Category: കഥകൾ

ചതിക്കാത്ത ചന്തുവും കോട്ടയം കുഞ്ഞച്ചനും.

സായ് സുധീഷ്* നാട്ടില്‍ ദേവിയും യമുനയും പോലുള്ള പെട തിയറ്ററുകള്‍ ഉണ്ടാവാതിരുന്നിട്ടല്ല.അവിടെയൊക്കെ എല്ലാ ആഴ്ചയും മലയാളം, തമിഴ്, ഹിന്ദി സിനിമകള്‍ വരാഞ്ഞിട്ടല്ല.സിനിമ കണ്ടു നടന്നാല്‍ പിള്ളേര് ചീത്തയായിപ്പോവും എന്നചിരപുരാതന വിശ്വാസം അച്ചനുണ്ടായിരുന്നോണ്ടാണ്വിവിധ സേവനങ്ങള്‍ക്കായുള്ള സര്‍വീസ് ചാര്‍ജ് രൂപത്തില്‍ വീട്ടില്‍ നിന്നും‘സമ്പാദിച്ച’ ഇരുപത്തിമൂന്ന്…

ഒറ്റമുലച്ചി (കഥ )

സുനു വിജയൻ* ന്യൂ ബോംബെയിലെ വാശി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സ്‌ വല്ലാതെ തുടിക്കാൻ തുടങ്ങി.രാജുമോന്റെ അമ്മ വിജയലക്ഷ്മിയെ കാണുമ്പോൾ എന്നിൽ ഉണ്ടായേക്കാവുന്ന സങ്കടപെയ്ത്തിന്റെ അനുരണനം ആണ് എന്റെ മനസ്സിനെ ഇങ്ങനെ വ്യാകുലപ്പെടുത്തുന്നത്. സമയം…

പൊട്ടിച്ചക്കി.

രചന: – ഉണ്ണി അഷ്ടമിച്ചിറ * പണ്ട് തറവാട്ടിൽ താമസിച്ചിരുന്ന കാലത്താണ്. ഇതുപോലെ മഴപെയ്തൊഴിഞ്ഞ സമയമായിരുന്നു. വരാന്തയിൽ ദൂരെ ഇരുട്ടിനെ നോക്കി ചാരുകസേരയിൽ ചാരികിടക്കുകയായിരുന്നു അച്ഛൻ. അടുത്തുചെന്ന് ചേർന്ന്നിന്നു. അച്ഛൻ എൻ്റെ മുതുകത്ത് തലോടി.“മോളെന്താ ഇതുവരെ ഉറങ്ങാത്തെ “.“അപ്പോ…. അച്ഛനെന്താ ഉറങ്ങാത്തെ”.മറുചോദ്യത്തിന്…

‘ തെളിമാനം മോഹിക്കുന്ന പക്ഷികൾ’

മോഹൻദാസ് എവർഷൈൻ* മഴ തോരാത പെയ്തുകൊണ്ടിരുന്നപ്പോൾഅയാൾ വല്ലാതെ അസ്വസ്ഥനായി. എത്രയും വേഗം എത്തുവാൻ വേണ്ടിയാണ് മകന്റെ ബൈക്കെടുത്തു പുറപ്പെട്ടത്.ട്രെയിൻ വന്ന് പോയിക്കാണും, തന്നെകാണാതെ അവൾ ഒത്തിരി പരിഭ്രമിക്കുന്നുണ്ടാകും. സ്വതവേ അവൾക്ക് ഭയം കൂടുതലാണ്.ഇതിപ്പോൾ വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല.അതെങ്ങനെ എടുക്കാനാണ് ബാഗിന്റെ ഏതോ…

വ്യതിയാനങ്ങൾ.

ഉഷാ റോയ് 🔸 ” വേഗം വരൂ… താമസിച്ചാൽ പ്രശ്നമാ…. ” നവ്യ, രശ്മിയോട് പറഞ്ഞുകൊണ്ട്തിടുക്കപ്പെട്ട് മുറിയിലേക്ക് പോയി…കയ്യിലിരുന്നകവറുകൾ അലമാരയിൽ വച്ചിട്ട് ഡൈനിങ് റൂമിലേക്ക്‌ അവർ ഓടി.രണ്ടാം വർഷ നഴ്സിംഗ്വിദ്യാർത്ഥിനികളാണ് അവർ. ഒരു അവധിദിനം വീണുകിട്ടിയപ്പോൾ ഊണ് കഴിഞ്ഞ് ഷോപ്പിംഗിന് പോയി…

ഒപ്പം നടന്ന ഒരാള്.

