കവിതയോട്
രചന:Jayasankaran O T കാത്തുനിന്നു ഞാൻ നിന്നെചക്രവാളത്തിൽ നീല-ക്കാറുകൾ നിറംവാർന്നുമാഞ്ഞുതീരുവോളവും കാത്തുഞാൻ ഹർഷോന്മാദനൃത്തമാടുവാൻ വിണ്ണിൽതാരകങ്ങളും, ചന്ദ്രലേഖയുമൊരുങ്ങുവാൻ. നിശ്ചലമേതോ സ്മൃതിവിഭ്രമശില്പംപോലെസ്തബ്ധമായ് മുന്നിൽവിശ്വപ്രകൃതി മുഴുവനും. കാറ്റടിക്കാതേ,യിലനീട്ടിയാടാതേ ,കിളിപാട്ടുപാടാതേ,പൂക്കൾകണ്ണുകൾ തുറക്കാതെ. ഞാനറിഞ്ഞീല, വെട്ടംപോയതുമിരുളിനുകാവലായെങ്ങും മിന്നാമിന്നികൾ തെളിഞ്ഞതും സന്ധ്യതൻനടയിലെപൊൽ തിരി പൊലിഞ്ഞതുമൊന്നുപാടുവാൻപോലുമെൻ്റെ നാവുണർന്നീല. നീ, വസന്തത്തിൻ ദൃശ്യകാവ്യമായ്…