Category: അറിയിപ്പുകൾ

കേരളം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ ഹരിതഭരിത കേരളംഅഴകിതെത്ര മോഹനംമലനിരകൾ ചേതോഹരംപ്രകൃതിയെത്ര സുന്ദരംതഴുകിയൊഴുകും പുഴകളുംതലയാട്ടിനിൽക്കും കേരവുംപൂത്തുലഞ്ഞു മരങ്ങളുംകണ്ണിനെത്ര സുഖകരംതീരം മാടി വിളിക്കവേതിരകളോടിയണയുമ്പോൾകടപ്പുറത്തെക്കാറ്റിനിത്രനാണമെന്തേ തോന്നുവാൻ?സസ്യശാമളകോമളംവയലോലകളിൽ കതിരുകൾഗ്രാമഭംഗി കാണുകിൽ മൂളുംനാടൻപാട്ടിൻ ശീലുകൾനേടിയെത്ര മേന്മകൾനാടിനെത്ര മാറ്റമായ്നോക്കിനോക്കി നിൽക്കവേകേരളം വളർന്നതെത്രയോ !നല്ല വസ്ത്രധാരണംവൃത്തിയുള്ള ജീവിതംപഠനമികവുതികഞ്ഞവർആരോഗ്യത്തിൽ മികച്ചവർനാട്ടിതെങ്ങും മുന്നിലായ്ലോകമെങ്ങും…

🌹നിതാന്തം🌹

രചന : പിറവം തോംസൺ.✍️ പ്രത്യേകിച്ച് ഒന്നുമില്ല. ഒന്നും.ഒരു മാറ്റവുമില്ല. ഒന്നിനും.ഇന്നലത്തേത് പോലെ ഇന്നും.അച്ഛന്റെ പഴയ മുറുക്കാൻ ചെല്ലംഅതു പടി അവിടെയുണ്ട്.അമ്മയുടെ, തന്തി പൊട്ടിയ വീണയുംഒരു വശത്തിരിപ്പുണ്ട്.അവരില്ലെങ്കിലും,മുറക്കി ചുവപ്പിച്ചു,അച്ഛൻ മധ്യാഹ്നം പോലെചാരു കസാലയിലിരിക്കുന്നത്ഞാൻ കാണുന്നുണ്ട്ഒരു മാറ്റവുമില്ല. ഒന്നിനും.ഒട്ടും.തെക്കേ മുറിയിൽ നിന്നും അമ്മയുടെഗാന…

പരിസ്ഥിതി നശീകരണം Environmental Degradation

രചന : മംഗളൻ. എസ്✍️ മാമരച്ചോട്ടിലെ കാറ്റിലുണ്ടമൃതമാംമാനസം കുളിരണിയിക്കുന്ന ജീവാംശം!മാമരമൊക്കെ മുറിച്ചുക കടത്തുന്നുമാടമ്പിമാരവർ പ്രകൃതി വിരുദ്ധന്മാർ! വയൽമണ്ണുകോരി പണമൊക്കെവാരിയോർവയലിലെ തൊളികോരി ഗർത്തങ്ങളാക്കിവയലുകൾ കയങ്ങളായ് പുഴകളായി,വയലെല്ലാമോർമ്മയായ് കൃഷിയില്ലാതായി! മലകളിടിച്ചു മണി സൗധമുണ്ടാക്കിമലമണ്ണുകൊണ്ടിട്ടുപുഴകൾ നികത്തിമലയിലും പുഴയിലും മണി സൗധമായ്മലവെള്ളപ്പാച്ചിലിൽ മണി സൗധം മുങ്ങി! പ്രകൃതി…

ഒറ്റപ്പെടലിന്റെ ഗായത്രി.

രചന : ജയരാജ്‌ പുതുമഠം.✍️ ധർമ്മച്യുതികളുടെതിളയ്ക്കുന്ന നീണ്ടകഥകൾഇന്ദ്രിയങ്ങളിൽ അനസ്യുതംപെയ്തുകൊണ്ടിരിക്കുന്നുലയതാളങ്ങളറിയാതെപ്രകൃതിയുടെ തബലയിൽഹൃദയചർമ്മം ചാലിച്ച്സദാചാരച്ചെരടിൻവികലവർണ്ണത്തിൽവ്യഭിചാരതീർത്ഥങ്ങൾതിരയുന്ന പ്രജകളുടെവിഗതഗണങ്ങൾ പെരുകുന്നു.ഒറ്റപ്പെടലിന്റെ മന്ത്രങ്ങളാൽയജ്ഞസൗധങ്ങളിൽവീണമീട്ടുന്ന തീർഥാടകരുടെഗായത്രി രോദനങ്ങൾസോപാനപ്പടികളിൽ ചിതറുന്നു.

