നിറചിരി.
രചന :- ബിനു. ആർ. സ്വപ്നങ്ങളാലോലമാടി-ത്തകർത്തരാവിൽനിദ്രവന്നെന്നെ ഊയലാട്ടിയനേരംനിന്റെയാ നറുചിരിവന്നെൻമനംകുളിർപ്പിച്ചനേരംഎന്മനസ്സപ്പോഴേക്കുംകുളിർതെന്നലായ് മാറി.കാലങ്ങൾക്കുപിറകിലൊരിക്കൽമാനസവാടികയിൽഉള്ളുനിറഞ്ഞൊരുചിരിയിൽനീയെൻ മനസ്സെല്ലാംകൊണ്ടുപോയനേരംഹർഷാരവത്തോടെഎൻകനവെല്ലാംനിൻകൂടെ-പ്പോയീയെന്നൊരുകാര്യംഇന്നുമെൻമനസ്സെന്നോടുകിന്നാരമോതീടുന്നു..വത്സരങ്ങൾ കടന്നുപോയൊരുദിനംമാനസവ്യാപരങ്ങളെല്ലാംപലകാര്യങ്ങളിലുംപലനേർച്ചകളിലുംപരിവർത്തനം ചെയ്യപ്പെട്ടൊരു-ദിനം, കാണാകനവുപോൽനിഞ്ചിരിയെൻ കണ്മുന്നിൽനിറനിലാവായ് വീണ്ടും കാണവേ,എൻനെഞ്ചരിയുന്നനെയ്യിന്മണംഎൻപഞ്ചസുഷിരങ്ങളിലൂടെ-ക്കകത്തേക്കടിയവേ,കാലമേ, ഞാൻ ഒന്നുമില്ലായ്മ-യിലേക്കു മടങ്ങുന്നതാ-യെനിക്കുതോന്നി.വസന്തമാകും അയൂസ്സി-ന്നന്ത്യത്തിൽ, കാല-യവനികയിലെപിന്നാമ്പുറത്തേ-യ്ക്കൂളിയിട്ടൊന്നൊളിഞ്ഞുനോക്കീടവേ, ഞാൻ കണ്ടതവിടെ-യൊരു താമരപ്പൂവിൻവാടിയദളങ്ങൾ മാത്രംകൊഴിഞ്ഞുവീഴാൻതാഴേയ്ക്കു-തൂങ്ങിക്കിടക്കും ഇതളുകൾ മാത്രം.ആ സൗവർണ്ണമാം നിറ-ചിരിയുടെ നിഴൽ മാത്രം.