്, നീ കരുതുന്നത് പോലെ, ഞങ്ങൾ തമ്മിൽ തെറ്റായ ഒരു ബന്ധവുമില്ല ,അവളെൻ്റെ ക്ളാസ് മേറ്റായിരുന്നു, അവിവാഹിതയായ അവൾ കുറച്ച് നാളായി അർബുദ രോഗിയാണ്,പ്രായമായ…

ഒരു കൊലപാതകത്തിൻറെ മറുപുറം തേടി… ഒ ഫിറോസ്‌

കോട്ടയം ആസ്ഥാനമാക്കി പ്രസിദ്ധീകരിച്ചു വരുന്ന “മ” വാരികകളിലെ ഡിറ്റക്റ്റീവ് നോവലുകളുടേയും ക്രൈം ത്രില്ലറുകളുടേയും സ്ഥിരം വായനക്കാരനായിരുന്നു ഞാൻ. ബാറ്റൺബോസും, കോട്ടയം പുഷ്പനാഥും, മെഴുവേലി ബാബുജിയും, തോമസ് ടി അമ്പാട്ടുമൊക്കെ ബാല്യകാലത്തിലെ എൻറെ എത്രയെത്ര രാവുകളേയും പകലുകളേയും അപഹരിച്ചിട്ടുണ്ടെന്നോ? കൂടാതെ നാട്ടിലുള്ള സകല…

മൗനസംഗീതം …. Ajikumar Rpillai

“നിന്റെ മൗന ത്തിന്റെമുന്തിരി നീരിനാൽഎന്നെ നിറയ്ക്കുകഅതെന്നിൽ നിറഞ്ഞു തുളുമ്പട്ടേഅതിന്റെ പ്രചുരിമഎന്തൊരനുഗ്രഹം!”റൂമിയുടെ വരികൾ എന്നും ആത്മാവിന്റെ പ്രവചനങ്ങളാണ് സമ്മാനിക്കുന്നത്,,,തിരസ്കാരങ്ങളുടെ സീൽക്കാരത്തിൽ വീർപ്പുമുട്ടിയ ഉപബോധമണ്ഡലത്തിൽ വെളുപ്പും നീലയും കലർന്ന ഉഗ്രജ്യോതിയിൽ സൂര്യൻ വിസ്പോടനങ്ങളുടെതാണ്ഡവമാടുകയായിരുന്നു!വേദനയുടെ പടുകുഴിയിൽകൈകാലുകൾ ബന്ധിച്ച് സ്വാതന്ത്ര്യം നിഷേധിച്ചത് വല്ലാത്ത വീർപ്പുമുട്ടലോടെയാണ് സാൻഡ്ര തിരിച്ചറിഞ്ഞത്,,,!കിഷോർ,,,,…

വോട്ട് …. Sunu Vijayan

സ്ഥാനാർഥി വളരെ സ്നേഹത്തോടെ, ആദരവോടെ അന്നമ്മ ചേടത്തിയോട് പറഞ്ഞു. “അമ്മച്ചി രാവിലെ എട്ടുമണിക്ക് ഞാൻ ബൂത്തിലേക്ക് പോകാൻ താഴെ ആ പ്ലാവിൻ ചുവട്ടിൽ വണ്ടി റെഡിയാക്കി നിർത്തും. അമ്മച്ചി ഈ നീരുവച്ച കാലുമായി അത്രയും ദൂരം നടക്കേണ്ട. “ഓ എത്ര സ്നേഹമുള്ള…

മരുഭൂമിയിലെ അസ്തമയങ്ങൾ….. മോഹൻദാസ് എവർഷൈൻ

വെള്ളിയാഴ്ച ആയതിനാൽ തലവഴി പുതച്ചു മൂടി കിടന്നു.. അലാറം ശല്യം ചെയ്യാതെ ആഴ്ചയിൽ ആകെ കിട്ടുന്ന ദിവസം,ഉണർന്നാലും എഴുന്നേൽക്കാതെ പുതപ്പിനുള്ളിൽ ഒതുങ്ങിക്കൂടി കിടക്കുക നമ്മൾ പ്രവാസികളുടെ കൊച്ചു സന്തോഷത്തിന്റെ ഭാഗമാണ്!…നേരം എത്രയായെന്നറിയില്ല, ഇപ്പോഴും ഇരുട്ടിനെ മുറിയിൽ തളച്ചിട്ടിരിക്കുകയാണ്…കിച്ചണിൽ പാത്രങ്ങൾ കലഹിക്കുന്ന ശബ്ദം…

വഴിയമ്പലം. ….. ബിനു. ആർ.

