Category: കഥകൾ

വികൃതി വിജയൻ … Sivan Mannayam

വികൃതി വിജയൻ തകൃതിയായി വികൃതികൾ ഒപ്പിക്കുന്ന കുസൃതിക്കുടുക്കയാണ്. മണ്ടൻ കുന്നിന്റെ ഇടവഴികളിലും കുളക്കരകളിലും വിജയൻ അടിച്ച കമന്റുകളും കൗണ്ടറുകളും പ്രതിഫലമായി ലഭിച്ച മുട്ടനടികളും ചരിത്രമായി ഉറങ്ങിക്കിടപ്പുണ്ട്. ഞാനത് വേറൊരിക്കൽ ഉണർത്താം. ഞാനിപ്പോൾ നിങ്ങളെ വിജയന്റെ FB ചരിത്രത്തിലേക്ക് കൊണ്ട് പോകാം.മണ്ടൻ കുന്നിലെ…

ഞാനും അവനും….. ബിനു. ആർ.

ഞാനും മൂന്നനുജന്മാരും സംഗീതം പഠിച്ചുവളർന്നു ജീവിക്കുകയാണ്. അതിനിടയിൽ അവൻ, എന്റെ നേരെയിളയവൻ, ഞങ്ങളിൽ നിന്നകന്ന് അതിദൂരം അങ്ങിനെയൊന്നുമാവാതെ ഒഴുകിപ്പോയി. കാരണങ്ങൾ എനിക്കും അവനും മാത്രമേ അറിയുകയുള്ളൂ. അവൻ ഇതുവരെയാരോടും പറഞ്ഞിട്ടില്ല ; ഞാനും. പക്ഷെ, എന്റെ ദുർചിന്തകൾ എന്നെ കാർന്നുതിന്നുകയാണ്, ശരീരത്തിലെവിടെയോ…

സുല്‍ത്താന്‍റെ പഴം …. Mandan Randaman

നാട്ടിലെ അറിയപ്പെടുന്ന പഴകച്ചവടക്കാരനായിരുന്നൂ എന്‍റെ അപ്പുപ്പന്‍ ശെല്‍വരാജന്‍, അപ്പുപ്പന്‍ തിന്നു വലിച്ചെറിഞ്ഞ പഴത്തൊലിയില്‍ചവുട്ടി, അമ്മുമ്മ നടുവടിച്ചുവീണായിരുന്നു എന്‍റെയച്ഛന്‍റെ ജനനം, അതോടുകൂടി നാട്ടുകാര്‍ അപ്പുപ്പനെ പഴത്തൊലിയനെന്നാണ് വിളിച്ചുപോന്നിരുന്നത്. അബുദാബിയില്‍ ഈന്തപ്പഴക്കച്ചവടം ചെയ്യുന്ന സുലൈമാനിക്ക നാട്ടിലെത്തിയപ്പോള്‍ ഒരു പെട്ടി ഈന്തപ്പഴം അപ്പുപ്പന്‍റെ പഴയ പഴകടയില്‍…

അനാമിക …. Sivarajan Kovilazhikam

ആകാശപ്പരപ്പിൽ തെന്നിനീങ്ങുന്ന മേഘങ്ങളെ അവളെന്നും കൗതുകത്തോടെ നോക്കിനിൽക്കാറുണ്ട് ,അവരോട് സംസാരിക്കാറുണ്ട് .അലറിത്തിമർത്തുപെയ്തമഴ തെല്ലൊന്നുശാന്തമായതുപോലെ ,സൂര്യമുഖം മേഘങ്ങൾക്കിടയിൽ ഒളിച്ചുകളിക്കുമ്പോൾ പകലും പിണങ്ങി ഇരുട്ടുമൂടിനിൽക്കുന്നു .കാറ്റിന്റെ നേർത്തയൊച്ചയ്ക്കൊപ്പം തലയാട്ടുന്ന മരങ്ങളിൽ കുളിരുമായ് കുറുകുന്ന പക്ഷികളുടെ കൂജനം ഇടയ്ക്കിടയ്ക്ക് മർമ്മരങ്ങളായ് ഉയരുന്നുഅച്ചു കുളികഴിഞ്ഞു വന്നിട്ടും തലയിൽ…

അന്ത്യയാമത്തിലെ നീതിന്യായം. …. Binu R

സിദ്ധാർത്ഥൻ തലയിണയിൽ മുഖം അമർത്തിപൊട്ടിക്കരഞ്ഞു, തേങ്ങിക്കരഞ്ഞു. സത്യത്തിനുവേണ്ടി അസത്യം മുഴുവൻ പാട്ടത്തിനെടുത്തവനാണ് സിദ്ധാർത്ഥൻ. ചെയ്യാത്ത പാപങ്ങളും ചെയ്ത പാപങ്ങളും തലക്കുള്ളിൽ ഒരു മൂളക്കമായി നിറയുന്നു. കുടുംബത്തിന് നല്ലത് ചെയ്തില്ലെന്നതായിരുന്നു ആദ്യ ആരോപണം. ചെയ്തത് പാപം തന്നെ എന്ന് ഇപ്പോൾ തോന്നുന്നു. കുടുംബത്തിനോട്…

വൈദ്യ പാരമ്പര്യത്തിനും ….. രമേഷ് ബാബു.

