Category: ടെക്നോളജി

🌝ഇരുളും, പൊരുളും🌞

രചന : കൃഷ്ണമോഹൻ കെ പി ✍ താരകപ്പൂക്കളെ രോമാഞ്ചമായേറ്റവാനിടം മെല്ലെക്കറുപ്പണിഞ്ഞൂതാരാപഥത്തിൻ്റെ പാർശ്വത്തിലമ്പിളിവാരിളം രശ്മിയുമായുദിച്ചൂ താരാധിപനായ ചന്ദ്രനെക്കാണവേ,നാണത്താൽ താരങ്ങൾ പോയൊളിച്ചൂതാരാപഥത്തിൻ്റെ രഥ്യയിലൂടവൻതേരിൽ കരേറി ഗമിക്കയായീ പക്ഷേ, ശശിയുടെയുൾക്കാമ്പിൽ മേവിടുംപഞ്ചകേശൻ്റെ, തിരുജടയിൽപാർവണത്തിങ്കൾക്കല ചെന്നു ചേർന്നു പോയ്പശ്ചിമ ദിക്കും ഇരുളിലായീ… വിണ്ണിൻ കരിമ്പടം മെല്ലെ…

ആമസോൺ “അദ്ഭുത൦”

രചന : രഞ്ജൻ പുത്തൻപുരക്കൽ ✍ മക്കളെ പോറ്റാൻ പാട്പെട്ടോടുന്നോര-മ്മയുടെ അന്ത്യ മൊഴി,മക്കളെനിങ്ങൾ,നാലുപേരു൦ വേഗ൦നിങ്ങടെഅച്ഛനടുത്തെത്തിടേണ൦.അച്ഛനിനി നിങ്ങളെ നോക്കിക്കൊള്ളു൦.ഞാനോ നിങ്ങളെ വിട്ടു പോകട്ടെ.അതുകേട്ടാ-മസോൺകാടുകൾതലകുനിച്ചുപോയികാറ്റു൦കരഞ്ഞുപോയികിളികൾകാട് ചുറ്റി ചിലച്ച് പറന്നുപോയിഎട്ടു൦പൊട്ടു൦തിരിയാത്തകുരുന്നുകൾ കരഞ്ഞവശയായി.അവരുടെഅമ്മയു൦ പേകാൻ തിടുക്കമായി,അവശയായി.അമ്മയ്ക്ക് നാലുപേരു൦ആവോള൦ഉമ്മനൽകി.അവശയായി കരഞ്ഞതിൽഅരുമക്കുട്ടി,അമ്മിഞ്ഞ പാലിനായിഅമ്മിഞ്ഞചപ്പികുടിക്കാൻ ചുറ്റിവലിച്ചു.അമ്മപൊന്നുമക്കളുടെഉമ്മയെല്ലാ൦വാങ്ങിച്ചെടുത്ത്-അമ്മഅവസാന മുത്ത൦ മക്കൾക്കു൦നൽകി.അമ്മ തിരിച്ചുവരാത്തൊരിട൦,അവിടേക്ക് പറന്നെത്തി.“അമ്മെ”…

🌹..അതിഥി .. 🌹

രചന : സ്ബിൻ കെവിആർ ✍ ❤️പുലരിതൻ തൊടികളിൽതളിരിടും വനികളിൽ…പുതിയൊരു അതിഥി പുഞ്ചിരിച്ചു🌹അതുകണ്ടു മോഹിച്ചെൻമനസിന്റെ തന്ത്രികപ്രണയത്തുടിപ്പുകൾ ഈണമാക്കി…❤️നിന്നിലൂടെയെൻ ഹൃദയംഅവൾക് കൈമാറാൻതെന്നൽ നിൻഗന്ധമായിവന്നുചൊല്ലി…..🌹ഹിമകണം മൂടിയ നിൻ ഇതളുകൾക്കുഎത്ര ഭംഗിയെന്നോ🌹നിന്നെ അടർത്തുവാൻ നീട്ടിയകൈകളിൽ മുള്ളുകൾവേദന തന്നിടുന്നു….🌹എന്തിനു നീയെന്നെ നോവിക്കുന്നു..?പൂജക്കെടുക്കാതെ പൂവനിയിൽവാടിതളർന്നു വീണിടാനോ……❤️

