Category: കഥകൾ

വിട്ടു പോരുമ്പോൾ

രചന : കല ഭാസ്‌കർ ✍ വിട്ടു പോരുമ്പോൾതേൻമധുരത്തിന്റെഓർമ്മയിൽതിരിഞ്ഞു നോക്കുമ്പോൾപൂവുകൾ ചിരിക്കുന്നുണ്ടായിരുന്നു.പൂത്തുമ്പിക്ക് അതിശയംതോന്നാതിരുന്നില്ല.പ്രണയത്തിന്റെമായാമുദ്രകവിളിലെ നഖമുറിവാകുന്നത്,കരളിലെ വിരഹാഗ്നിപടർന്നെരിയാതെ ,പൊള്ളലില്ലാതെഅമർന്നണയുന്നതുകൊണ്ടാവുമോ?കൊമ്പിലും വമ്പിലുംഅതിനാദ്യമായ്അവിശ്വാസം തോന്നി.തിരിച്ചു പറക്കാതിരിക്കാൻഅതൃപ്തിക്കായില്ല.ആദ്യത്തെപ്പോലെആത്മാർത്ഥതയ്ക്ക്ഇതളിലമരാനായില്ല :വെറുതെ മൂളിയുംമുറുമുറുത്തും സംശയംവട്ടം ചുറ്റിപ്പറന്നു നിന്നു .പ്രണയമില്ലേ നിനക്ക് …പ്രണയിയല്ലേ ഞാൻ …ജന്മാന്തര സംശയങ്ങളുടെമർമ്മരം കേട്ട്പൂവുകൾ പിന്നെയുംചിരിച്ചു കുഴഞ്ഞു.ചിരിച്ച്…

മരണവീട്ടിൽ

രചന : ഷാജു വിവി ✍ മരണ വീട്ടിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനും ഉണ്ട് . ബോഡി വീട്ടിലെ സ്വീകരണ മുറിയിൽ ഒരു ശവശരീരത്തിന്റെ ആചാര മര്യാദകളെല്ലാം പാലിച്ച് നീണ്ടുനിവർന്ന് കിടക്കുന്നുണ്ട്.ഡെഡ് ബോഡികളായിത്തീരുന്നതോടെ എല്ലാ മനുഷ്യർക്കും ചുമ്മാ ഒരു ആത്മ ഗൗരവം വന്നുചേരുന്നുണ്ട്.…

അവളുള്ള ലോകം….

രചന : നരേൻപുലാപ്പറ്റ✍ മഴപെയ്യണുണ്ട്….അച്ഛൻ ഇനിയും വരണ് കാണുന്നില്ല…അവളങ്ങിനെയാണ് ഇരുട്ടി തുടങ്ങിയാൽ പിന്നൊരാധിയാണ്…പണിക്ക് പോയച്ഛൻ ഇനിയും എത്തീലല്ലോ എന്ന് ഇടക്കിടെ ആധിപിടിക്കും…..മഴക്കാലമായോണ്ട് മിക്കവാറും ദിവസങ്ങളിൽ മഴതന്നെയാണ്…അതും കാറ്റും മിന്നലും ഇടിയുമൊക്കെയായി…അച്ഛൻവന്നില്ല വിളക്ക് വക്കാറായല്ലോ…പിന്നെയും വീടിന് മുൻവശത്ത് വന്നവൾ പടിക്കലേക്കും വഴിയിലേക്കും നോക്കീ…കാറ്റ്…

അപ്പന്റെ ജന്മം

രചന : ജയനൻ✍ അപ്പന്റെപുറം ദേഹം വെയിലും മഴയും നനഞ്ഞ്പാറ പോലെ ഉറച്ചുപോയിരുന്നു ….തൊലിപ്പുറത്തിനെന്നുംവയൽച്ചെളി നിറമായിരുന്നു ….അപ്പന്റെ പുറംദേഹംസൂര്യതാപത്താൽ തിളച്ചുവിയർത്തുഅത് തണുത്ത് ഉപ്പുപരലുകൾ പൊന്തി വന്നു.അപ്പന്റെ പണിവസ്ത്രത്തിന്റെചെളിച്ചൂര് വീടാകെ നിറഞ്ഞു നിന്നു.അധ്വാനത്തിന്റെ പകൽക്കിതപ്പ്അപ്പൻഇരുട്ടി വെളുക്കുവോളം അടക്കിപ്പിടിച്ചു.ആകാശത്ത് സന്ധ്യാ നക്ഷത്രങ്ങൾ നിറയുവോളംക്ഷീണം മറന്ന്…

വിഷ കന്യകൻ

രചന : സായ് സുധീഷ് ✍ സമയം രാത്രി എട്ടരയാവുന്നതേണ്ടായിരുന്നുള്ളൂ വിനു സ്റ്റൗവിൽ നിന്നും തിളച്ച പാൽ വാങ്ങി വച്ച് അതിൽ ഒന്നര ടേബിൾ സ്പൂൺ ഹോർലിക്സും അത്രേം തന്നെ പഞ്ചസാരേമിട്ട് നല്ല പോലെ കലക്കി.പിന്നെ, ചന്ദ്രേട്ടന്റെ കടേന്ന് വാങ്ങിയ എലിവിഷത്തിന്റെ…

ചിത്തിരകൊയിൻ.
പിള്ളേർക്ക് ഒരു ടാബ്ലറ്റ് കഥ

രചന : സണ്ണി കല്ലൂർ ✍ ഇല പോലും അനങ്ങുന്നില്ല. കുറെശ്ശെ വിയർക്കുന്നുണ്ട്. ജോക്കി സൈക്കിൾ തള്ളിക്കൊണ്ട് പാർക്കിലൂടെ നടക്കുകയാണ്. എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല അത്രക്ക് ജനം..മെയിൻ റോഡിൽ വണ്ടികൾ കൂട്ടമായി ഹോണടിക്കുന്ന ശബ്ദം. ഒരു ജാഥ വരുന്നുണ്ട്,…

ആത്മീയത ഒരു ചെറിയ മീനല്ല..”