മീര വാസുദേവ്* ഓരോ ജീവിതത്തിലുണ്ടാകും ആരുമല്ലെങ്കിലും ഒപ്പം നടന്ന ഒരാള്.പാതി വഴിയില്യാത്ര പറയാതെ മടങ്ങിയപ്രിയപ്പെട്ട ഒരാള്.ലോകം എത്ര വിചിത്രാണ്‌.എന്തോരം മനുഷ്യരാണിവിടെ !പല നിറത്തിലുള്ളോര്പല ഭാഷ പറയണോര്പല ജോലി ചെയ്യണോര്.നമ്മള് അകറ്റി നിർത്തണനമ്മളോട് അടുത്ത് നിക്കണോര്.എന്നിട്ടും..,…..ചുറ്റുമുള്ള മനുഷ്യർക്കൊപ്പം നിന്നിട്ടുംഒറ്റപ്പെടലിന്റെ വിത്തുകൾ നമ്മളിൽമുളച്ച്പൊങ്ങിയതെങ്ങനെയാണ്.ഈ ഒറ്റപെടലുകള്ആദ്യം…

മൂവാറ്റുപുഴയിലെ കാവൽക്കാരൻ

സുനു വിജയൻ* രണ്ട് ആഴ്ച മുൻപ്‌ ആണ് എന്റെ സ്നേഹിതൻ ഗോപൻ മസ്‌കറ്റിൽ നിന്നും ചേരാനല്ലൂർ അവന്റെ വീട്ടിൽ എത്തിയത്. പ്രവാസ ജീവിതത്തിന്റെ വിശേഷങ്ങൾ ആഴ്ചയിൽ രണ്ടുതവണ മുടങ്ങാതെ എന്നെ വിളിച്ചു അറിയിക്കുന്ന എന്റെ അടുത്ത സ്നേഹിതനാണ് ഗോപൻ. ഇന്നലെ രാത്രി…

ഓർമ്മകൾ തോൽപിച്ചപ്പോൾ

ജോളി ഷാജി ✍️ പൊട്ടിപ്പൊളിഞ്ഞ വീടിന്റെ ഉമ്മറത്തേക്ക് കയറിയപ്പോൾ എവിടെനിന്നോ അച്ഛന്റെ വിയർപ്പിന്റെ മണം ഒഴുകിയെത്തി… ഉമ്മറകോണിലെ നിറം മങ്ങിമുഷിഞ്ഞ അച്ഛന്റെ ചാരു കസേര കാലൊന്ന് ഒടിഞ്ഞതിനാൽ മൺഭിത്തിയിൽ ചാരി വെച്ചിരിക്കുന്നു…ഉഷ്ണത്തെ ആട്ടിയോടിക്കാൻ അച്ഛന് അമ്മയുണ്ടാക്കി കൊടുത്ത പാള വിശറി ഉണങ്ങി…

ലൈക്കും കമ്മന്റും

ശിവൻ മണ്ണയം* പതിവുപോലെ, അതിരാവിലെ അഞ്ച് മണിക്ക്, അലാറം അലറി അലറി രമേശനെ ഉണർത്തി.അപ്പോ പുരപ്പുറത്ത് മഴ മൃദംഗം കൊട്ടുകയായിരുന്നു.ഉണർന്ന രമേശൻ അലാറത്തിനെ നോക്കി ‘എന്തൊരു ശല്യമാണീ പഹയൻ’ എന്ന അർത്ഥം വരുന്ന ഒരു കരാംഗ്യവും ,ചുണ്ടാലുള്ള ഒരു അശ്ലീല ഗോഷ്ടിയും…

അവതാളങ്ങൾ

മോഹൻദാസ് എവർഷൈൻ* രാവിലെ പത്രം നിവർത്തിവെച്ച്, നറുക്കെടുപ്പ് ഫലങ്ങൾ വീണ്ടും, വീണ്ടും നോക്കി,പിന്നെ നിരാശയോടെ ലോട്ടറിടിക്കറ്റുകൾ കീറി അയാൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു. “ഒരുവിധത്തിലും താൻ കൊണം പിടിയ്ക്കാതിരിക്കാൻ ആരോ കൂടോത്രം ചെയ്തിരിയ്ക്കയാണ്. അല്ലെങ്കിൽ ഇത്രയും ടിക്കറ്റിൽ ഒന്നിനെങ്കിലും…