Category: ടെക്നോളജി

യാചന

രചന : പത്മിനി അരിങ്ങോട്ടിൽ ✍ കണ്ടിരുന്നു പ്രപഞ്ചസത്യങ്ങൾ നാംമണ്ണിതിന്റെ പ്രതികാരതാണ്ഡവം,കണ്ണുനീരിനും കാര്യമില്ലെന്നുമിപോയ നാളുകൾ കേട്ടതും കണ്ടതുംപിന്നെയെന്തി നീ ഭാവനാ ലോകവും,,പിൻ തുടരുന്നതിൻ കാര്യമെന്നോതുവാൻ,ഉച്ചനേരവുമന്തിയും മാറ്റമികണ്ടിടാനും മറന്നതി മാനവർചിന്ത തന്നെ യാകറ്റി യൊരു വേള,,കണ്ടിടേണമിന്നിന്റെ കാഴ്ച കൾ,,ചൊല്ലിടുന്നിവരോരോവരികളുമെന്തിനെന്നുപറയുമോ കൂട്ടരേ,,നൊന്തു കേഴുമി മണ്ണിന്റെ…

കരുണയില്ലാത്ത കാലൻ

രചന : താനു ഒളശ്ശേരി ✍️ നിശബ്ദതയെ വിഴുങ്ങി ,ഹൃദയധമനികളെ തിളപ്പിച്ച് മരവിപ്പിച്ചു.കണ്ണിലൊക്കാഴ്ന്ന് ജീവിതംഒളിച്ചിരുന്ന മരണമേ നീ എത്ര ശക്തൻ ,കരുണയുടെ പൂരം കണ്ടിട്ടും കൊങ്കിണികൾക്കുംകണ്ണു കാണാത്ത പകലിൽ രാത്രികരയാതെരിക്കുന്നതെങ്ങനെമരണമേ നിൻ്റെ കുരുക്ഷേത്രയുദ്ധത്തിൽയുദ്ധമുറ ചൊല്ലിയവൻ്റെ ജീവിതവുംനിൻ്റെ കയ്യിൽ ഒരു പാവയെ പോലെചിരിക്കുന്നത്…

സ്നേഹബലി

രചന : പട്ടം ശ്രീദേവിനായർ ✍ കദനങ്ങൾ കോർത്ത ,കല്പടവിൽ ഞാനിന്ന് ,അകലങ്ങൾ നോക്കി,കണ്ണീർതുടച്ചു …..അകലങ്ങൾ ആത്മാവിൻ,ആഴങ്ങൾ അറിയുന്ന ,അരികുകൾ നോക്കീ ,ഞാൻ വെറുതെ,നിന്നൂ …ഇന്നുവരുന്നോരോവിരുന്നുകാരൊക്കെയും .ബന്ധുക്കളാണെന്നതിരിച്ചറിവിൽ ……!ആരോ ആരാണിവരെന്നറിയാത്തഅതിശയ മായി നിന്നുപോയീ …അറിയാത്തപോൽവീണ്ടും നോക്കി നിന്നു …!എവിടെയോ കണ്ടു മറന്നമുഖങ്ങളിൽകണ്ടു…

പ്രകൃതി ദൈവങ്ങൾ

രചന : പട്ടം ശ്രീദേവിനായർ✍️ അനന്തതേ….അപാരതേ….നീറും മനംഇന്ന്,നോവും മനം…!മേവും മനം…വേവും മനം..മനമറിയാത്തൊരുപൈതലായ്നീ…..!വിങ്ങുന്നുവോ?അഴലുകളോ?കഥയറിയാത്തൊരു..കദനങ്ങളോ?സ്വപ്നത്തിൽ എന്നുംനിഴലുകളോ?എന്തറിഞ്ഞൂ?പൈതലേ നീ…..എരിയുന്നമനസ്സിന്റെവിങ്ങലുകൾ……!ഉയരുന്നു മേഘങ്ങൾ.പടരുന്നു കൂരിരുൾ….എന്നിട്ടും എന്തേ നീ മയങ്ങീ…..?അറിയാത്ത കരങ്ങളിൽ….അറിഞ്ഞുകൊണ്ട് ഉറങ്ങി നീ….അകലങ്ങൾ താണ്ടു ന്നഅമ്മയെപ്പോൽ…..!“അമ്മ തന്നർത്ഥം സ്നേഹമാണെന്നും…അമ്മ തന്നാത്മാവ് കാണുന്നു നീ….”എന്നും അരുമയായ് പൈതലേ നീ വളരൂ…പ്രകൃതിതൻപുത്രനായ്നീ…..വളരൂ!

