സത്യാന്വേഷിയുടെ ദു:ഖംഅഥവാനിറംകെട്ട സ്വപ്നങ്ങള്‍
രചന : ബാബുഡാനിയല്‍✍ കണ്ണിനുകണ്ണും, മൂക്കിനുമൂക്കുംനീതിയതെന്നു ധരിച്ചൊരുകാലംഅംഹിംസയൊരുക്കിയ പാതയിലൂടെലോകംമാറ്റിമറിച്ചൊരു വൃദ്ധന് സൂര്യനുറങ്ങാത്ത നാടിന്നധിപര്‍,നടുങ്ങി,യൊടുവിലടിപതറി.ത്യജിച്ചു മുഷ്ക്കും , ഹുങ്കും പിന്നെകടന്നു ഭാരതമണ്ണില്‍ നിന്നും. സ്വതന്ത്രഭാരത ഭൂവില്‍ അന്ന്ഉയര്‍ന്നുപാറി മൂവര്‍ണ്ണക്കൊടി‘സഞ്ചിതമാകും സംസ്കാരക്കൊടി’പാരിന്‍നടുവില്‍ഒളിവിതറി. നാടിന്‍സ്വാതന്ത്ര്യത്തിന്നലകള്‍പാരിലുയര്‍ന്നുപരക്കുമ്പോഴുംനിറഞ്ഞകണ്ണാല്‍ നിന്നുവിതുമ്പിരാജ്യം രണ്ടായ് കീറുമ്പോള്‍. സത്യാന്വേഷണപരീക്ഷണങ്ങള്‍സ്വന്തം ജീവിതമായ് കണ്ടോന്‍.സമത്വസുന്ദരഭാവനയേകിഅറുത്തുമാറ്റി വര്‍ണ്ണവെറി വര്‍ണ്ണവിവേചനവെറിയാലന്ന്വലഞ്ഞ…