സ്മൃതി നാശം.
കവിത : മംഗളാനന്ദൻ* സ്മൃതിനാശത്തിന്നിരുട്ടറയിൽകടക്കുമ്പോൾമൃതിതൻ കരതല സ്പർശനമറിയുന്നു.മറവി, മനുഷ്യന്നുമരണത്തിലേക്കുള്ളപദയാത്രയിലിടത്താവളമൊരുക്കുന്നു.മറവി പുനർജ്ജനിയാകുന്നു,വാർദ്ധക്യങ്ങൾപിറവിയെടുക്കുന്നു പിന്നെയും ശിശുക്കളായ്.വലിയ ശരീരത്തെ പേറുവാൻകഴിയാതെ-വലയുന്നവർ രണ്ടാം ബാല്യത്തിലുടനീളം.മരണം വരിയ്ക്കുവാൻ ശുഭകാലവും കാത്തുശരശയ്യകൾക്കുമേൽശയിച്ചീടുന്നു ചിലർ.അയനസങ്ക്രാന്തിയിലോർമ്മതൻ കൂരമ്പുകൾഅവരെ വീണ്ടും കുത്തിവേദനിപ്പിച്ചീടുന്നു.ഒരുജന്മവും കൂടിയാടുവാൻ കഴിയില്ലീമൃതതുല്യമാം ജര ബാധിച്ച ശരീരത്തിൽ.ഭയമില്ലാതെ മൃത്യുവരിയ്ക്കും സ്വാസ്ഥ്യത്തിനെപറയുന്നല്ലോ നമ്മൾ മോക്ഷദായകമെന്നു.മറവി!…