Category: ടെക്നോളജി

അന്ധൻ*

രാജീവ് ചേമഞ്ചേരി* കണ്ണിലൊരു വലയായി മെല്ലെ വന്നൂ!കണ്ണടയ്ക്കുള്ളിലെ മങ്ങലായ് തോന്നി!കണ്ണു തിരുമ്മി കലശലായ് നോക്കി-കണ്ണിലിരുട്ടുപോൽ മുന്നിലെന്നും! കാണേണ്ട കാര്യങ്ങളൊന്നും കാണാതെ-കലുഷമായ് തപ്പി തിരഞ്ഞു നടന്നൂ!കാതങ്ങളേറെ ഭൂവിലുണ്ടെന്നാലും-കൂരമ്പെയ്യുവാൻ നാവിന്ന് ശക്തൻ ! കാലിടറി വീഴുന്ന ജീവിതങ്ങൾ-കാണാക്കര തേടിയുഴലുമ്പൊഴും…..കിട്ടാക്കനിയായ് വളരുന്ന മോഹംകർക്കശകാരുടെ കണ്ണിലെ കരട്…

വരയും വരിയും*

രചന : സജി കണ്ണമംഗലം* ഇളവെയിൽ കൊണ്ടു വൃക്ഷങ്ങളാകവേതളിരു തങ്ങളിൽ ചുംബിച്ചു നിൽക്കയായ്കളിചിരിക്കൊഞ്ചലുന്മേഷദായകംവെളുവെളെച്ചിന്നുമർക്കാംശുവേൽക്കയാൽ ഹരിതതീരം , ജലം,വായുവൊക്കെയുംവിരളമാകാതിരിക്കുവാൻ ഭൂമിയിൽകരതലങ്ങളിൽ കൈക്കോട്ടുമേന്തിയീധരയിലൂർജ്ജം നിറയ്ക്കുന്നു കർഷകർ അറിക നമ്മൾ ശ്വസിക്കുന്ന വായുവുംവറുതി മാറ്റുന്നൊരന്നവും നല്കുവാൻഅരവയർ പോലുമുണ്ണാതെ നിത്യവുംപൊരുതി നേടുന്നു കാർഷികോല്പാദനം അവർ ജയിക്കട്ടെ നമ്മൾ…

ഹൃദയപൂർവ്വം*

രചന: എൻ. അജിത് വട്ടപ്പാറ* ഓർമ്മ തൻ മുഖപടംഹൃദയത്തിൽ വിടരുന്നു ,മാനസ സങ്കീർത്തനനിലാവിൻ കുസൃതി പോൽ .സാന്ത്വനമോഹങ്ങളാൽവർണ്ണങ്ങൾ തീർത്തുതന്നു ,ബാല്യകാലങ്ങളിലെഹൃദയത്തുടിപ്പുകൾ .ആകാശവെൺ മേഘം പോൽപാറിപ്പറന്നു നിത്യം,കൂട്ടുകാരുമായ് ചേർന്നുനാടിന്റെ പുളകമായ് .ജീവന്റെ പ്രഭാവമാംപഠനം തമാശയായ് ,കളിയുടെ വിഹായസ്സിൽഉണരും ബാല്യ ലോകം .ഉന്നതി തേടുന്നിടംഉന്നത…