രാപ്പക്ഷികൾ പറന്നുമാറി. ആകാശത്തുകൂടി വരഞ്ഞുപോയ ആ കണ്ണിന്റെ നോട്ടം ആ വഴിയമ്പലത്തു ചെന്നു തറഞ്ഞു നിന്നു. പണ്ടൊരു രാവിൽ ഭാമക്കൊപ്പം അവിടെയെത്തുമ്പോൾ… കിഷന്റെ ചിന്തകൾ ഇപ്പോഴും തുടരുകയാണ്. കിഷൻ കോളേജിൽ പഠിക്കുകയായിരുന്നു, അപ്പോൾ. കിഷൻ കോളേജിലെ ഗായകനും ഭാമ ഗായികയും. രണ്ടുപേരും…

കുറുക്കന്റെ’ കല്യാണം…. പള്ളിയിൽ മണികണ്ഠൻ

ഒന്നാം ദിവസം.,മഴപെയ്തപ്പോൾകാമുകനിലെ കവിഹൃദയം മന്ത്രിച്ചു.“പ്രിയേ ഈ മഴ നമ്മുടെനിസ്വാർത്ഥ പ്രണയത്തിന് സാക്ഷിയാണ്..”മനസ്സിരുണ്ട കാമുകി കൊതിച്ചത്കവിതയല്ല,‘കറുത്തരാവിൽകടുത്ത തണുപ്പ’കറ്റാൻകാമുകന്റെ ‘കരവലയത്തിലെ ചൂടാ’ണ്.രണ്ടാം ദിവസം.,വെയിൽ വന്നപ്പോൾഅവനിലെ കവിഹൃദയം മന്ത്രിച്ചു..“പ്രിയേ ഈ വെയിൽ നമ്മുടെപ്രണയത്തിന്റെ പൊൻതിളക്കം.”മുഖം താഴ്ത്തി,കാൽവിരൽകൊണ്ട് കളം വരക്കുമ്പോൾ,കാമിനീമനം തുടിച്ചത്‘വെയിൽചൂട’കറ്റുന്ന കാമുകന്റെമധു-രസ-സുഖ-ചുംബനകുളിരാണ്.മൂന്നാം ദിവസം..,മഴയും വെയിലും ഒന്നിച്ചെത്തിയപ്പോൾ,കാമുകന്റെ‘പോരായ്മ’യിൽ…

രാജാവും ജനങ്ങളും ….. Binu R

വരുന്നുവോ രജാവേനഷ്ടസ്വപ്നങ്ങൾ മാത്രംവിതറിയവരണ്ട മേഘങ്ങൾനിശ്വസിക്കുമീ ചുട്ടുപൊള്ളുംമണലാരണ്യംവിട്ട്,കാലങ്ങളേതുമായ്നിത്യവും വ൪ദ്ധിക്കുംപട്ടണിയും പരിവട്ടവും,ഇടിയുംമിന്നലുംമഴയുംവെള്ളവുംവായുവുംകാറ്റുംവിട്ടൊഴിയുമീ മണലാരണ്യം വിട്ട് ,നിങ്ങൾ ഞങ്ങൾക്കൊപ്പം പോരുന്നുവോ….വീണ്ടുംകെട്ടിപ്പിടിച്ചു പറ്റിപ്പിടിച്ചുപൊത്തിപ്പടിച്ചു നിൽക്കാതെകിരീടവും ചെങ്കോലുംഅകലെയേതെങ്കിലുംകൊത്തളത്തിലേയ്ക്കു വലിച്ചെറിഞ്ഞുനീ ഞങ്ങൾക്കൊപ്പം പോരുന്നുവോ…..ഞങ്ങൾ പുറപ്പെടുന്നൂ മറ്റൊരിടം തേടിഇനിയും സത്യവ്രത൯ ജനിക്കുന്നിടം തേടിഇനിയും ഹരിശ്ചന്ദ്രൻ ജനിക്കുന്നിടം തേടിഇനിയും മഹാത്മാഗാന്ധി ജനിക്കുന്നിടം തേടിഞങ്ങൾ…

ഒളിയിടങ്ങളില്ലാതെജീവിതം………..വിശ്വനാഥൻ വടയം

കരയുന്ന ആനാതിൽഉന്തിത്തുറന്ന് മുത്തപ്പൻ നെടും വരമ്പിലേക്ക് കയറി. മഴ തിമർത്ത് പെയ്തതിനാൽ വരമ്പിൽ ചെളിപടർന്ന് കിടന്നിരുന്നു. തെന്നിവീഴാതിരിക്കാൻ ചൂരൽ വടി ഊന്നിയാണ് മുത്തപ്പൻ നടക്കുന്നത്. പ്രളയകാലത്ത് കടലു പോലെ വയൽ മുങ്ങിക്കിടക്കുന്നതും വേനലിൽ വിണ്ടുകീറി ഇത്തിരി ജലത്തിനായ്നാവു നീട്ടിക്കിടക്കുന്നതും എത്ര തവണ…