Category: കഥകൾ

ഒരു വയോജന ദിനം

രചന : തോമസ് കാവാലം ✍ വയോജന ദിനത്തിൽ എല്ലാവരും ഒറോമ്മയ്ക്കും ചാച്ചപ്പനും ആശംസകളർപ്പിക്കാനെത്തി. അതിൽ പേരക്കിടാങ്ങളും പോരടിക്കും മരുമക്കളും ഉണ്ടായിരുന്നു. എല്ലാവരെയും കൂടി കണ്ടപ്പോൾ ഒറോമ്മയ്ക്ക് ആകെ ഹാലിളകി. പൊതുവെ ഒരൽപ്പം ഇളക്കമുള്ളയാളാണ് ഒറോമ്മ. വയസ്സു എഴുപത്തഞ്ചു കഴിഞ്ഞെങ്കിലും നല്ല…

ദേവ്യേ…

രചന : സതീശൻ നായർ ✍ മഞ്ഞുകാലത്തെ മരം കോച്ചുന്ന തണുപ്പിൻറെ നിശബ്ദതയിലും ആർത്തു പെയ്യുന്ന മഴയുടെ ആരവത്തിലും ആ നാടിൻറെ ഒറക്കത്തിനെ കീറി മുറിക്കുന്നൊരു ശബ്ദമുണ്ട്..ദേവ്യേ…ദേവ്യേ…ദേവ്യേ….ഇതുകേൾക്കുന്ന അമ്മമാർ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കും പേടിമാറ്റാൻ..പ്രാന്തികാളി..അതാണ് അവളെ എല്ലാരും വിളിക്കുന്നപേര്..യഥാർത്ഥ പേരു ചിലപ്പോ…

‘ പിള്ളേരുടെ അച്ഛൻ ‘

രചന : മോഹൻദാസ് എവർഷൈൻ.✍ ആശുപത്രിയുടെ മുന്നിലായിരുന്നു അയാളുടെ കട, അവിടെ വരുന്നവരിൽ കൂടുതലും രോഗികളുടെ കൂട്ടിരുപ്പുകാരോ, കൂടെ വന്നവരോ ആയിരുന്നു, ആഘോഷങ്ങളുടെയല്ല,ആവലാതികളുടെ ഭീതി നിറഞ്ഞ മുഖങ്ങളായിരുന്നു അതിൽ മിക്ക ആളുകൾക്കുമെന്ന് അയാൾക്ക് തോന്നാറുണ്ട്.അന്ന് കടതുറന്നയുടനെ വന്ന ആദ്യത്തെ കസ്റ്റമർ അവളായിരുന്നു.…

🌹പോലീസുകാരന്റെ പ്രണയം🌹

രചന : ബേബി മാത്യു അടിമാലി✍ ഇന്ന് ഈ പുൽമേടിന്റെ നെറുകയിൽ വാഗമര ചോട്ടിലിരുന്ന് സായന്തനത്തിന്റെ കുളിർ തെന്നൽ കൊള്ളുമ്പോൾ ശ്രീകുട്ടന്റെ ഓർമ്മകളിൽ ഇന്നലെകളുടെ വസന്തചിത്രങ്ങൾ അഭ്രപാളിയിൽ എന്നതു പോലെ തെളിയുകയായിരുന്നു. താനും ശാരികയും എത്രയോ വട്ടം ഈ മരത്തണലിൽ വാഗ…

ഗ്രാമത്തിന്റെ നട്ടെല്ല്

രചന : ഒ.കെ.ശൈലജ ടീച്ചർ ✍ വൃശ്ചികക്കുളിരിന്റെ ആലസ്യത്തിൽ പുതപ്പ് ഒന്നുകൂടി തലവഴി മൂടിപ്പുതച്ചു ചുരുണ്ടു കൂടി കിടക്കുകയായിരുന്നു. അപ്പോഴാണ് ഫോൺ ബെല്ല് കേൾക്കുന്നത്.ശ്ശോ …. വയ്യആരാണാവോ തണുത്ത വെളുപ്പാൻ കാലത്ത് മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ”സ്വയം പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റ്…

ഭാനുവിൻ്റെ… കഥ
അഥവാ എൻ്റെയൊരു സ്വപ്നം😌

രചന : കല ഭാസ്‌കർ ✍️ അവിടെയവൾ തനിച്ചായിരുന്നു.ചിലപ്പൊഴൊക്കെ മരങ്ങളിൽ നിന്ന്മരങ്ങളിലേക്ക് പറക്കുന്നൊരുകാട്ടുമൈനയായി ഇടറിയ ഒച്ചയിൽ കുയിലുകളെ അനുകരിച്ചു. ഇലകളിൽ നിന്ന് പച്ചയെടുത്ത്, തളിരിൽ നിന്ന് ചോപ്പെടുത്ത് പച്ചത്തത്തയായി തലങ്ങും വിലങ്ങും ചിലച്ച് പറന്നു. കാട് മിണ്ടാതിരുന്നപ്പോഴൊക്കെ സ്വയമറിയാതെ നേരം നോക്കാതെ…

