Category: കഥകൾ

കഥകളി

രചന : മാർഷാ നൗഫൽ ✍ “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേഒരുവേള നിൻനേർക്കു നീട്ടിയില്ല…എങ്കിലും എങ്ങനെ നീയറിഞ്ഞു…എന്റെ ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്സുഗന്ധം പരത്തുന്നതായ് നിനക്കായ്…”ഈണത്തിലുള്ള പാട്ട് അകമുറിയിൽ എവിടെയോനിന്നു വിടർന്നു വീടുമുഴുവൻ സുഗന്ധം പരത്തുന്നു. വന്നതെന്തിനാണെന്നുപോലും മറന്ന്, ആ പാട്ടിലങ്ങനെ ലയിച്ചുനിന്നുപോയി.…

എല്ലാത്തിനും സാക്ഷിയാണ്.

രചന : മധു മാവില✍ രാത്രി ഒരു മുറിയിൽ ഒരേ കട്ടിലിൽ കിടന്നിട്ടും രണ്ടു പേരും ഒന്നും മിണ്ടിയതേയില്ല. നനഞ്ഞ നിശബ്ദതയുടെ കനത്ത ഇരുട്ടായിരുന്നു മുറിയിൽ നിറഞ്ഞത്. രണ്ട് പേർ ഗുഹയിൽ നിന്നെന്ന പോലെ ശ്വാസം വലിച്ചെടുക്കുകയാണ്. നാലു കണ്ണുകളിൽ നോട്ടങ്ങൾ…

ഓളങ്ങൾ🌹🌹🌹

രചന : പ്രിയബിജൂ ശിവകൃപ .✍ ആ കണ്ണുകളാണ് ആദ്യം നിരഞ്ജന്റെ ശ്രദ്ധയിൽ പെട്ടത്… കാട്ടുപെണ്ണിന്റെ നിഷ്കളങ്കതയും ശാലീനതയും വേണ്ടുവോളം ഒത്തുചേരുന്ന അഴകിന്റെ നിറകുടം…. ആ വിടർന്ന മിഴികളിൽ ഭയം കലർന്നിരുന്നു…അധികമാരും കടന്നുചെല്ലാത്ത കരിമ്പൻ കാട്അവിടുത്തെ കാട്ടുപെണ്ണ് നീലി …“നിലാവ് ”…

ഭാഗ്യമില്ലാത്തവന്റെ കുറി

രചന : സന്തോഷ് വിജയൻ ✍ ഭാഗ്യക്കുറി.. എനിയ്ക്കും അതൊരു ബലഹീനതയാണ്. ഭാഗ്യമില്ലാത്തവന്റെ ഭാവിയിലേയ്ക്കുള്ള പ്രതീക്ഷ. അതേ.. പ്രതീക്ഷകൾ തന്നെയാണ് ജീവിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നത്. ഇതു കൂടി ഇല്ലായിരുന്നെങ്കിൽ.. ഹോ..!കുടിയൻമാരും, ടിക്കറ്റെടുപ്പുകാരും കൂടിയാണ് ഇപ്പോൾ നാടിന്റെ സമ്പദ് സ്ഥിതി താങ്ങി നിർത്തുന്നത്. പക്ഷേ…

ജമാലിക്കയുടെ യാത്രകൾ

രചന : മോഹൻദാസ് എവർഷൈൻ✍️ കുടുംബവുമൊത്തു ഒരു യാത്രപുറപ്പെടുവാൻ ഇറങ്ങുമ്പോഴാണ്ഗേറ്റ് കടന്ന് ആരോ വരുന്നത് അയാൾകണ്ടത്.തലമുടിയും, താടിയും വെള്ളിക്കെട്ട് പോലെ നരച്ച്,ഒരു ലുങ്കിയും, മുഷിഞ്ഞ ഷർട്ട്‌മാണ് വേഷം.ഒരു പരിചയവും തോന്നിയില്ല.സാധാരണ അവധിക്ക് നാട്ടിൽ വരുമ്പോൾ ചില ചില്ലറ സഹായങ്ങൾ തേടി ആരെങ്കിലുമൊക്കെ…

