Category: കഥകൾ

മരണം വിലക്ക് വാങ്ങുന്നവർ.

ഉബൈസ്* പനിച്ചു വിറച്ചു കിടക്കുന്ന മൂന്നു വയസ്സുകാരി അമ്മുവിന്റെ നെറ്റിയിൽ കൈ വെച്ചു കൊണ്ടു ‘അമ്മ മാളവിക ഒരു ദീർഘ നിശ്വാസം പൊഴിച്ചു.ഒട്ടിയ വയറും കുഴി വീണ കണ്ണുകളുമായി തന്റെ മകൾ മയക്കത്തിലും ഞരങ്ങുന്നതു കണ്ട മാളവിക സകല ദൈവങ്ങളെയും മനസ്സിൽ…

ഓണസമസ്യകൾ:

ജനാർദ്ദനൻ കേളത്ത്* മഹത്വവൽകൃതഓണാഘോഷം,അസമത്വങ്ങൾവിങ്ങുന്ന മനസ്സ-റിയാവുന്നൊരു,മഹാബലിയെതേടുന്നുണ്ട്!സമത്വവും,സമൃദ്ധിയും,പൊലിയിച്ചമായക്കിറ്റിൽ,പ്രാണവായുഭിക്ഷാടനംനടത്തുന്നുണ്ട്!സമത്വരാഷ്ട്രീയപ്രവാചകർ പോലുംവ്യഗ്രതയോടെനടപ്പിലാക്കുന്നനാടുവാഴിത്തദ്വംസനങ്ങളാൽസഹികെട്ട മർത്യർമനതപിക്കുന്നുണ്ട്!മന:ശാന്തിക്ക് ഇറ്റുദാഹജലത്തിനായി,മദ്യഷോപ്പുകൾക്കുംമാവേലിക്കടകൾക്കുംമുൻപിൽ, പതിതരായപ്രജകൾ ഊഴംകാത്ത് നിൽക്കുന്നുണ്ട്!ശ്രേഷ്ഠമായൊരുജീവിതദർശനംഒരുക്കൂട്ടിയഓണനെറികൾപ്രവാസീയഗൃഹാതുരത്വഭാവാത്മകതകളുടെനിഴലിൽ അതിജീവനംതേടുന്നുണ്ട്!ശ്രാവണ സന്ധ്യയെസുസ്മിതം വരവേൽക്കുംആവണിപ്പൂനിലാവിൽപാറിപ്പറന്ന തുമ്പികൾ,അമ്പര ചുംബികൾചേക്കേറി തുലച്ചപാടശേഖരത്തിൻ്റെനഷ്ടബോധംഅയവിറക്കുന്നുണ്ട് !വാമനൻ്റെ കാൽക്കീഴ –മർന്ന മഹാബലിയുടെസാർവലൌകികസമത്വ സ്മൃതികൾലോകമെങ്ങും പാണൻതുടികൊട്ടി, പാടിഉണർത്തുന്നുണ്ട്!എന്തിനോ….?!വെറുതെ!!

പ്രളയം .

വിനോദ്. വി. ദേവ്. പൂഴിക്കടവ് നാടിന്റെ പ്രധാന ഗണകനായ പുരുഷോത്തമ കണിയാന്റെ പ്രവചനമാണ്. കേട്ടവർ കേട്ടവർ നടുങ്ങിത്തെറിച്ചു.. ആണുങ്ങളും പെണ്ണുങ്ങളും മുത്തശ്ശൻമാരും മുത്തശ്ശികളും അലമുറയിട്ടു… പ്രവചനത്തിന്റെ ഭീതിദമായ പ്രതിദ്ധ്വനിയിൽ നാൽക്കാലികളും പറവകളും ചിതറിത്തെറിച്ചു. പുരുഷോത്തമ കണിയാന്റെ അപ്പനപ്പൂപ്പൻമാർ കൊട്ടാരം ഗണകരായിരുന്നൂ. ഈശ്വരസിദ്ധി…

കസേരകളി.

രചന : അഡ്വ. കെ. സന്തോഷ് കുമാരൻ തമ്പി . ട്രഷറി ആഫീസിന്റെ വരാന്തയിൽ നിന്ന് അകത്തേയ്ക്ക് കയറുന്നത് വിലക്കിക്കൊണ്ട് കസേരകൾ അടുക്കി നിരത്തിയിരിക്കുന്നു.” ഈശ്വരാ …. ഇന്നും കാശില്ലേ ….?ഇങ്ങനെ തുടർന്നാൽ ഇതെവിടെച്ചെന്നു നിൽക്കും ! “ഗംഗാധരന്റെ മുഖത്ത് സങ്കടവും…

ചരമ കോളങ്ങളിൽ (ഗ്രാമികം)