തുണയാകാത്ത ഇണ

രചന : ജയേഷ് പണിക്കർ✍ ജന്മനക്ഷത്രങ്ങളിണങ്ങിയാണ്ജാതകപ്പൊരുത്തവുമുത്തമമായ്എത്തിച്ചതങ്ങെനെ മറ്റൊരു പാതയിൽദുഷ്ക്കരമായൊരു യാത്രയിനികൂട്ടിനു മുൻപിലായുണ്ടെന്നങ്ങേറ്റംഊറ്റമോടങ്ങു പറഞ്ഞിടുന്നുവിശ്വസിച്ചേറ്റം കരുതി തുടങ്ങിയങ്ങാശ്വാസമോടെ നടന്നങ്ങനെവന്നു പതിക്കുന്നുമുൻപിലായിഒന്നല്ലൊരായിരം ദുർഘടങ്ങൾതെല്ലൊന്നു നോക്കി ഞാനമ്പരന്നുവല്ലാതെ നിന്നങ്ങുഴറിടുമ്പോൾമുൻപിലുണ്ടെന്നൊരാശ്വാസ വാക്കതുമെല്ലെയെൻ കാതിൽ മുഴങ്ങിടുന്നുഏറെ പ്രതീക്ഷയോടോടിയെത്തിഏകാന്തമായൊരാ പാതമാത്രംഞെട്ടലോടന്നറിഞ്ഞെന്നിണയൊട്ടുമേഎത്തീടുകില്ലഇനിഎൻതുണയ്ക്കായ്ജന്മനക്ഷത്രത്തിൻ സമയമതോകർമ്മദോഷത്തിൻ പിഴയതാണോചൊല്ലുമോ എന്തിനി ചെയ്യേണ്ടതങ്ങുഞാനെന്നെ സ്വയമങ്ങെരിച്ചിടട്ടെ

യാത്രാമൊഴി രേഖപ്പെടുത്തുമ്പോൾ…

രചന : ഷബ്നഅബൂബക്കർ✍ സ്നേഹവും പ്രണയവും കൊണ്ട് ഉള്ളുനിറയുമ്പോൾപ്രിയപ്പെട്ടവരോട് ഹൃദയം കൊണ്ടല്ലാതെയൊരുയാത്രമൊഴിചൊല്ലി ഇറങ്ങി നടക്കുന്നവരുണ്ട്…ഒട്ടും തുളുമ്പാൻ വിടാതെയാ സ്നേഹത്തെമുഴുവനായും നെഞ്ചോട് ചേർത്തുവെക്കാൻഉള്ളറിയാത്തൊരു ദേഷ്യത്തെയെടുത്തണിഞ്ഞ്ഇനിയൊരിക്കലും മിണ്ടില്ലെന്നൊരുപെരുംനുണയുടെ കൂട്ടുപിടിച്ച്ഇറങ്ങി പോവുന്നവർ…കാറ്റുനിറച്ച ബലൂൺപോലെ വീർപ്പിച്ചു വെച്ചമുഖം ഒരിക്കൽ കൂടി വക്രിച്ചുകാട്ടി തിരിഞ്ഞുനടക്കുന്നതു മുതൽ ഓരോ നിമിഷത്തിലുമവരൊരുപിൻവിളി…

എവിടെ നീ?

രചന : സുരേഷ് പൊൻകുന്നം✍ കവിതകൾ ഇല്ലാകഥകളുമില്ലാമറവിയിലല്ല നീകൺനീരിലാണ് നീചെറു മഴ പോലെ നീവന്നു വന്നേ പോകുന്നുഒരു വനപുഷ്പംനിന്ന് തേങ്ങുന്ന രാവിൽഒരു നിശ നിന്നെമൂടിപ്പുതയുന്നുകരൾ മുറിഞ്ഞുപോയയീ രാവിൽകദനമൊക്കെകളഞ്ഞെങ്ങ് പോയി നീകരതലാമലകം പോലെനീയെന്നെകരള് പോലെ പാർത്തപെൺമയിലെഒരു ഭ്രാന്തനവൻ ദൈവമായ്വന്നെന്റെമലമുഴക്കി പക്ഷിയെകൊണ്ടെങ്ങ് കൊണ്ടുപോയിമഴ വരും…

വാഗ്ദത്തഭൂമി .

രചന : സുമോദ് പരുമല ✍ വിധവയായഒരുവൾ ,കാമുകനൊത്തുള്ള“ആദ്യരാത്രിയി”ൽതൻ്റെ കിടപ്പറയെകരിഞ്ഞൊട്ടിയപൂവിതളുകൾ കൊണ്ട്മൂടി .അയാൾ ,മാഞ്ഞുപോയവൻഅവസാനമായിഉറങ്ങാൻ കിടന്നമണ്ണറയിൽമറയാനാവാതെഅവളെ വിട്ടുപോകാൻ മടിച്ച്അഴിച്ചിട്ടമുടിച്ചുരുളുകൾക്കിടയിൽഅള്ളിപ്പിടിച്ചഒരു പിടിപ്പൂക്കൾ ,മന്ത്രകോടിയ്ക്കൊപ്പംഅവൾകാത്തുവച്ചിരുന്നവ .അനന്തരം ,ചുറ്റിവരിയുന്നബലിഷ്ഠകരങ്ങളോട്വിവസ്ത്രതയുടെവിവശതയിലവൾതകർന്നുവീണ് ചോദിച്ചു ..“പുറന്തൊലികൾ തമ്മിൽപാപമല്ല … ല്ലേ ?”മുറിഞ്ഞറ്റ രസതന്തുവിൻ്റെഅങ്ങേത്തലയ്ക്കലൊരാൾഇച്ഛാഭംഗങ്ങളുടെഏകാന്തമായതുരുത്തിലേക്ക്എന്നുമെന്നുംചവിട്ടിയെറിയപ്പെട്ടു .കുമ്പസാരക്കൂടുകൾതകർത്തെറിഞ്ഞ്കുതിച്ചുപാഞ്ഞമലവെള്ളപ്പാച്ചിലിൽഒലിച്ചുപോയവൾഒരു നാൾ ..ഈർഷ്യയുടെഗുഹാമുഖത്ത് നിന്ന്അത് കേട്ട്…