പ്രിയ സുഹൃത്തിന്റെ അച്ഛൻ കൃഷ്ണൻ നായരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു..ഇനി മരണം മാത്രമെന്ന് ഡോക്ടർസ് വിധിയെഴുതി. ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം വിവരം അറിയിച്ചോളാൻ പറഞ്ഞ് ഡോക്ടേഴ്സ് ഓക്സിജൻ ഊരിവെച്ചു.കഷ്ടപ്പെട്ടെടുക്കുന്ന ഒരു നേരിയ ശ്വാസോച്ഛ്വാസം മാത്രം നില നിൽക്കേ കൃഷ്ണൻ നായരുടെ പാതി…

ഏഴിലക്കരയിലെ വോട്ട് …. കെ.ആർ. രാജേഷ്

അങ്ങനെ ഏഴിലക്കര ഗ്രാമവും തിരഞ്ഞെടുപ്പ് ചൂടിലമർന്നതൊടെ മെമ്പർ പപ്പിനിയുടെ വർഷങ്ങൾ നീണ്ട അപ്രമാദിത്ത്വം അവസാനിപ്പിക്കുവാൻ ആരുവേണം സ്ഥാനാർഥിയെന്ന ചർച്ചയിലാണ് ഏഴിലക്കരയിലെ പപ്പിനിവിരുദ്ധർ. കഴിഞ്ഞ നാലുതവണയായി അതായത് ഏതാണ്ട് ഇരുപത് വർഷത്തോളമായി വനിതാസംവരണമെന്നോ ജനറൽ സീറ്റെന്നോ വ്യത്യാസമില്ലാതെ ഏഴിലക്കരയിലെ മെമ്പർപദം അലങ്കരിക്കുന്നത് പാണ്ടിത്തറയിൽ…

രേഖ പറഞ്ഞത് …. Sunu Vijayan

രേഖ വൈക്കത്തു നിന്ന് എറണാകുളത്തേക്കുള്ള ബസിൽ കയറി. കെ എസ് ആർ ടി സി. ബസ് ആണ്. ആളുകൾ നന്നേ കുറവ്. എങ്കിലും ഒരു സീറ്റിൽ ഒരാൾ വീതം ഉണ്ടെന്നു പറയാം. യാത്രക്കാർ എല്ലാവരും മാസ്ക് ധരിച്ചു സാമൂഹിക അകലം പാലിച്ചാണ്…

പരിണതഫലങ്ങളുള്ള ഈ മെയിൽ …. ജോർജ് കക്കാട്ട്

ജർമ്മനിയിലെ തണുത്ത ശൈത്യകാലത്ത് നിന്ന് രക്ഷപ്പെടാനായി മ്യൂണിക്കിൽ നിന്നുള്ള ഒരു ദമ്പതികൾ തെക്കൻ കടലിൽ ഒരാഴ്ചത്തെ അവധിക്കാലം ചെലവഴിക്കാൻ തീരുമാനിച്ചു. അവർ രണ്ടുപേർക്കും ആ ദിവസങ്ങളിൽ ജോലി ചെയ്യേണ്ടതിനാൽ, അവർക്ക് വ്യത്യസ്ത ദിവസങ്ങളിൽ പുറപ്പെടേണ്ടതായി വന്നു അങ്ങനെ റെഡ് ദിവസങ്ങളിലായിട്ടുള്ള തീയതികളിൽ…

കുഴിമടിയന്റ കുതന്ത്രങ്ങൾ …. കെ. ആർ. രാജേഷ്

വടക്കേറോഡിലെ നിറുത്താതെയുള്ള പട്ടികുരയാണ് പതിവിലും നേരുത്തേയെന്നെ ഉറക്കമുണർത്തിയത്.“നായിന്റെമക്കൾ ഉറങ്ങാനും സമ്മതിക്കില്ല”പിറുപിറുത്തുകൊണ്ട് മൈബൈലിൽ നോക്കി സമയം തിട്ടപ്പെടുത്തി ആറര മണി കഴിഞ്ഞതേയുള്ളൂ, സാധാരണ അര മണിക്കൂർ കൂടി കഴിഞ്ഞാണ് ഞാൻ ഉണരാറുള്ളത്, എഴുന്നേറ്റിരുന്നു കട്ടിലിനരികിലായി വെച്ചിരുന്ന സ്റ്റീൽപാത്രത്തിൽ നിന്ന് രണ്ടുകവിൾ വെള്ളം അണ്ണാക്കിലേക്ക്…