Category: ടെക്നോളജി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പറ്റി മുന്നറിയിപ്പുമായി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടസാധ്യതകളെ പറ്റി മുന്നറിയിപ്പുമായി ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ജെഫ്രി ഇ ഹിന്റണ്‍. മെഷീന്‍ ലേണിംഗിലെ നേട്ടങ്ങളെ തുടര്‍ന്ന് ജോണ്‍ ജെ ഹോപ്പ്ഫീള്‍ഡിനൊപ്പമാണ് ഇരുവരും പുരസ്‌കാരം നേടിയത്. എഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഹിന്റണ്‍ ആശങ്ക…

പുഞ്ചിരി

രചന : ഷിബിൻ ആറ്റുവാ✍ പുഞ്ചിരിയേകി പുഞ്ചിരിനേടുന്നുപരിഹാസച്ചിരിയോ മന്ദസ്മിതമോഒരായിരം രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നതാംപുഞ്ചിരിയിൽത്തേടുന്നു നേരുംനെറിയുംചിരി മാത്രമേകി അടുത്തുകൂടിപഴിമാത്രം ചൊല്ലി പിരിഞ്ഞുപോകുംപലരോട് ചേർന്നും ചേരാതെനിന്നുംപകയൊളിപ്പിച്ചു പുഞ്ചിരിച്ചിടുന്നുചിരിച്ചുകൊണ്ടോടി അടുത്തിട്ടവർചരിക്കുന്നതെല്ലാം അളന്നിടുന്നുചാരേ നടന്നും ചാരിനിന്നുംചോരന്റെ കണ്ണോടെ നോക്കിടുന്നുഹൃദയം തകർക്കും പാടേമുറിക്കുംഊറിച്ചിരിക്കും ഉള്ളാലവർപുഞ്ചിരിയേകി ചതിയൊളിപ്പിച്ച്എന്നേ ചതിച്ചൊഴിവാക്കിടുന്നുതിരിച്ചുപോക്കുപോലും പറഞ്ഞിടാതെഉടച്ചെറിഞ്ഞുംകൊണ്ടൊളിച്ചിടുന്നുപുഞ്ചിരിയിലൊരായിരം ആഴങ്ങൾനേരും…

അംബാഷ്ടകം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ആരാധ്യയാകുമമരേശ്വരിയംബികേതൃ-പ്പാദാംബുജങ്ങളടിയങ്ങൾ നമിപ്പുനിത്യംവേദാന്തവേദ്യയവിടുന്നു കനിഞ്ഞിടൂമൽ-ചേതസ്സിലക്കവിതപൂത്തുമണംപരത്താൻ നാളെത്രയായിനിജചിന്തയുമായിരിപ്പേൻകാളുന്നൊരിത്തെളിവിളക്കിനുമുന്നിലംബേ!ആളല്ലഞാനമലമാവചനങ്ങളോതാ-നാളാക്കിയെങ്കിലുമചഞ്ചലമമ്മയെന്നെ! പാടുന്നുഞാനനിശ,മപ്പരമാത്മതത്ത്വംപാടാതെനിക്കു കഴിയില്ലൊരുമാത്രപോലുംചോടൊട്ടുവച്ചണയുകെൻ്റെ മനസ്സിനുള്ളിൽഈടാർന്നൊരക്കവനപുഷ്പദളങ്ങൾനീർത്താൻ വേണ്ടാത്തതൊക്കെയുമകറ്റി മനസ്സിൽനിന്നുംവേണ്ടുന്നതൊക്കെയവിടുന്നു തരുന്നിതെന്നുംപണ്ടേക്കണക്കെ പരിലാളനയാർന്നിതെന്നി-ലുണ്ടാകണേപരിചൊടംബപരാത്പരേ നീ ഈ മണ്ണിലിപ്പിറവികൊള്ളുവതിന്നു മുന്നേ,തൂമഞ്ജുഹാസഭരമേകിയെനിക്കു സർവംആ മാതൃഭാവനയെവെന്നുയരാനൊരൽപ്പ-മാമോ,മനുഷ്യനിവിടെത്ര നിനയ്ക്കിലും ഹാ! വാണീശ്വരീ,മധുരവാസിനി മഞ്ജുളാക്ഷീ,കാണുന്നു ഞാനഖിലനേരവുമപ്പദങ്ങൾകാണേണമാമണി വിപഞ്ചികമീട്ടിയെന്നിൽ-ചേണുറ്റൊരപ്രകൃതിയിറ്റൊളിമങ്ങിടാതേ നാദാംബികേ വിമലരൂപിണി,വിശ്വസൃഷ്ടി-ക്കാധാരമായൊരഖിലാണ്ഡ വിശാലചിത്തേമോദേനവാഴ്ക,ശുഭപാതകൾകാട്ടിയേവം,ചേതോഹരപ്രഭപൊഴിച്ചനുവേലമെന്നിൽ…

