മരിക്കാത്ത ഓർമ്മകൾ
രചന : ബി.സുരേഷ് കുറിച്ചിമുട്ടം ✍ ഒളിപ്പിച്ചുവെയ്ക്കുന്നൊരു തുരുത്തുണ്ട് എല്ലാവരിലും!പലനിറങ്ങളെചാലിച്ചൊരുകൊച്ചുതുരുത്ത് !അവിടെ ഒരുപാട് ഓർമ്മനിറങ്ങളുണ്ട്!പിടയുന്നചിലസഹനശ്വാസങ്ങൾക്കിടയിൽ,ഞെളിപിരികൊണ്ട്പുളഞ്ഞ്അമരുന്നുണ്ടത്!മരിച്ചുവെന്നുകരുതിയെങ്കിലും,ഇനിയുംമരിക്കാത്തോർമ്മകൾ!തന്നുപോകുന്നവർ മന:പൂർവ്വം,മറന്നുവെച്ചവയാണെല്ലാം!നെഞ്ചിനെ കുത്തിയത് നിണംപൊടിക്കും!ചേർത്തുനിർത്തി തഴുകിയകരം,ചേലുതേടി എന്നേപോയിമറയും!കാത്തിരിപ്പിൻ തുരുത്ത് വിജനമാവും!ശ്വാസഗതികൾ തെറ്റിപുളയും!ഓർമ്മഭാണ്ഡം കനംവെച്ചുനിറയും!കണ്ണുകൾ നീർത്തുള്ളികളാൽ,കാഴ്ചമറച്ചന്ധതയേകും!മരണമില്ലാത്തോർമ്മകൾമാത്രമായൊടുങ്ങും!തൊണ്ടക്കുഴികളിൽ കുരുങ്ങി ഗദ്ഗദം,മറന്നുപോകുന്ന നിലവിളിയെ പുണരാനേറെ;കൊതിച്ചു തളർന്ന് വീണ് മയങ്ങും !ഓർമ്മകളെമറവിക്കുവിട്ടുകൊടുക്കാതങ്ങനെ !