കാവ്*

സതി✍️ മുത്തശ്ശിയാലിൻചുവട്ടിലായുണ്ടാരുംകാത്തു പാലിക്കാത്തൊരെൻ്റെ കാവ്കൽവിളക്കെരിയാത്തവിഗ്രഹമില്ലാത്തസർപ്പങ്ങളില്ലാത്തൊരെൻ്റെ കാവ്മഞ്ഞളിൻ ഗന്ധംവഹിക്കുന്ന കാറ്റില്ലകൂട്ടിനായ് ആലിൻഞരമ്പു തൻ ചൂട് മാത്രംവറ്റി വരണ്ട നാവുമായ് ചരാതുകൾപ്രാണൻവെടിയാറുണ്ടിവിടെകാലൊച്ച കാതോർത്തിരിക്കുന്ന ചെത്തിയുംചെമ്പകതൈകളുമുണ്ടിവിടെഇരുളുനിറഞ്ഞൊരീക്കാവിലേക്കായ്വരുന്നവർക്കിടയിലുംഇരുളു മാത്രംഅധരങ്ങൾകെട്ടിപ്പുണർന്നൊരാരതിയുടെഭാവപ്പകർച്ചകൾമാഞ്ഞു പോകേഇഴപിരിയാത്തൊരുനാരിൻ കുടുക്കിലായ് വിടപറയുന്നവരുണ്ടിവിടെകാളിക്ക് കാവലായ്നാഗദൈവങ്ങളുംകൂരിരുൾ വർണ്ണമാം വിഗ്രഹങ്ങൾതേവാരമില്ലാതെതട്ടകത്തിൽ നമിച്ചിടുംശീർഷകം നമ്രിതരിയിടാം ദേവതാപ്രിയമായോരയിടത്തിൽമുത്തശ്ശിയാലിൻ ചുവട്ടിലുണ്ടായിരുന്നൊരെൻ്റെകാവിൽ ….

പുലർവെട്ടം.

രചന : ശ്രീകുമാർ എം പി* കള്ളനാണയം കടന്നുകയറികപടമാക്കിയ കാലത്ത്കരളുറപ്പോടതു നിവർത്തുവാൻകരുതലേകുക നമ്മളുംകമനീയമായണിയിച്ചൊരുക്കിവരുന്നുവാ പല കളവുകൾകണ്ടിടാം നേരെ കൺതുറന്നറികകലിയുടെ ബാധാവൈഭവം!മായവും വിഷവും കലർത്തിവരുംഅന്നപാനീയങ്ങളങ്ങനെമുന്നിലെത്തിടുംപല മരുന്നിലുംമാധ്യമങ്ങളിലുമുണ്ടവകപടവാർത്തകൾ സമയമേകികണ്ടിടുന്നുനാം പലപ്പോഴുംകരുതൽ വേണം മനമതുകണ്ടുകലങ്ങി മെല്ലെയിളകവെകാര്യമായവ കൊള്ളുവതിൻ മുന്നെനേരറിയണം പലവഴികാര്യമറ്റുള്ള കപടനാണയംതള്ളുവാൻ നമ്മൾ മുതിരണംകനകകാന്തി ചൊരിഞ്ഞിടും…

കഷായം ടാബ്‌ലെറ്റ്‌

ആനന്ദ്‌ അമരത്വ** ഒരു കുപ്പി കഷായമെന്ന്വൈദ്യൻ വിധിച്ചുരണ്ട്‌ സ്ട്രിപ്‌ കഷായം ടാബ്ലറ്റെന്ന്മരുന്നു കടക്കാരൻ വിധിച്ചു.കയ്പ്പ്‌ അറിയുകയേ വേണ്ടകുലുക്കേണ്ട പതുങ്ങേണ്ടകയ്പ്പെന്ന് മുഖം കോട്ടേണ്ടഏതു തിരക്കിലുംഎടുക്കുക വിഴുങ്ങുകഒരു കവിൾ വെള്ളം കുടിക്കുക.മെനക്കേടും സമയവുംഏറെ ബാക്കിയുണ്ട്‌.വിഴുങ്ങീട്ടും വിഴുങ്ങീട്ടുംരോഗം മാത്രം ബാക്കിയുണ്ട്‌.അടുപ്പത്ത്‌ കവിതയുണ്ട്‌വെന്ത്‌ കുറുകി വാങ്ങി വച്ച്‌തണുക്കുമ്പോൾ…

ഒമിക്രോണ്‍!