അക്ഷരാർച്ചന -ജയ ജഗദീശ്വരി-

രചന : ശ്രീകുമാർ എം പി✍ ജയ ജഗദംബികെജയ ജയ ദേവികെജനമനവാസിനിജഗദീശ്വരിജയ സുധാവർഷിണിജനമനശോഭിതെജയ വേദരൂപിണിജഗദീശ്വരിസുമദളമൃദുലെസുമധുരഭാഷിണിസുന്ദരകളേബരെജഗദീശ്വരിശക്തിസ്വരൂപിണിസത്യസ്വരൂപിണിസ്നേഹസ്വരൂപിണിജഗദീശ്വരിദിവ്യപ്രഭാവതിവിദ്യപ്രദായിനിനിത്യപ്രശോഭിതെജഗദീശ്വരിപ്രശാന്ത പ്രശോഭിതെപ്രസന്നസ്വരൂപിണിപ്രഫുല്ല മനോഹരിജഗദീശ്വരിചന്ദ്രവദനെ ദേവിചന്ദനശോഭിതെചാരുമുഖാംബുജെജഗദീശ്വരിദീപപ്രശോഭിതെദിവ്യസുഹാസിനിദീനനിവാരിണിജഗദീശ്വരിജയ കൃപാവർഷിണിജയ വിദ്യാദേവികെജയ പ്രേമവർഷിണിജഗദീശ്വരിജയ കാവ്യമോഹിനിജയ കാമ്യദായികെജയ രൂപലാവണ്യെജഗദീശ്വരിജയ ജൻമമോചിതെജയ പുഷ്പാലങ്കൃതെജയ ജഗത്കാരിണിജഗദീശ്വരിജയ പൂർണ്ണശോഭിതെജയ പുണ്യദർശനെജയ പുണ്യശാലിനിജഗദീശ്വരിജയ കർമ്മരൂപിണിജയ ധർമ്മദേവികെജയ മായാമോഹിനിജഗദീശ്വരിഅന്നപൂർണ്ണേശ്വരിഅതുല്യപ്രഭാവതിഅനുഗ്രഹദായിനിജഗദീശ്വരിഅമൃതപ്രദായിനിഅജ്ഞാനവിനാശിനിആനന്ദസ്വരൂപിണിജഗദീശ്വരിസൂര്യതേജസ്വിനിസൂനഹാരാലങ്കൃതെസുകുമാരി സുസ്മിതെജഗദീശ്വരി.

ഗസല്‍—പാടൂ–ഈരാവില്‍-

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ കളിയായ്പറഞ്ഞതാണെന്നെനീ-യോര്‍മ്മിക്കാന്‍,ഒരുയാത്രപോകയാണെന്ന്……കളിയായ് പറഞ്ഞതാണോമനേ,നിന്‍കണ്ണിനൊരു ഭംഗിയുംഇല്ല,യെന്ന്……(കളിയായ് പറഞ്ഞതാണെന്നെനീ-യോര്‍മിക്കാന്‍…..)കളിയായ്പറഞ്ഞതാണെപ്പൊഴോനീയെന്‍റെ,മറവിയില്‍,മാഞ്ഞുപോയെന്ന്…..കളിയായ്പറഞ്ഞതാ-ണിനിനാമൊരിക്കലും,പരസ്പരം കാണുകില്ലെന്ന്…….(കളിയായ് പറഞ്ഞതാണെന്നെനീ-യോര്‍മ്മിക്കാന്‍……)കളിപറഞ്ഞാലും,കരയുന്നകണ്ണുകള്‍ക്കതിരില്ലഭംഗിയെന്നാലും,കരയുന്നനേരം,തുടുക്കും, കവിള്‍ത്തടം,കരളുതകര്‍ക്കുന്നിതെന്റെ……….!(കളിയായ് പറഞ്ഞതാണെന്നെനീ-യോര്‍മ്മിക്കാന്‍……ഒരുയാത്രപോകയാണെന്ന്കളിയായ് പറഞ്ഞതാണെപ്പൊഴോ നീയെന്‍റെ,മറവിയില്‍മാഞ്ഞു പോയെന്ന്……)

മൃഗതുല്യർ

രചന : റൂബി ഇരവിപുരം ✍ ഉണരും പ്രഭാതത്തിലൊന്നിലെൻ മിഴിയിലണഞ്ഞസ്വപ്നം വിട്ടകലാതെ തെളിയവേപരതി ഞാനെൻ വാമഭാഗം ചേർന്നു കിടന്നവളെതെളിഞ്ഞ കിനാവിൽ കണ്ട പോലവൾകടന്നു കളഞ്ഞോ ജാരനുമായൊരു വേളഅകമലരിൽ നിന്നിത്ര നാളും പകർന്നരാഗകണം കപടമായിരുന്നെന്നറിയുവാൻതെല്ലും കഴിയാതെയാ ചിരി തൻ ചതിക്കുഴിയിലകപ്പെട്ടിരുന്നോ…തിരഞ്ഞു ഞാനവിടൊക്കെ പേർത്തും…

