കവിതയെന്നോർമ്മയെഴുതുന്നു.
രചന : കല ഭാസ്‌കർ ✍ ജീവിതത്തിൽ അള്ളിപ്പിടിച്ച് നിന്ന്മരണത്തെക്കുറിച്ചെഴുതും പോലെ,പ്രണയത്തിനെയിറുകെപുണർന്നിട്ട് വിരഹമെന്ന് നോവുമ്പോലെ,ഒപ്പം നടക്കുമ്പോഴുംചിലതിനെയൊക്കെഓർമ്മയെന്ന് പേരിട്ട് വിളിച്ച്വെന്തുരുകേണ്ടതുണ്ട്.നീയെന്ന മിഥ്യയിൽഎന്റെ ഉണ്മകളെഅടുക്കി കോർത്ത്കവിതയെന്ന് കള്ളംമെനയുന്നതതിനാണ്.ഉണ്ടായിരിക്കുക എന്നവർത്തമാനത്തിൽ നിന്ന്നീ ഉണ്ടായിരുന്നു എന്നഭൂതത്തിലേക്ക് എത്താൻഭാവിക്ക് എത്ര വഴി ദൂരംഉണ്ടാവുമെന്നറിയാൻമാത്രമായി ഞാനൊരു കൈനോട്ടക്കാരിയായതാണ്.ഉള്ളങ്കൈയിൽ നിന്ന് ,ഒട്ടിപ്പിടിച്ചഎല്ലാ…