Marath Shaji* “അതേയ് … നോക്കൂ …എന്തെങ്കിലുമൊന്നു പറയുന്നേ….” മാരസ്യാർ അദ്ദേഹത്തിന്റെ കവിളിൽ പതിയെ തലോടിക്കൊണ്ടിരുന്നു.ശ്മശ്രുക്കൾ വളരാൻ തുടങ്ങിയ താടിയിൽ പിടിച്ച് പതുക്കെ ഇളക്കി അവർ.മൃതപ്രായനായി കണ്ണുകളടച്ച് കിടക്കുന്ന മാരാരുടെ കൺപോളകൾ പതിയെ ചലിച്ചു. തുറക്കാൻ ശ്രമിച്ചിട്ടും ആവുന്നില്ല. വീണ്ടും പതിയെ…

ആന്തരീകാനന്ദം.

ശിരസ്സിൽ ഭ്രാന്ത്പൂക്കുമ്പോൾ അക്കാലത്ത് ഞാൻ ഒരു മുക്കുവനായി കടൽത്തീരത്തു ജീവിച്ചിരുന്നു. യവ്വനം എത്തും മുൻപേ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനാൽ ഏകനായി ജിവിച്ചു. രാത്രി കാലങ്ങളിൽ കടലിൽ ചൂണ്ടയിട്ടും വലവീശിയും മീൻപിടിച്ച് നിത്യവൃത്തികഴിഞ്ഞുപോന്നു. ഒരു രാത്രിയിൽ ക്ഷീണം മൂലം വള്ളത്തിൽ കിടന്ന് ഉറങ്ങിപ്പോയി. ഇടക്കെപ്പോഴോ…

അവിഹിതം.

സുനു വിജയൻ* “ഹലോ ““ശശാങ്കൻ ചേട്ടനാണോ ““ആരാ വിളിക്കു ന്നേ? ഈ നമ്പർ എവിടുന്നു കിട്ടി ““ചേട്ടാ ഇതു ഞാനാ ഗ്രേസി . ചേട്ടൻ മെസ്സേജ് അയച്ചാരുന്നല്ലോ.അതെന്നാ വളരെ അത്യാവശ്യമായി വിളിക്കണം എന്നു പറഞ്ഞ് എനിക്ക് മെസ്സേജ് അയച്ചിട്ട് ഞാൻ ആരാ…

കാട്ടുപെണ്ണ്🔅

സബിതആവണി* കാടിന്റെ വശ്യതയിലേക്ക് ചേക്കേറുമ്പോൾ മനസ്സും ശരീരവും ഒരുപോലെ ശാന്തമായിരുന്നു….ഒരുപാടു തിരക്ക് പിടിച്ച ഒരു ലോകത്ത് നിന്നും സമാധാനം നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്ക് വരുമ്പോൾ മറ്റൊന്നും മനസ്സിനെ അസ്വസ്ഥതമാക്കാൻ പാടില്ല എന്ന് നിർബന്ധമുണ്ടായിരുന്നു അവന്.അതും തനിച്ച് തന്നെ വേണം. ഒരു വനവാസം…കൈയ്യിൽ…

അര്‍ദ്ധനാരിശ്വരന്‍.

മാധവ് കെ വാസുദേവൻ* അര്‍ദ്ധനാരിശ്വര സങ്കല്പത്തിന്‍റെ കഥ ശാന്ത ടീച്ചര്‍ പറഞ്ഞു അവസാനിപ്പിച്ചപ്പോഴേക്കും സ്കൂൾ വിടാനുള്ള മണി അടിച്ചു. പുസ്തകങ്ങള്‍ വാരികൂട്ടി സഞ്ചിയിലാക്കി ഇടവഴിയിലൂടെ നടക്കുമ്പോഴും മനസ്സില്‍ ഒരു ചോദ്യം ബാക്കി നിന്നു.ആ ഒരു വാക്കു ബുദ്ധിക്കു പിടിതരാതെ തെന്നി മാറിനിന്നു…

പെരുവഴിയമ്പലം.

രചന : ആനി ജോർജ് * “നിരഞ്ജനായ വിദ്മഹേ നിരപശായധീമഹേ തന്വേ ശ്രീനിവാസ പ്രചോദയാത് “ലളിതാമ്മ മന്ത്രം മൂളുന്ന ശബ്ദം കേട്ടാണ്, കൽക്കെട്ടിന്റെ അങ്ങേ കോണിൽ ഉറങ്ങുകയായിരുന്ന ഗോപാലപിള്ള ഉണർന്നത്.“ഇന്നെന്താ നേരത്തെ ആണല്ലോ”” ഇന്ന് ഏകാദശിയാണ്… പിള്ളചേട്ടന് കാലം തെറ്റിത്തുടങ്ങിയോ?? വൈകുണ്ഡ…