ഒഡിഷക്കണ്ണീർ

രചന : മംഗളൻ എസ് ✍ ഒഡിഷയിൽ നിന്ന് നിലവിളി കേൾക്കുന്നുഒഡിഷ രക്തക്കളമായി മാറുന്നുഒഡിഷത്തീവണ്ടി ദുരന്തമറിഞ്ഞുഓടിയെത്തി നാട്ടാർ ദുരിതാശ്വാസമായ് ഇരുട്ടി വെളുക്കും മുമ്പെവിടുന്നെത്തിഇരുട്ടടിപോലെ വന്നൊരീ ദുരന്തംഇരച്ചു വന്നൊരു തീവണ്ടി രാത്രിയിൽഇരച്ചുകയറി മറ്റൊരു വണ്ടിയിൽ.. ഇടിച്ചവണ്ടി മറിഞ്ഞൊരുപാളത്തിൽഇടിച്ചു കയറി മറ്റൊരു തീവണ്ടിഇടിയുടെയാഘാതമിരട്ടിയാക്കിഇടിമുഴക്കമായ് ദുരിതം…

വ്യാകരണം തേടി.

രചന : ജയരാജ്‌ പുതുമഠം.✍ കടലേ നുരഞ്ഞൊഴുകൂഈ വരണ്ടുണങ്ങിയവഴികളിൽ വിരസയാകാതെതിരതല്ലിനനവിൻ കുളിർമ്മ നുകരാൻനഗരം തളർന്നിരിപ്പൂസഹനങ്ങളൊരുപാട്കടിച്ചിറക്കിയഅവനിതൻ ഷഹനായ് കേഴൂവടിയൊടിഞ്ഞ കൊടിശീലകളിൽവിരഹത്തിൻ തളർന്ന് നരച്ചഅനുതാപ ചിഹ്നങ്ങൾവഴിയറിയാതെവിതുമ്പി നിൽപ്പൂതിരയടിക്കുന്ന കടലായ് മാറുന്നമനസ്സിന്റെ ഒരോ അടരുകളുംതിരയുന്നുനിന്റെ നിഗൂഢകാന്തിസമുദ്രാഴങ്ങളിൽ പൊട്ടിവിടർന്നമഹാപത്മമൊട്ടിന്റെവ്യാകരണംതേടിക്ഷീരപഥങ്ങളൊക്കെപരതുന്നു ഞാൻനിൻ അഗാധ നീലിമയിൽഅമർന്നൊഴുകിപ്രകൃതിയിലൊരുപുതുനാമ്പായ് വിടർന്നുയരാൻ

“പാഠമൊന്ന് വിദ്യാഭ്യാസം”

രചന : ഡാർവിൻ പിറവം✍ തറപറ പറയാൻ കുട്ടികളില്ലാഎ.ബി.സി.ഡിക്കേവരുമുണ്ട്!മാതൃത്വം,മലയാളത്തിൽച്ചെറു-പാട്ടുകൾപാടൂ ഉണ്ണികളേ… കാക്കേകാക്കേ കൂടെവിടേമഴയുടെപാട്ടതുമറിയില്ലാ!റെയിൻറെയിൻ ഗോയെവേട്വിങ്കിൾ ട്വിങ്കിൾ ഉജ്ജ്വലമായ് മാതൃത്വത്തിൻ മലയാളംകുട്ടികളൊക്കെ മറന്നിട്ട്,ചുണ്ടതിലിഗ്ലീഷ് വന്നാലോഅച്ഛനുമമ്മേം പുളകിതരായ്… മലയാളത്തെയുപേക്ഷിച്ച്മാതൃത്വത്തെമറക്കാനായ്സാറുമ്മാരവരൊന്നായി-ശിക്ഷണമേകും കുട്ടിക്ക്! മാഷേ, വിളിയതുതെറ്റാണ്സാറുവിളിച്ചു പഠിപ്പിക്കുംസാറിൻ്റർത്ഥമതെന്താണ്?ഞാനോ,അടിമയതെന്നാണ്! മലയാളത്തെ കുപ്പയിലാക്കിയനിങ്ങടെകുട്ടിപഠിച്ചൊരുനാൾമാതൃപിതൃത്വം ഒക്കെയുമൊപ്പംകുപ്പയിലാക്കും തെരുവിലിടും! രാഷ്ട്രീയത്തിൽ സർക്കാരിൽജോലികൾ നേടുന്നവരോപിന്നെസാറെന്നവരെവിളിപ്പിച്ചോരെഒരുനാളവരൊരുസാറാക്കും!…