ദേവി.
രചന : മേരിക്കുഞ്ഞ്.✍️ കുളിച്ചു കേറിമുടി വിടർത്തിപള്ളി വാളിൻതിരുമൂർച്ചയിൽഅര മണി പൊട്ടി –തെറിക്കുമാറുച്ചത്തിൽവെളിച്ചപ്പെട്ടു തുള്ളുന്നുകലിയടങ്ങാതെ മഹാദേവി,ഹേ , പൂജാരിമുന്നിലുള്ളൊരീശിലാഖണ്ഡത്തിലോനീയെന്നെ തിരയുന്നു.ഇക്കുഞ്ഞിരുളറയി-ലടച്ചിട്ട് നീനിശ്ചയിക്കും നേരംനടതുറന്നു ദീപം കാട്ടിപൂവിതളർച്ചിച്ച്ഒരുക്കിയിരുത്തുമോ –യെന്നെനീഞാനനന്ത മഹാകാശത്തെഇരിപ്പിടമാക്കിയോൾഎൻ വിരൽ കുത്തുവാ –നിടം പോരായിപ്പാരിടത്തിൽ.എന്നുടയാടയിലെകുഞ്ഞു പൂക്കളീയാകാശ ഗോളങ്ങളൊക്കെയും.എൻ നേർത്തശ്വാസമേറ്റുലയുന്നുക്ഷീരപഥത്തിലുഡു –ജ്വാലകൾ.കോടിസൂര്യന്മാരൊരുമിച്ചുദിക്കും പ്രളയാഗ്നി…