Category: കഥകൾ

സന്യാസം ഒരു മരീചികയാണ്.

രചന :- ബിനു. ആർ. അമ്പലത്തിൽനിന്ന് ഉച്ചത്തിലുള്ള പ്രാർത്ഥനയും ശംഖനാദവും കേൾക്കാം. അത് വെള്ളകീറിത്തുടങ്ങുന്ന കരിപിടിച്ച ആകാശത്തിലൂടെ പടർന്ന് ചിന്നിത്തെറിച്ച് ഹരികൃഷ്ണന്റെ ചെവിയിലെത്തിയപ്പോൾ ഒരുനേർത്ത രോദനംപോലെയായിരുന്നു.ഹരികൃഷ്ണൻ ഉറക്കമുണർന്ന് തന്റെ ശൗച്യകർമ്മങ്ങളെല്ലാം കഴിഞ്ഞ് നിവർത്തിയിട്ടിരിക്കുന്ന പുൽപ്പായയിൽ, മനസ്സിൽ ദേവീസ്തോത്രമുരുവിട്ട് ഇരിക്കുവാൻ തുടങ്ങുകയായിരുന്നു അപ്പോൾ.…

നേർത്തപാടകൾ ചിതറുന്ന സമയം.

Vasudevan K V ആചാരാനുഷ്‌ഠാനങ്ങളാൽ വേറിട്ട മുഖം മഹാരാഷ്ട്രയിലെ കാഞ്ചാർ ഭട്ട് സമുദായത്തിന്. പെണ്ണിന്റെ മാനത്തിനു പുല്ലുവില ചിലപ്പോൾ. വധുവിന്റെ കന്യകാത്വം ശുഭ്രശീലയില് രുധിരക്കറകളായ് പതിയുമ്പോൾ അവൾക്കു ഉത്തമ പട്ടം.അറുപഴഞ്ചൻ അനാചാരത്തെ നിയമം കൊണ്ട് തൂക്കിയെടുത്തു കടലിൽ എറിയാൻ സഭയിൽ ശബ്ദമുയർത്തിയത്…

പ്രണയത്തിന്റെ ചില്ലുകൂട്

കഥ : പാറുക്കുട്ടി “കണ്ണാടിയിലേക്ക് നോക്കി മുഖം മിനുക്കി “അനുജ”എന്താണ് എന്ന് അറിയില്ല മുഖത്തിന് ഒരു പഴയ ആ തിളക്കം നഷ്‌ടപ്പെട്ടത് പോലെ അനുജയ്ക്ക് തോന്നി.അകത്തേക്ക് നോക്കി….ഇവിടെ ഒരു ചട്ടക്കാരി ഉണ്ടല്ലോ…“ചട്ടക്കാരി എന്റെ മുഖത്തിന് സൗന്ദര്യകുറഞ്ഞോ ..കൂടിയോ“ഞാൻ പറയുന്നത് കേൾക്കാൻ അല്ലെങ്കിലും…

സർപ്പത്തുരുത്ത് .

രചന:Vinod V Dev അന്നാണ് ജോസഫുസാറുമായിട്ട് ആദ്യം സംസാരിക്കുന്നത്. വിരമിച്ച കോളേജുപ്രൊഫസ്സറാണ്. ശാസ്ത്രാധ്യാപകനാണെന്നു കേട്ടിട്ടുണ്ട്. മുമ്പ് കണ്ടിട്ടുണ്ട് .ഭാര്യ വർഷങ്ങൾക്കുമുമ്പെ മരിച്ചുപോയിരുന്നു. മക്കളെല്ലാം ഉയർന്ന ജോലിയായി. ഒന്നുരണ്ടുപേർ ഗൾഫുനാട്ടിലാണ്. അതുകൊണ്ട് ഒരു ജോലിക്കാരനെയും കൂട്ടി സാർ വലിയ വീട്ടിൽ കഴിയുന്നു. വീട്ടുമുറ്റത്ത്…

ആ. മാധവൻ (പ്രണാമം)…. Amal Pirappancodu.

തിരുവനന്തപുരത്തു ജനിച്ചു വളർന്ന പ്രശസ്തനായ തമിഴ് സാഹിത്യകാരൻ. ചാലയിൽ കച്ചവടത്തിനിടെ എഴുതിയതെല്ലാം കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ഉൾപ്പെടെ നേടിയെടുത്ത് തമിഴിൽ വാഴ്ത്തപ്പെട്ട കൃതികളായി. തിരുവനന്തപുരത്ത് കൈതമുക്കില്‍ ഒറ്റുകാല്‍ തെരുവിലെ വീട്ടിലായിരുന്നു ആ. മാധവൻ താമസം. ചാല കമ്പോളത്തില്‍ ശെല്‍വി സ്റ്റോര്‍ എന്ന…

ആരാണവൾ? …. സജി തൈപ്പറമ്പ് .