ദുഃഖങ്ങള്‍ വിൽക്കുന്നവള്‍..(ചിക്കി)

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️ ചിക്കി…….ചിക്കി, സുന്ദരിയായിരുന്നു.ഹൃദയത്തിൽ, കയറിതാളം ചവിട്ടുന്ന സുന്ദരി…..ബോബ്ചെയ്ത,ചുരുള്‍മുടി….മെലിഞ ശരീരം,കറുപ്പിനെതോല്പ്പിക്കാന്‍വേണ്ടിമാത്രം,വെളുത്ത ശരീരം.സാരിയുടുത്തുനില്ക്കുന്നചിക്കി സുന്ദരിയാണ്…..!ചിക്കിസുന്ദരിയാണെന്ന്,ചിക്കിക്കറിയുമോ എന്തോ….!തമ്മയ്യനും,ഡിക്കിയും,ചിക്കിയുടെ,സഹോദരന്മാരാണ്.രണ്ടുപേരും,നല്ലഫുട്ബോള്‍കളിക്കാരാണ്.ഡിക്കിയാണുമിടുക്കന്‍.മെലിഞ്ഞ ഡിക്കിവില്ലുപോലെവളഞ്ഞ്ശരവേഗത്തില്‍ പന്തുമായിഗോള്‍മുഖത്തേക്കുമുന്നേറുന്നത്ആകാംക്ഷയോടെ,നോക്കിനിന്നിട്ടുണ്ട്.തമിഴ് അക്ഷരമാലപഠിക്കാന്‍,ഗ്രെയ്സിടീച്ചറുടെ,വീട്ടിലേക്കുപോകുമ്പോഴാണ്,സാധാരണ,ചിക്കി,തേയിലക്കാടിനിടയിലൂടെയുള്ളറോഡുകളീലൂടെ നടക്കാനിറങ്ങുന്നതു കണ്ടിട്ടുള്ളത്.മൂടല്‍മഞ്ഞിനെതിരെ,സാരിത്തലപ്പുകൊണ്ടു പുതച്ച്,കുന്നിന്‍ചരിവുകളിലൂടെ നടന്നുനീങ്ങുന്ന ചിക്കി,ദുഃഖങ്ങളുടെ,കൂമ്പാരമാണെന്നുതോന്നിയിട്ടുണ്ട്.ദുഃഖങ്ങളുടെ,മൊത്തക്കച്ചവടക്കാരി…….!ദുഃഖങ്ങള്‍ വില്ക്കുന്നവള്‍……..!!ചിക്കീ…..നീയിപ്പോൾ ജീവിച്ചിരിപ്പുണ്ടോ……?ചിക്കീ…… നിനക്കിപ്പോളോര്‍മ്മയുണ്ടോഈ ചെറിയമനുഷ്യനെ?ഞാനിപ്പോള്‍,ദുഖങ്ങളുടെ കാവല്‍ക്കാരനാണ്.വെറുതെ ജീവിച്ചിരിക്കുന്ന കാവല്‍ക്കാരന്‍…….!!

🫵നാടകമീ ജീവിതം👂🏽

രചന : കൃഷ്ണമോഹൻ കെ പി ✍️ ഏകാങ്കമാണെടോ ജീവിതമെന്നുമേഏകനായ് നിന്നങ്ങഭിനയിക്കാംഏതോ വികല്പത്തിന്നേകാന്തചിന്തയിൽഏവർക്കും തോന്നിടും നാടകമായ്നാടകം സാമൂഹ്യ ചിന്ത തന്നുൾവിളിനാട്യ പ്രധാനമായ് നിന്നിടുന്നൂഒറ്റവരിയിലെ പദ്യ ശകലം പോൽഏകാങ്കമെന്നും നിറഞ്ഞു നില്പൂഓർക്കുക കൈവല്യ ധാരയതേല്ക്കുവാൻഓരോ നിമിഷവും വെമ്പിടുന്നൂഓർമ്മയിലെത്തുന്ന ഓരോ പ്രവൃത്തിയുംഓളങ്ങൾ തീർക്കും മനസ്സിനുളളിൽഞാനില്ല,…