🖤മൃണ്മയശരീരരേ. സ്വസ്തി🖤

രചന : കൃഷ്ണമോഹൻ കെ പി ✍ മാധവൻ ചൊല്ലിയ വാക്കുകളങ്ങനെമലയാളം മെല്ലെ മറന്നിടുമ്പോൾമലകൾ കരയുന്നു, മരങ്ങളുമുലയുന്നുമലയുടെ കണ്ണീർപ്രവാഹത്തിലായ്മണ്ണങ്ങിടിയുന്നു മരണം വിതയ്ക്കുന്നുമലയാളി മെല്ലെ വിതുമ്പിടുന്നൂമരതകപ്പച്ചയാൽ സുന്ദരഗാത്രിയായ്മരുവിയ വയനാടും കേണിടുന്നൂമനിത ജന്മങ്ങളോ ചെളിയിൽ പുതഞ്ഞുള്ളമരണത്തിൽ മഗ്നരായ് മാറിടുന്നൂമാമക ചിത്തത്തിൽ മരണത്തിൻ രണഭേരിമന്ത്രധ്വനിയായ് മുഴങ്ങിടുമ്പോൾമരണത്തെപ്പുൽകിയ…

പഴമ്പൊരുൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ എവിടെ നാടിൻ്റെ സംസ്കാരപൈതൃകംഎവിടെ നാടിൻ്റെ സമ്പൽസമൃദ്ധികൾ?എവിടെനാമന്നുറക്കനെപ്പാടിയോ-രവികലസ്നേഹ സൗഹൃദശ്ശീലുകൾ! ഇവിടെ ഞണ്ടുകൾ,ഞാഞ്ഞൂലുകൾ വൃഥാ,കവിതകൾ ചമയ്ക്കുന്നഹോ നിസ്ത്രപം!അതിനെ വാനോളമയ്യോ,പുകഴ്ത്തുവാൻക്ഷിതിയിലുണ്ടു സാഹിത്യനപുംസകർ! കപടലോകമേ നിന്നെനോക്കിപ്പണ്ടുകവിയൊരുത്തൻ മൊഴിഞ്ഞതോർക്കുന്നുഞാൻ!ഒരു വിശുദ്ധഹൃദയത്തിനാവുമോ,പരമവിഡ്ഢിതൻ പിന്നിൽ ചരിക്കുവാൻ? പ്രകൃതിതൻ സൂക്ഷ്മഭാവങ്ങളോരാത്തവികൃത ജൻമത്തിനെങ്ങനെയായിടുംസുകൃതപുഷ്പവനങ്ങൾ തേടിപ്പറ-ന്നമൃതകാവ്യസരസ്സിൽ നിരാടുവാൻ പരമചിന്തയിൽ നിന്നേ…

മഴക്ക് മണ്ണിനോട്

രചന : ജോളി ഷാജി ✍ മഴക്ക് മണ്ണിനോട്പ്രണയം പെരുകുമ്പോൾപൊരുതി ജയിക്കാൻമനുഷ്യന് കഴിയില്ല…ഒന്നിച്ചൊന്നായിഇണപിരിയാതെനിങ്ങൾ കടൽ തേടിഅകലുമ്പോൾകൂടെ കൊണ്ടുപോകുന്നതെത്രജീവനുകളെയാണെന്നോ…മുന്നിൽ കാണുംതടസ്സങ്ങൾ തട്ടിമാറ്റിഉഗ്ര കോപികളായിമണ്ണും മഴയുംകുത്തിയൊലിക്കുമ്പോൾഒരു നാട് പോലുംഭൂവിൽനിന്നും മറയുന്നു…പ്രണയം പെരുത്തനിങ്ങൾ മണ്ണിലൊന്നായിദുരന്തംവിതക്കുമ്പോൾഉരുകിയൊലിക്കുന്നുമർത്യന്റെ കണ്ണുകൾ…ഒറ്റ മഴയെതാങ്ങാൻ കഴിയാത്തവരിലേക്ക്ഒരു കടലായ് നീപെയ്തിറങ്ങുമ്പോൾനിന്നെക്കുറിച്ചുകവിത രചിച്ചവർപോലുംനിന്ദയോടിന്നുപുച്ഛിച്ചു പുലമ്പുന്നു…ഓ പ്രിയപ്പെട്ടവളേമടങ്ങൂ…