സൗഹൃദം

രചന : കുന്നത്തൂർ ശിവരാജൻ✍ വെറുതെ സൗഹൃദം എന്ന് ഒന്നുണ്ടോ? ഉണ്ടായിരിക്കാം. അയാൾ സ്വന്തം അനുഭവങ്ങളുടെ വീഞ്ഞപ്പെട്ടികൾ കുടഞ്ഞിട്ട് നോക്കിചില ലാഭനഷ്ടങ്ങളുടെ അടി സ്ഥാനത്തിലാണ് സൗഹൃദത്തിന്റെ തുടക്കവും ഒടുക്കവും. കൊടുക്കൽ വാങ്ങലുകൾ, അതിര് തർക്കങ്ങൾ, ജാമ്യം നിൽക്കൽ, മറ്റു ചില സാമ്പത്തിക…

കുട്രാമൻ.

രചന : ഗഫൂർ കൊടിഞ്ഞി .✍ രാവേറേ ചെന്നിരുന്നെങ്കിലും കുട്രാമന്റെ ആലയിൽ തീയണഞ്ഞിരുന്നില്ല. പത്തി വിടർത്തിയാടുന്ന സർപ്പക്കൂട്ടങ്ങളെ പോലെ ചുവപ്പ് നിറം പൂണ്ട് നാവു നീട്ടിയാടിയ ഉലയിലെ തീനാമ്പുകൾ ചുറ്റുമുള്ള ഇരുളിനെ കീറി മുറിച്ച് ആളിപ്പടർന്നു കൊണ്ടേയിരുന്നു.ഇന്ന് തീർത്ത് കൊടുക്കേണ്ട കൊടുവാളുകളാണെന്ന…

കഥാവശേഷം..

രചന : ഗഫൂർ കൊടിഞ്ഞി✍ അയാളുടെ മരണം നാട്ടിൽ ഒരു ചലനവും സൃഷ്ടിച്ചിരുന്നില്ല. അല്ലെങ്കിലുംഇക്കാലത്ത് ഒരു മരണമൊക്കെ എന്ത് പ്രതികരണമുണ്ടാക്കാനാണ്.അത്രമാത്രം സങ്കടപ്പെടാനൊന്നും അതിലില്ല എന്ന് ആളുകൾക്ക് തോന്നിയിരിക്കണം. എങ്കിലും സോഷ്യൽ മീഡിയയിൽ പോലും അയാളുടെ ഒരു ഫോട്ടോയോ രണ്ടു വരി ചരമ…

ആഘോഷം

രചന : സന്തോഷ് വിജയൻ✍ അങ്ങനെ ഒരു പ്രണയ ദിനം കൂടി കടന്നുപോയി. ആഘോഷം അതിന്റെ പാരമ്യതയിൽ തന്നെ നിറവേറ്റി. അതിന് ഞാൻ അവളോട് കടപ്പെട്ടിരിയ്ക്കുന്നു.എങ്കിലും അതിന്റെ പൂർണ്ണമായ അംഗീകാരം എനിയ്ക്ക് തന്നെ വേണം. ഞാനാണവൾക്ക് ധൈര്യം കൊടുത്തത്. എല്ലാത്തിനും പിറകിലേയ്ക്ക്…

ഗാന്ധിജിയും പട്ടേലും പുതിയ ഗ്രൂപ്പും.

രചന : മധു മാവില✍ ഞായറാഴ്ചയായാലും രാവിലെ എണീക്കും.അക്കാര്യത്തിൽ പതിവ് തെറ്റിക്കാറില്ല.വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾമുറ്റത്തേക്ക് പത്രം നീട്ടിയെറിഞ്ഞിട്ട് പത്രക്കാരൻ നിർത്താതെ പോയി..കുറച്ച് കാലമായി കടക്കാരൻ മുതലാളി തന്നെയാണ് ബൈക്കിൽ പത്രം എത്തിക്കുന്നത്.പിള്ളേരൊന്നും പത്രമിടാനില്ലേ…?ഒരു ദിവസം വെറുതെ ചോദിച്ചു.കഷ്ടപ്പെടുന്ന കുട്ടികളെയൊന്നും കിട്ടാനില്ലന്നേ. അഥവാവന്നാലും…