ഋതുഭേദങ്ങൾ
സതി സതീഷ് ✍️ ഇരുളു പുണരുന്നസന്ധ്യകളിൽമനസ്സിൽ കുറിച്ചപ്രണയത്തിൻ നൊമ്പരംസ്വന്തമാക്കാൻതോന്നിയൊരു നിമിഷംലാസ്യതീരത്തിൽപരിഭവിച്ചെന്തിനോഓർമ്മകളുടെഅനുരാഗമന്ത്രങ്ങളാൽ ദാഹമൊടുങ്ങാതെഞാനുംപെയ്തിട്ടും പെയ്ത്തോരാതെനീയും ..നാദധാരയിൽഅരിച്ചിറങ്ങുന്നപ്രണയത്തെഎന്നിലൂറുന്ന കവിതയായ്..ഋതുചക്രത്തിനിടയിലെവേനലിൽ പെയ്‌തമഴയായ് തൂലികയിൽനിറയ്ക്കുന്ന പ്രണയിനി…പ്രണയാർദ്രവരികൾക്ക്ഋതുഭേദങ്ങളുടെഭാവപ്പകർച്ചയിൽമിടിക്കുന്ന ഹൃദയത്തിന്റെതേങ്ങലായ് മാനസംനീറ്റുന്നതും..എന്റെ പ്രവാഹങ്ങളെആത്‍മാവിൽനിറഞ്ഞാടുന്നമയിൽപോൽനിന്റെ കിനാവിലുണർത്തിയതും നിശയിലുയരുന്നരാക്കിളിപ്പാട്ടിൽലയിക്കുന്നമാന്ത്രികവീണയിൽനിന്നുതിരുന്ന താളങ്ങളായ് കവിതകളായ് ..എന്നിൽ പുനർജ്ജനിക്കുന്നതും നിറഞ്ഞുതുളുമ്പിയപ്രണയം പകുത്തെടുത്ത്ദാഹാർദ്രമായ്പ്രണയശൃംഗത്തിൽ പുനർജ്ജനിക്കുന്നതും ജന്മജന്മാന്തരങ്ങളുടെ സുകൃതത്താലാവുന്നു.