ഏറെ പ്രിയപ്പെട്ട ചിത്രം

രചന : ശാന്തി സുന്ദർ ✍ പ്രണയത്തിന്റെ ഓർമ്മകൾ വരച്ചിടട്ടെ!തൂവെള്ള പേപ്പറിന്റെഒരു കോണിൽനിന്നുംജൂണിലെ മഴയങ്ങനെ പെയ്യുന്നുറോഡിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങൾതണൽ മരത്തിലേക്ക്ചേക്കേറിയപക്ഷികൾമാത്രം സാക്ഷി!കുടയെടുക്കാതെമഴയോട് വഴക്കിട്ട്പോകുന്ന ചില മനുഷ്യർ!പ്രണയമെന്ന് ഒറ്റവാക്കിൽകൊരുത്ത രണ്ടുപേർശ്വാസമടക്കി പറഞ്ഞ വാക്കുകൾചിത്രം ഉരുവിട്ടുകൊണ്ടിരിക്കുന്നു!പ്രണയത്തിന്റെ ആദ്യത്തെ ചുംബനത്തിന്‘ മറ’ നൽകിയ തണൽമരം!എന്നിലെ നീ…എന്റെ…

പാഴ്ക്കിനാവുകൾ

രചന : മോഹൻദാസ് എവർഷൈൻ ✍ കാറ്റിൻ മർമ്മരങ്ങൾക്കുംചൊല്ലുവാനേറെയുണ്ട്.കാതങ്ങളകലെയാണെങ്കിലുംകാതോർക്കണം.ആത്മനൊമ്പരങ്ങളിലാശ്വാസകിരണമാകണംനെഞ്ചിൽ നിറയുന്ന സ്നേഹംകണ്ണിൽ തിളങ്ങണം.കണ്ണുനീരുപ്പിട്ട ദുഃഖങ്ങളെപങ്കിട്ടെടുക്കണം.കരുതലിൻ തണലായ് നില്ക്കുംതാതന്ന് താങ്ങാകണം.കനൽ ചൂട് ചുമക്കുന്ന നേരത്ത്കനിവിന്റ ഉറവയാകണംഅമ്മയെ സ്നേഹമന്ത്രമായ്നെഞ്ചിൽ കരുതണം.കുറ്റപ്പെടുത്തുവാനായി മാത്രംകുറ്റങ്ങളെന്തിന്ന് തേടണംഎല്ലാരുമുറ്റവരെന്ന് ഊറ്റം കൊണ്ട്നടക്കണം.നമ്മൾ ഊറ്റം കൊണ്ട് നടക്കണം.

പുലിക്കോടൻ (കവിത )

രചന : സുമബാലാമണി.✍ ചുണ്ടിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആരും ഇത് വായിക്കരുത്. ഒന്നും പിടികിട്ടില്ല.😄. പണ്ട് റേഷൻ കടകളിൽ നിന്ന് കിട്ടിയിരുന്ന ഒരു അരിയാണ് ‘പുലിക്കോടൻ ‘അമ്പോ.. ഒരിക്കലും മറക്കില്ല ഞാൻ. വിശപ്പിന്റെകുരിശുമലകയറിയപ്പോൾആശ്വാസത്തിന്റെപുലിക്കോടനരിഅടുപ്പിൽതിളച്ചു മറിഞ്ഞ്അനങ്ങാപ്പാറനയംവ്യക്തമാക്കിക്കൊണ്ടിരുന്നുആർത്തിയുടെനെല്ലിപ്പലകയിലിരുത്തിക്ഷമയുടെ ബാലപാഠംചൊല്ലിച്ചഓരോ പുലിക്കോടനരിയുംഓർമ്മയുടെകലത്തിലിന്നുംവേകാതെ കിടക്കുന്നുകയറ്റത്തിന്റെക്ഷീണം മറന്ന്കുരിശിനുമുന്നിൽതൊഴുതുവണങ്ങികാണിക്കവഞ്ചിയിൽതുട്ടുകളിടുംപോലെപുലിക്കോടനോരോപിടിവായ്ക്കരിയിട്ട്വിശപ്പിനെഅടക്കം ചെയ്തകുട്ടിക്കാലം…🖊️

ഒരു വെർജിനിയൻ പ്രണയം🌹

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ അഴിച്ചുലച്ചിട്ട പർവ്വതങ്ങൾ പോലെയായിരുന്നു കവിത !ഓർമ്മയുണ്ടോ…… നിനക്ക് ആവെർജിനിയിലെ വെയിൽക്കാലം?ഗ്രീഷ്മത്തിലെ വെന്തു പോയചിന്തയുടെ കഷ്ണങ്ങൾ യഹോവയുടെ ക്ഷീരപഥങ്ങളിൽ കറങ്ങുന്നുണ്ട്!ഉൾച്ചൂട് കനത്തു കനത്ത് കരൾവെന്ത ഒരു കവിത പെയ്യാൻനിൽക്കുന്നുണ്ട് !കരിങ്കല്ലുകൾക്ക് മുകളിൽ പെയ്ത്അത് കടലിനോട് ചിലത്…