ഉത്രാടപ്പാച്ചിൽ

രചന : തോമസ് കാവാലം ✍ “കാത്തു, ഓണം എന്നാ?”ഭാനു മുറ്റമടിച്ചു കൂട്ടി തീയിടുന്നതിനിടെ കർത്തിയോട് ചോദിച്ചു. കാർത്തി അനിയന്റെ ഭാര്യയാണ്. അടുത്തുതന്നെ മതിലിനപ്പുറത്താണ് താമസം . ആ സമയം കാർത്തി അസ്ഥിത്തറയിൽ വിളക്ക് വെയ്ക്കുകയായിരുന്നു.“ഓണം ഏഴിനാ…”“അയ്യോ എഴിനാണോ? ഞാൻ വിചാരിച്ചു…

നവോ-ബലി.

രചന : മധു മാവില✍ കയ്യൂരെ കാട്ടിലെ ഇല്ലിമുളംകൂട്ടിലെചോരവീണമണ്ണിലന്ന് നാംആശയുള്ള മനുഷ്യരായിരുന്നു.കരിവെള്ളൂരെ കുന്നിലുംവയലാറിൻ്റെ പാട്ടിലുംസ്നേഹമുള്ള മനുഷ്യരായിരുന്നു നാംചോരയുള്ള മനുഷ്യരായിരുന്നു നാം…അന്നിവിടെ വയലുണ്ടാർന്നു.വയൽ നിറയെ വെള്ളത്തിൽപരൽമീനും കൊത്തിയുമുണ്ടാർന്നു.വയൽക്കരയിൽ പന്തലിടുംതെങ്ങോലത്തണലുണ്ടാർന്നു..അതിൻ മേലെ പനംതത്തകൾഊഞ്ഞാലാടും പാട്ടുണ്ടാർന്നു.ഈനാട്ടിൽ മരമുണ്ടാർന്നു.മരംപെയ്യും മഴയുണ്ടാർന്നു.ഈനാട്ടിൽ പുഴയുണ്ടായിരുന്നു.പുഴ നിറയെ മീനുണ്ടാർന്നു.അന്നിവിടെ കുന്നുണ്ടായിരുന്നുകുന്നില്നിറയെ പൂവുണ്ടാർന്നു.പൂന്തേനുണ്ണാൻ…

ഒരുമ്പട്ടോള്💓

രചന : സഫൂ വയനാട് ✍ വിലക്കുകൾക്ക് നടുവിലൂടുള്ളപഠനംപത്ത് കഴിഞ്ഞപ്പോതന്നെ മടുത്തഞാൻആ മടുപ്പോടെന്നെ പിന്ത്രണ്ടാംക്ലാസും പഠിച്ചു തീർന്നപ്പോത്തിനുപെൺകുട്ടിയല്ലേഇത്രേം ധാരാളോന്നോല് പറഞ്ഞപ്പോആടെ തീർന്ന് പോയതാന്റെ പഠിപ്പ്….പുളിയച്ചാറും പാലൈസും വാങ്ങാൻപരീക്കാന്റെ പീട്യേ പോയാലുംഅങ്ങട്ടേലെ അപ്പൂനോട്‌ വർത്താനം പറഞ്ഞാലുംബല്ല്യ പെണ്ണായിട്ടും അനക്ക്അടക്കോം ഒതുക്കോം തീരെല്ല്യാന്നാവും പഴി..ഇത്തിരി…

ദൈവം.

രചന : ഷാജി നായരമ്പലം ✍ ആരു ഞാൻ ദൈവം ?കാലമാഗമിച്ചതിൻ മുന്നെവേരെടുത്തുറച്ചതോനീ ചമച്ചതോ എന്നെ..?രാവില്‍ വന്നുദിക്കാനുംപിന്നെയസ്തമിക്കാനുംദ്യോവിലെ വെളിച്ചത്തെആനയിച്ചതാരാണോ?ആഴിയിലഗമ്യമാ-മാഴമെത്രയുണ്ടുവോ?സ്ഥായിയാമിരുള്‍ തീരുംസീമയാരറിഞ്ഞുവോ?മഞ്ഞുമാമലകളുംആഞ്ഞു വീശിടും കാറ്റുംപേപിടിച്ച മാരിയുംഇടിമിന്നലും തീര്ത്ത്ഭൂമിയില്പ്പ ച്ചപ്പിന്റെനാമ്പു നട്ടതും പിന്നെജീവനെ, നിലക്കാത്തജൈവവൈവിധ്യം വിത-ച്ചാരൊരുക്കിയോ ?മണ്ണിൽസ്നേഹവുമതിന്‍ നോവും,ക്രൗര്യവുമതിന്നടി-ത്തട്ടിലക്കാരുണ്യവും?ആരു ബന്ധനം ചെയ്തുജ്യോതിര്ഗോ ളങ്ങള്‍ തമ്മിൽ,ആരതിന്‍…