ഓണം വന്നിട്ടും.
സുദർശൻ കാർത്തികപ്പറമ്പിൽ* ഓണം വന്നിട്ടുമെത്തീലല്ലോ;ഓണത്തപ്പൻ കേരളത്തിൽ!നാണം പൂണ്ടങ്ങിരുന്നാലെങ്ങനെ;നാണിയും,നാണുവുമോണമുണ്ണുംമാരിപെരുത്തൊരീമാമലനാട്ടിൽപോരുന്നതെങ്ങനെമാവേലി!ആരുവിളിക്കാനാരെതിരേൽക്കാൻ,തോരാക്കണ്ണീരിലാണ്ടുമാളോർ,ഒട്ടിയൊരാവയർ കെട്ടിമുറുക്കി,പട്ടിണികൊണ്ടുവലയുമ്പോൾ,കെട്ടിയപെണ്ണിന്റെ താലിയുംവിറ്റ്കൂട്ടത്തോടങ്ങുവലയുമ്പോൾ,ചത്തുചത്താളുകളോരോന്നുമങ്ങനെ;മണ്ണോടടിഞ്ഞുചേർന്നീടുമ്പോൾ,കണ്ണുംപൂട്ടി,കനകസിംഹാസനംതന്നിലൊരാളങ്ങിരിക്കണുണ്ടേ!കിട്ടുംനികുതികളൊക്കെയും കട്ടെടു-ത്തൂറ്റംപൂണ്ടങ്ങിരിക്കണുണ്ടേ!ആരേ,കാണുന്നു പാവംമനുഷ്യൻ്റെതീരാദുഃഖത്തിൻ തേങ്ങലുകൾ!വോട്ടൊന്നടുത്തപ്പോൾ കിട്ടിയകിറ്റുക-ളൊട്ടുമേ,യോണത്തിനില്ലെന്നോ!എന്തൊരധർമ്മമാ,ണെന്തൊരനീതിയാ-ണെങ്ങനെ മാവേലിയെത്തീടും?പെറ്റുവീണോരുകുരുന്നിനുപോലുമേ-യിറ്റുസമാധാനമേകാതെ;തോക്കുംചൂണ്ടിനടപ്പൂ,ഗുണ്ടകൾപേക്കൂത്താടിനാടെങ്ങെങ്ങും!കള്ളമേയുള്ളു,ചതിയേയുള്ളൂ-യെള്ളോളമല്ലപൊളിവചനം!മാവേലിയെങ്ങാനുമൊന്നുവന്നാലേ,ചാവും തലതല്ലിയയ്യയ്യോ!