ആരാണവൾ? നിങ്ങളിത്രയൊക്കെ സംപതി കാണിക്കാനും മാത്രം, എന്ത് ബന്ധമാണ് നിങ്ങൾ തമ്മിലുള്ളത്, എൻ്റെ സീമേ..നിയെന്തിനാണിങ്ങനെ ഷൗട്ട് ചെയ്യുന്നത്, നീ കരുതുന്നത് പോലെ, ഞങ്ങൾ തമ്മിൽ തെറ്റായ ഒരു ബന്ധവുമില്ല ,അവളെൻ്റെ ക്ളാസ് മേറ്റായിരുന്നു, അവിവാഹിതയായ അവൾ കുറച്ച് നാളായി അർബുദ രോഗിയാണ്,പ്രായമായ…

ഗ്രാമികം…. Marath Shaji

“എന്നെ അറിയുമോ ?”“പിന്നേ …..എനിക്കറിയാലോ ?”“എങ്ങനെ അറിയും ?”“മാരാത്തെ കുട്ടിയെ അറിയില്ലെങ്കിൽ പിന്നെ പറഞ്ഞിട്ടെന്ത് കാര്യം…. “അവൾ ചിരിച്ചു. കൂടെ അവനും.“നാവെപ്പോഴും ഓട്ടോറിക്ഷ പോലെയാണല്ലേ ?”“അതെന്താ ?”“കുടുകുടു ശബ്ദിച്ചുകൊണ്ടേയിരിക്കും”അവൻ ചിരിച്ചു പക്ഷേ അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു.“യ്യോ! ഞാനൊരു തമാശ പറഞ്ഞതാണ്.…

പ്രണയവിവാഹം ചതിയല്ല , അതൊരു വെല്ലുവിളിയാണ്….. എൻ.കെ അജിത്ത്

ഇന്നു വെളുപ്പിനെ കണ്ട ഒരു പോസ്റ്റാണീ കുറിപ്പിനാധാരം., “നഷ്ടപെട്ട പ്രണയം ഒരു കവിതയും വിജയിച്ച പ്രണയം പ്രശ്നസങ്കീർണ്ണം എന്നോമറ്റോ ” ആയിരുന്നു ആ പോസ്റ്റ്. ഈ പോസ്റ്റ് വായിച്ചുകഴിഞ്ഞുടനെ ഞാൻ അടുത്തുകിടന്ന എന്റെ ഭാര്യയെ നോക്കി. എൻ്റെ മടക്കിവച്ച കൈത്തണ്ടയിൽ തലച്ചവെച്ചു…

ഒരു തണുത്ത സായാഹ്നത്തിലാണ് … സിന്ധു ശ്യാം

സൂര്യൻ മഞ്ഞിലൊളിക്കുന്ന ഒരു തണുത്ത സായാഹ്നത്തിലാണ് തണുപ്പിനെ വക വയ്ക്കാതെ കമ്പിളിയുടുപ്പും തൊപ്പിയും സോക്സും ഷൂസുമൊക്കെ ധരിച്ച് ഞാനും പ്രഭ ചേച്ചിയും നടക്കാനിറങ്ങിയത്.ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന് മുന്നിലൊരു ഇടറോഡാണ് അതിനിരുവശവും ഇടതൂർന്ന കുട്ടിക്കാടാണ്. ഇടയ്ക്കിടെ മയിലിനെയും, നീൽ ഗാറിനെയുമൊക്കെ ആ പൊന്തക്കാടുകൾക്കിടയിൽ…

ഒരു ഡിസംബർ 31…. Sivan Mannayam

ഭാര്യയുടെ മർദ്ദനങ്ങളേറ്റ് തളർന്ന ഉണ്ണിയുടെ ജീവിതത്തിലെ രണ്ടായിരത്തിഎത്രയിലെയോ ഒരു ഡിസംബർ 31.രണ്ടെണ്ണം അടിച്ചപ്പോൾ ഉണ്ണിക്ക് ഒന്ന് കുളിക്കണം എന്നൊരു വെളിപാട് ഉണ്ടായി. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഉടനെ ഉണ്ണി ഏതെങ്കിലുമൊരു പാറമടയോ ആറോ കുളമോ ഒന്നും തിരക്കി പോയില്ല എന്നതാണ്. മിടുക്കൻ..!…