അസ്തമയം
രചന : റെജി.എം.ജോസഫ്✍ ഒരിക്കൽക്കൂടി ചോദിക്കുകയാണ്…, ഞാൻ കാത്തിരിക്കട്ടെ?ഫോണിന്റെ അങ്ങേത്തലക്കലുള്ള അവളുടെ മുഖഭാവമെന്തായിരിക്കാമെന്ന് എനിക്ക് വ്യക്തമാണ്. അവളുടെ കൈകൾ വിയർപ്പണിയുകയും വിറക്കുകയും ചെയ്യുന്നുണ്ടാകും. ദൃഷ്ടി ഉറച്ചുനിൽക്കാതെ അവൾ വാടിക്കുഴയുന്നുണ്ടാകും!അസ്തമയത്തിലേക്ക് അടുക്കുകയാണ്. ചില്ലുജാലകത്തിനപ്പുറത്ത് ഓറഞ്ച് നിറമാർന്ന് സൂര്യൻ വിട പറയുന്നു. കാറ്റത്തുലഞ്ഞ ജാലകച്ചില്ലിൽ…