“നിദ്രാവിഹീനൻ”

രചന : മോനിക്കുട്ടൻ കോന്നി✍ ഇന്നുമെന്നെത്തഴുകാതെ നിദ്ര,മറ്റെങ്ങാനുമ്പോയൊളിച്ചുവെന്നോ;ഇന്നീരാവിലുമെന്നോർമ്മപ്പയ്യുംചുറ്റീനടന്നങ്ങു മേഞ്ഞിടുന്നൂ! പയ്യതിൻ പൈദാഹമാറ്റിടാതെ;മേച്ചിൽപ്പുറം വിട്ടുപോരുകില്ലാ,വൈരാഗ്യഭാവമാർന്നങ്ങക്ഷികൾതുളളിത്രസിച്ചാടീ രൗദ്രരായീ! വേണ്ടാത്ത ചിന്തകൾ ചിന്തേരിട്ടങ്ങ്തേച്ചുമിനുക്കുന്നുരുപ്പടികൾ;വിൽക്കുവാനാവാതെ കൂട്ടിയിട്ടെൻമാനസ്സപ്പുര നിറച്ചിടുന്നു! നഷ്ടക്കണക്കും കൂട്ടിക്കിഴിച്ചങ്ങ്ഇഷ്ടജീവിതം വ്യർത്ഥമാക്കുന്നു;തുഷ്ടിയില്ലാതെ മാനസപ്പകൽകഷ്ടത്തിലായ് കാർമുകിലു ചൂടി! കാറ്റു വന്നൊരാ കോളും പരത്തീ,കാറ്റാടി ചുറ്റിക്കിതച്ചതു പോലെ;ഒച്ചയിട്ടങ്ങങ്ങു ചാറിപ്പോയി,മിച്ചമായുറക്കപ്പിച്ച മാത്രം…

പൂനിലാവ്

രചന : എസ്കെകൊപ്രാപുര.✍ പൂനിലാവേ പൂനിലാവേ..ഒളി തൂകി നീയണയൂ..ചിരിതൂകി ചന്തം പകർന്നു തരൂ..പൂനിലാവേ പൂനിലാവേ..ഒളി തൂകി ഭൂമാറിൽ നീയണയൂ…പൂനിലാവേ.. പൂനിലാവേ.. ഹിമമണിമാല കോർത്തിട്ടൊരുങ്ങികാത്തിരിക്കും കാമിനിക്കരികിൽ…ഹിമമണിമാല കോർത്തിട്ടൊരുങ്ങികാത്തിരിക്കും കാമിനിക്കരികിൽ…ദൂതുമായയക്കും മാരുതനോടൊത്ത്എത്തിടുമോ നീ പൂനിലാവേ…പൂനിലാവേ പൂനിലാവേ… ഒളിതൂകി നീയണയൂ…ചിരിതൂകി ചന്തം പകർന്നു തരൂ..പൂനിലാവേ പൂനിലാവേ..ഒളിതൂകി…

എന്തിനീ ജന്മം?

രചന : ബേബി സരോജം കളത്തൂപ്പുഴ ✍ എന്തിനീ ജന്മമെനിക്കേകി…..ഒരു വരിയെഴുതുവാൻതരമില്ലാതെ…ഒരു തരി സ്നേഹംനല്കുവാനാകാതെ…ഒരു വരിയെങ്കിലുംപാടുവാനാകാതെഒരു കാതമെങ്കിലുംനടക്കുവാനാകാതെ…ഒരു തരി സ്നേഹം നുകരുവാനാകാതെഒരു നോക്കുകാണുവാൻകൊതിച്ചിട്ടുമിന്നുവരെയും കഴിഞ്ഞതില്ല…..ഈ ജന്മകർമ്മമെന്തെന്നറിയാതെ….എന്തിനീ ജന്മം ഒരു തരത്തിലുംനില്ക്കുവാനായില്ല….ഒരു കിളിപ്പാട്ടുംകേൾക്കുവാനായില്ല…ഒരു നാട്യവും ആടുവാനായില്ല..എന്തിനീ ജന്മം?എത്ര തരങ്ങളുണ്ടായീടിലുംഒരു തരംപോലുംജന്മസുകൃതം നേടിയില്ല.