Category: കഥകൾ

ജന്മദിനം മറന്നപ്പോൾ….!

രചന : തോമസ് കാവാലം ✍ ആരും ചിരിക്കാതിരിക്കാമെങ്കിൽ ഒരു സംഭവ കഥ പറയാം.കോരിച്ചൊരിയുന്ന മഴയത്താണ് ഞാൻ ആ ബസ്സിലേക്ക് കയറിയത്. കുടയുണ്ടായിരുന്നെങ്കിലും നന്നായി നനഞ്ഞു. ബസ്സിനകത്ത് കയറുമ്പോൾ അകത്ത് ധാരാളമാളുകൾ അപ്പോൾ തന്നെ സ്ഥലം പിടിച്ചിരുന്നു. ഇരിക്കാൻ സീറ്റൊന്നും തരപ്പെട്ടില്ല.…

ഒരു മുത്തശ്ശിക്കഥ.

രചന : ബിനു. ആർ. ✍ രോഹിത് മുത്തശ്ശിയുടെ പിറകേ കൂടി. എന്നും ഉറങ്ങുന്നതിനു മുൻപേ രോഹിതിന് മുത്തശ്ശിയുടെ കഥകൾ കേൾക്കണം. കഥ കേട്ട് മുത്തശ്ശിയുടെ മടിയിൽ കിടന്നാണ് ആ ആറുവയസ്സുകാരന്റെ ഉറക്കം.മുത്തശ്ശി മുറക്കാൻ ചെല്ലവുമായി നടുമുറ്റത്തേക്ക് നടന്നു, രോഹിത് പിറകെയും.…

ദുരന്തമുഖത്തെ സ്നേഹസ്പർശം.

രചന : തോമസ് കാവാലം. ✍ കർക്കടകമാസത്തിലെ കാർമുകിൽ കാട് ആകാശം നിറഞ്ഞു നിന്നു. അതിൽനിന്നും തുള്ളികൾ തുമ്പിക്കൈ പോലെ താഴേക്ക് ഒഴുകിക്കൊണ്ടിരുന്നു. കാട്ടാറിന്റെ ഇരമ്പലിനൊപ്പം ദൂരെ മലമുകളിൽ നിന്നും അരുവികളായി ആ മഴ വെള്ളം താഴേക്ക് അതിശക്തമായി പതിച്ചു. ആദ്യമാദ്യം…

ആത്മരോദനം.

രചന : ഉണ്ണി അഷ്ടമിച്ചിറ. ✍ ഞാനൊരു ആത്മാവാണ്. ജീവിച്ചിരുന്നപ്പോൾ എന്നെ നാണുക്കുട്ടൻ പിള്ള എന്നാണ് വിളിച്ചിരുന്നത്. മരണശേഷമാണ് എനിക്ക് നവോത്ഥാന നായകൻ എന്ന വിശേഷണം കിട്ടിയത്. എൻ്റെ പ്രസ്ഥാനം കൊച്ചു കേരളത്തിലാകമാനമുണ്ട്. പരലോകത്തേക്ക് പോകാൻ ഇഷ്ടമുണ്ടായില്ല, കാലനും എന്നോട് ദയ…

മത്സ്യകന്യക

രചന : റിഷു✍️ രാത്രിയുടെ ഏകാന്തത..ചുറ്റും ഇരുട്ടുമാത്രം..കടൽ ആർത്തിരമ്പുന്ന ശബ്ദം..സമയം രണ്ടുമണി കഴിഞ്ഞുകാണും ഉറക്കംവരാതെ ഞാൻ അങ്ങനെ കിടന്നു.. അമ്മ എപ്പോഴും പറയും ഫോണിന്റെ ഉപയോഗം കൂടീട്ടാണ് ഉറക്കം കുറയുന്നത് എന്ന്.. ശരിയാണ് രാത്രിയിൽ ഏറെ നേരംആ ചെറിയ യന്ത്രത്തിന്റെ വെളിച്ചംകണ്ണിനെ…