🐥 സ്മൃതിയിലൂടെ മൃതിയിലേക്ക്🦉

രചന : കൃഷ്ണമോഹൻ കെ പി ✍️ നീലവസ്ത്രമണിഞ്ഞെത്തീ പ്രകൃതിയാം ദേവീചാലെ മാമക മനസ്സെന്ന ശ്രീലകത്തിങ്കൽഗഗനമൊരു നീല, പിന്നെ ആഴിയൊരു നീലഗതികളായി മുന്നിലെത്തീ ചാരുവർണ്ണങ്ങൾഅവനിതന്നുടെ മോഹമാകും സ്വരങ്ങളെത്തുന്നൂഅതിവിദൂര നഭസ്സിൽ നിന്നാ വിഹഗജാലമതുംതരുലതാവലി ഹരിതവർണ്ണ ശോഭയേറ്റീടുംതലമിതാ, ഈ ഭുവനമാകെ ,സുഭഗമാകുമ്പോൾമനസ്സിലുള്ള, താള, മേള,…

ഉപാസന

രചന : എം പി ശ്രീകുമാർ✍️ എപ്പോഴും ദൈവമെഅങ്ങേയ്ക്കു മീതെ പി-ന്നെന്തിവിടെയൊരു തത്ത്വംഅനന്തമജ്ഞാതമവർണ്ണനീയം !അതിശയിപ്പിക്കുന്ന സത്യം !തീരാത്ത തേടലാംതീർത്ഥാടനമായ്ജീവിതം മാറ്റുന്ന വെട്ടം !എപ്പോഴും ദൈവമെഅങ്ങല്ലാതെ പി-ന്നെന്തുണ്ടിവിടെ നിത്യം !ഇന്നലെ വിടർന്നി-ട്ടിന്നു കൊഴിയുന്നപൂക്കളൊ പൂവിതളുകളാഇന്നലെ രാത്രിയിൽകണ്ട കിനാക്കളൊഇന്നിൻ പകൽക്കിനാവുകളൊചന്തത്തിലാരൊയൊരുക്കിയ ഹർമ്മ്യമൊചാരുപുല്ലാങ്കുഴൽപാട്ടൊവെൺമേഘങ്ങൾ പോ-ലൊഴുകിയകലുന്നകാലത്തിൻ വർണ്ണച്ചിരിയൊകളിചിരിയോടെകലപില…

നക്ഷത്രങ്ങൾ

രചന : സി. മുരളീധരൻ✍ ആകാശ ഗംഗയായി കണ്ടിരുന്നു പണ്ട്രാഗാർദ്ര ചിത്തം, പ്രിയ താരകങ്ങളെ!സ്വർഗ സൗന്ദര്യ സങ്കൽപ്പ സമൃദ്ധി തൻമാർഗ മാരായും കിനാ ക്കളുണ്ടിപ്പോഴുംസ്നേഹമേറെ തന്ന് പോയവരൊക്കെയുംമോഹങ്ങളെല്ലാം ത്യജിച്ചവരല്ലയോ ?സ്നേഹനക്ഷത്രങ്ങളായി മിന്നി നിൽക്കുന്നുമോഹം ആത്മാക്കൾ ക്കും ഒന്നിച്ച് കൂടുവാൻ!ഭൂവിതിൽ കുട്ടികൾ താരാക്ഷരങ്ങൾ…

ഹിമകണമായ്……..💦💦

രചന : പ്രിയ ബിജു ശിവകൃപ ✍ മഞ്ഞിന്റെ മറയാൽ മുഖം മറച്ചൊരാ പെൺകുട്ടിഞാനായിരുന്നുവെന്നോ അറിഞ്ഞിരുന്നില്ല ഞാൻഞാൻ പോലുമറിയാതെ മഞ്ഞിൻ കണങ്ങളെൻമുഖം മറച്ചിരുന്നുവെന്നോ അറിഞ്ഞിരുന്നില്ല ഞാൻചോരയുറഞ്ഞിടും തൂമഞ്ഞു പാളിയിൽ മുഖമമർത്തിതേങ്ങുമൊരു ഹിമശിൽപമായ് ഞാൻഎൻ തേങ്ങൽ കൊതിക്കുമൊരാജന്മങ്ങൾ അറിയുന്നുണ്ടാകുമോഞാനൊരു ഹിമകണമായിഅലിഞ്ഞലിഞ്ഞൊടുവിലാത്മ നിർവൃതിയടഞ്ഞെന്ന്അറിയുമെന്നെങ്കിലും എന്നിലവശേഷിച്ചിരുന്നആർദ്രമാം…