രചന : അസ്‌ക്കർ അരീച്ചോല.✍️ മേഘപാളികൾക്കിടയിൽ ഒരു നിമിഷാർദ്ധബിന്ദുവിൽ അല്ലാഹുവിനെ കണ്ട നടത്തക്കാരാ.. ആത്മീയത ഒരു ചെറിയ മീനല്ല..”!നഗ്ന നേത്രങ്ങൾ കൊണ്ട് അല്ലാഹുവിന്റെ ആ പരമ പ്രകാശത്തെ ദർശനം കൊണ്ട ❤️മൂസ(അ)നബി(മോശ പ്രവാചകൻ)❤️മിന്റെ ചരിത്രം താങ്കൾക്ക് അറിയുമോ… “!??ആ ദർശനത്തിന്റെ ഒരുപാട്…

അയാളുംഅടരാത്തൊരോർമ്മയും

രചന : സന്ധ്യാ സന്നിധി✍ പ്രണയമാണെന്നോ…പ്രാണനാണെന്നോഒരിക്കൽപോലും അയാളെന്നോട് പറഞ്ഞിരുന്നില്ല.ഞങ്ങളിടത്തായിരിക്കുമ്പോൾതമ്മിലവകാശികളാകുമെന്നല്ലാതെ,അന്യോന്യം അവകാശങ്ങളൊന്നും തമ്മിലടിച്ചേൽപ്പിക്കുകയോപരസ്പരം മറച്ചുപിടിക്കുകയോ ചെയ്തിരുന്നില്ല.ഒരടയാളങ്ങളും അയാളെനിക്ക് ചാർത്തിതന്നിരുന്നില്ലെങ്കിലുംഅയാളെന്ന അടയാളങ്ങളില്ലാത്തിടങ്ങൾ എന്നിലൊരിടത്തുമില്ലായിരുന്നു..അന്ന്,പോകുന്നതിന്റെ പിറ്റേന്നാണ് തുളുമ്പിവന്ന കണ്ണുകൾഎന്നിൽ നിന്ന് മറയ്ക്കാനെന്നോണംഅയാളെന്നെ നിർബന്ധപൂർവ്വംആ പള്ളിവാതിൽക്കലിറക്കിവിട്ടത്..ദൃഷ്ടികൾ എവിടേക്കൊക്കെയോപായിക്കാൻ ശ്രമിച്ച്മറ്റെവിടേക്കോ നോക്കിക്കൊണ്ടയാൾ പോകട്ടേ..എന്ന്‌ മന്ത്രിച്ചു.വിദൂരതകളിലൊക്കെപരതി പരാജയപ്പെട്ടഅയാളുടെ കണ്ണുകളൊടുവിൽ എന്നിൽതന്നെ…

ഒറ്റമരക്കാടുകൾ

രചന : അബ്രാമിന്റെ പെണ്ണ് ✍️ ഏറിയും കുറഞ്ഞുമുള്ള മഴയ്ക്ക് യാതൊരു ശമനവുമുണ്ടായിട്ടില്ല. ഭാരതിയ്ക്ക് കൊടുക്കാൻ വേണ്ടി കാപ്പിയുണ്ടാക്കുകയാണ് മാധവൻ. വെള്ളം വീണു നനഞ്ഞ വിറക് ഊതിക്കത്തിയ്ക്കാൻ അയാൾ വല്ലാതെ പാടുപെട്ടു.. ഭാരതിയ്ക്ക് തലേന്ന് രാത്രി മുതൽ തുടങ്ങിയ നെഞ്ചു വേദനയാണ്..ആശുപത്രിയിൽ…

“ജീൻസ് ധരിച്ച മണവാട്ടികൾ “

രചന : പോളി പായമ്മൽ ✍ പശ്ചിമ ബംഗാളിലെ ഹൗറയിലേക്കുള്ള യാത്രക്കിടയിലാണ്ട്രെയിനിൽ വച്ചാണ്ഞാനാ പെൺകുട്ടികളെ പരിചയപ്പെടുന്നത്.നല്ല സുന്ദരിക്കുട്ടികൾ.തൃശൂർ മുതൽ പാലക്കാട്, കോയമ്പത്തൂർ,തിരുപ്പൂർ, ഈറോഡ്, സേലം വരെ അവരൊന്നും കാര്യമായി മിണ്ടിയിരുന്നില്ല.ഒരുതരം മൗനമായിരുന്നു അവർക്ക്.ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ്അവരിൽ ഒരു പെൺകുട്ടി എന്നോട് വാട്ടർ ബാഗ്…