കാവ്യ-ജീവിതം
രചന : സോമൻ കടലൂർ✍ അവസാനകവിത വായിച്ച്ആത്മസ്നേഹിതൻ പറഞ്ഞു:കാവ്യഗുണം തീരെയില്ലഅന്ന് രാത്രിഞാനെന്റെ കവിതാപുസ്തകംഒരിക്കൽകൂടി നിവർത്തിനോക്കിവിശക്കുന്ന മനുഷ്യർപ്രാസം വലിച്ചെറിഞ്ഞിരിക്കുന്നുഅതിർത്തിക്കപ്പുറം പുറന്തള്ളപ്പെട്ടവർവൃത്തം തെറ്റിച്ചിരിക്കുന്നുആശയറ്റ ആകാശംഅലങ്കാരങ്ങൾ ഉപേക്ഷിച്ചിരിക്കുന്നുഉടൽപൊള്ളിയ പുഴകൾബിംബങ്ങളെ ശിഥിലമാക്കി ഒഴുകുന്നുതലതകർന്ന മഴക്കാലംതാളംമുറിച്ച് പെയ്യുന്നുപിഴുതെറിയപ്പെട്ട കുന്നുകൾധ്വനി വെട്ടിപ്പിളർന്നിരിക്കുന്നുമൺമറഞ്ഞ വയലുകൾപ്രതീകങ്ങൾ കുഴിച്ചുമൂടിയിരിക്കുന്നുഇല്ല , കവിത തീരെയില്ലഎന്നാൽ പിന്നീട്…