രചന : എം.എ.ഹസീബ് പൊന്നാനി ✍ പാട്ടുപാടിപതഞ്ഞുപൊന്തുവോളംപടിഞ്ഞാററബിക്കടലിലെയലമാല,പാൽമണൽമാറിലൊടുങ്ങുകില്ല.പലസഹസ്രാബ്ദങ്ങളാരാമത്തിൽ പലവർണ്ണപുഷ്പ്പങ്ങൾപൂത്തുവിടർന്നുഹസിച്ചുനിൽക്കുംപാണ്ഡിത്യഗോപുരമുത്തുംഗംപിറന്നുവളർന്ന സന്താനസൗഭാഗ്യപരിശോഭജനനിയെൻപൊന്നാനി.പൊന്നാനിക്കളരിയാൽപൊൻപ്രഭയേറ്റിയപുത്രരാൽപ്രൗഡിയാലെന്നുമഭിമാനഭൂമി.പൊൻതാരപുഷ്പ്പങ്ങൾപെരുമയിൽമൊട്ടിട്ടപൂങ്കാവനമെൻ പൊന്നാനി.പറങ്കിയറബിയുംപേർഷ്യനുംഡച്ചുമിഗ്ളീഷുസായ്‌വുംപലകുറിനങ്കൂരമിട്ട-തിന്നാട്ടിൽ.പൗരസ്ത്യസാർത്ഥവാഹർപരദേശികൾ വന്നൂലയിച്ചുപണ്ടേക്കുപണ്ടേയെന്റെനാട്ടിൽ.പലദിക്കുതാണ്ടി’തിണ്ടീസു’-തേടിപായ് വഞ്ചികൂട്ടങ്ങൾവന്നപ്പോൾപലവ്യഞ്ജനങ്ങളാലക്കാലമെല്ലാംപറുദീസയായന്റെ പൊന്നാനി.പൊന്നൻപ്രഭു വാണപ്രദേശമെന്നാകിലോ,പൊന്നാനയെ നടത്തിയ ‘തമ്പ്രാക്കളാ’ലോപൊൻനിറവാനികൾ ചേരുന്ന നാടിനെ‘പൊൻവാനി’യെന്നുവിളിച്ചതാകാംപൊരുളുകളെന്തേലുമായാലുംപലവുരുകേട്ടുപതിഞ്ഞതിനാൽ‘പൊന്നാനി’യെന്നപേർവിശ്രുതമിന്ന്.പുലിശൗര്യമൂറ്റം ടിപ്പുതൻപടയോട്ടം,കുഞ്ഞിമരക്കാർപോരാട്ടവീര്യവും.പ്രോജ്വലധീരനുമർഖാളി,പണ്ഡിതപുംഗവർ മഖ്ദൂമുമാരുംപൊന്നാര്യശോഭപരത്തിയമണ്ണിൽ,പലപലജാതിമതങ്ങളിൽ മാനുജർ,പലതായി തല്ലുമീകെടുകാലത്തിൽപൈതൃകസുകൃതവിളനിലമായ്പലവർണ്ണസൂനങ്ങൾപുഞ്ചിരിതൂകുന്നൊരുമ-പൂക്കുന്ന സുന്ദര മലർവാടി പൊന്നാനി.“പലമതസാരമേതുമേകം”പൊന്നായനാടിതിൽപാർക്കുമെങ്കിൽപറുദീസനാടാണെൻപൊന്നാനി!