എൻ്റേത് മാത്രമായിരുന്ന ഒരുവൾ…
രചന : പുഷ്പ ബേബി തോമസ് ✍ എൻ്റേത് മാത്രമായിരുന്ന ഒരുവൾ…പൂവിടാൻ മടിച്ച ചെടിയിൽവിരിഞ്ഞ സുന്ദരിപ്പൂവ്.ജീവിതത്തിന് അർത്ഥമേകിഎന്നിലെ അമ്മയെ ധന്യയാക്കിയവൾ.നിൻ്റെ കൈ പിടിച്ചുംഎൻ്റെ കൈ പിടിച്ചുംകൈകൾ കോർത്തു പിടിച്ചുംനമ്മൾ നടന്ന വഴികൾ…..കണ്ട കാഴ്ചകൾ …….അറിഞ്ഞ രുചികൾ…….നമുക്ക് പ്രിയമുള്ള ഇടങ്ങൾ…..നീയൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ……അർത്ഥമുള്ള നിമിഷങ്ങൾ…