ആത്മബലി

രചന : ശ്രീകുമാർ പെരിങ്ങാല ✍ “മോനേ… മൂന്നാം തീയതിയാണ് കറുത്തവാവ്, അച്ഛന് ബലിയിട്ടിട്ടെത്രകാലായി നീ ? ഇത്തവണയെങ്കിലും നീ വരില്ലേ ? പെമ്പിള്ളാരു രണ്ടുപേരും എല്ലാക്കൊല്ലവും അവർക്കൊക്കുന്നപോലെ ചെയ്യാറുണ്ടെങ്കിലും നീയുംകൂടെ ഇതൊക്കെ ചേയ്യേണ്ടതല്ലേ. മക്കളെല്ലാവരും ബലിയിടുമ്പോഴല്ലേ അച്ഛന്റെ ആത്മാവിന് തൃപ്തിയുണ്ടാവുക.…

എന്റെ കഥ കേൾക്കാൻ ആഗ്രഹിക്കുന്നവരോട്..

രചന : ഉണ്ണി കെ റ്റി ✍️ നീ പറഞ്ഞത് ശരിയാണ്. സൃഷ്ടാവിന്റെ ഒട്ടും സർഗ്ഗാത്മകമല്ലാത്ത ഭാവനയിൽ ഉരുതിരിഞ്ഞതാണ് ഞാനും എന്റെ കഥയും.ക്ഷമിക്കണം. ഞാൻ നിന്നെ നോവിക്കാൻ ഉദ്ദേശിച്ചല്ല ചോദിച്ചത്…, അന്യനൊരുത്തന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനുള്ള ജനിതകമായ കൗതുകത്തിന്റെ മ്ലേച്ഛത എന്നിലും ഊറിക്കൂടിയിട്ടുണ്ട്.ഹേയ്……

ബന്ധങ്ങൾ

രചന : റിഷു ✍ ചിലപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടില്ലേചില വ്യക്തികളെ എന്തിനാണ് കണ്ടുമുട്ടിയതെന്ന്.?നിങ്ങൾ ആഴമായി സ്നേഹിച്ചിട്ടും സ്വന്തമാക്കാൻ സാധിക്കാതെ പോയ പ്രണയങ്ങൾ..കുട്ടിക്കാലത്ത് നിങ്ങളെ സ്വാധീനിക്കുകയും ജീവിതം വഴിതിരിച്ചുവിടുകയും ചെയ്ത അധ്യാപകർ..ചെവിയോടൊപ്പം ഹൃദയം കൊണ്ടുംനമ്മളെ കേട്ട ഉറ്റ ചങ്ങാതിമാർ..നമ്മളെ സ്നേഹിച്ചവർ..സ്നേഹം നടിച്ചവർ…ബലഹീനതകളെ കളിയാക്കിയവർ…കുറവുകളോടു…

മിഴിനീർപ്പൂക്കൾ…❣️

രചന : പ്രിയ ബിജു ശിവകൃപ ✍ സായന്തന കാറ്റേറ്റ് അലീനയുടെ മുടി പാറി പ്പറക്കുന്നതും നോക്കി പ്രിൻസ് ഇരുന്നു .. ബീച്ചിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു…എപ്പോഴും ഒരു നേർത്ത വിഷാദം അലയടിക്കുന്ന മുഖഭാവം ആണ് അലീനയ്ക്ക്… പുഞ്ചിരിയിൽ പോലും അതുണ്ടാകും……അവളെ…

സിംഗിൾ മദർ

രചന : പേരു വെളിപ്പെടുത്താത്തവൾ✍ 👩ഞാൻ വിവാഹമോചിതയായൊരു സ്ത്രീയാണ്,എനിക്ക് രണ്ട് പെൺകുട്ടികളാണ്,ഞാൻ ബന്ധം വേർപ്പെടുത്തിയിട്ട് ഇപ്പോൾ മൂന്ന് മാസമായിഞാനിപ്പോൾ വളരെ ഹാപ്പിയാണ് എനിക്ക് ചുറ്റും ഇപ്പോൾ ലക്ഷ്മണ രേഖയില്ല, സദാചാര ബോധമെന്ന ചങ്ങല പൂട്ടില്ല ,ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഇഷ്ടമുള്ളിടത്ത് തോന്നുമ്പോൾ…