കുറുങ്ങാടന്‍* ഒമിക്രോണ്‍ വളരുന്നു പാശ്ചാത്യദേശങ്ങളി-ലോട്ടല്ല ഭയഭാരം ലോകജനത്തിന്നുള്ളില്‍!വൈറസില്‍ രൂപമാറ്റം വന്നുള്ള വകഭേദംവൈറലായ് ലോകമെങ്ങും വേഗേനപടരുന്നു!വാക്സിന്റെ പ്രതിരോധശക്തിക്കുകീഴടങ്ങുംവികാസരൂപിയായ പുത്തനാം വൈറസും!ഒമിക്രോണ്‍ വൈറസിന്റെ പുത്തനാമാക്രമത്തെതടുക്കാനുള്ള ശേഷി നമ്മളിലുണ്ടാവട്ടേ!ഒമിക്രോണത്രമാത്രം മാരകവൈറസല്ലപടരും വേഗമേറുമെന്നാരു വിശേഷണം!ജാഗ്രത,യധിതീവ്രജാഗ്രതയൊന്നുമാത്രംനിഗ്രഹച്ചീടുവാനീയൊമിക്രോണ്‍ മാരകത്തെ!ആല്‍ഫയും ബീറ്റ, ഗാമ, ഡല്‍റ്റയു, വൊമിക്രോണു-മതീവതീവ്രഭേദമന്ത്യത്തില്‍ വരും ‘പൈ’യും!അഞ്ചോളം വൈറസിനം വന്നിതാ…

വിധി!

ഷീജ ദീപു* എഴുതുവാൻ വ യ്യെനിക്കിനിയുമേറെചോര പുരണ്ട ചരിത്രങ്ങൾകൺ കണ്ട കാഴ്ചയിൽ കെട്ടിമറിയു ന്നുകത്തിജ്വലിക്കുന്നു കാഴ്ചകൾ മുന്നിൽആർത്തിരമ്പി അലറിയടുക്കുന്നുകർണ്ണ.കദോരമാം കോലാഹലങ്ങളിപ്പോഴുംഎഴുതുവാനാകില്ല എനിക്കി നിയുംഅസഹ്യമാംമീ കോമളിച്ചിത്രങ്ങൾവെന്തു പിടയുന്ന മാനസങ്ങളിപ്പോഴുംഅസഹിഷ്ണുതയോടെ കണ്ണടയ്ക്കുന്നുപോർവിളി കാണാനായിനിഴൽ പോലെ രൂപങ്ങൾകോർക്കുന്ന കൈയിലൊരിറ്റു പ്രാണനുംഎന്താണീ ലോകം ഇങ്ങനെയൊക്കെ?താതന്റെ നെഞ്ചകംപിളർക്കും ചുവടുമായി…

മഞ്ഞുമൂടിയ ഗ്രാമം …

ജോർജ് കക്കാട്ട്* ശാന്തമായ, ഒരു ചൂടുള്ള മേൽക്കൂരയുടെ കീഴിൽ,ഗ്രാമം വെളുത്ത മഞ്ഞിൽ കിടക്കുന്നു;തോട് ഉറഞ്ഞ ജലപാളിയിൽ ഉറങ്ങുന്നു,ഹിമത്തിനടിയിൽ നഗ്നമായ മഞ്ഞ്. വില്ലോകൾ അവരുടെ വെളുത്ത മുടിയിൽ നിൽക്കുന്നു,ഒരു കർക്കശമായ വേലിയേറ്റത്തിൽ പ്രതിഫലിക്കുന്നു;എല്ലാം ശാന്തവും തണുത്തതും വ്യക്തവുമാണ്എന്നെന്നേക്കുമായി വിശ്രമിക്കുന്ന മരണം പോലെ. കണ്ണെത്താ…

അസ്തിത്വം.

ജോയ് പാലക്കമൂല* നിങ്ങൾക്കെന്റെകണ്ണുകളെ മൂടിക്കെട്ടാംആ ഇരുട്ടിനെരാത്രിയെന്ന് പറയരുത്.നീങ്ങളെന്റെ അധരങ്ങളെചേർത്ത് തുന്നുമ്പോൾചേക്കേറുന്ന മൗനത്തെസമ്മതമെന്ന് വിധിയെഴുതരുത് .ചേർത്തടച്ച കാതുകളിൽനിന്ന്ശബ്ദം വഴിമാറുമ്പോൾബധിരാനായ് എന്നെവായിച്ചെടുക്കരുത്.എന്റെ കൈകളിൽവിലങ്ങണിയുമ്പോൾസ്വതന്ത്ര്യത്തിന്റെ ഘോഷയാത്രകൾനിരത്തിൽ മുഴങ്ങരുത്.എന്റെ ജീവനെപിഴുതെടുക്കുന്നവർഅത് നീതിയുടെപത്രത്തിൽ അടയാളപ്പെടുത്തരുത്