കാവ്യനർത്തനം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ നീ വരുന്നതും കാത്തുകാത്തുഞാ-നോമലേയിരിക്കുന്നിതാഭാവതീവ്രമാ,മെന്നനുരാഗ-മേവമൊന്നെന്തേ യോർത്തിടാആ മണിക്കിനാവെത്രകണ്ടുഞാ-നാമലർ ശയ്യപൂകുവാൻകോമളാധര പീയൂഷംനുകർ-ന്നാമൃദുമേനി പുൽകുവാൻസാമസംഗീതധാരയായെഴുംതൂമയോലും ത്വൽഗീതികൾമാമകാത്മ വിപഞ്ചികമീട്ടി-യാമയങ്ങൾ മറന്നിദം,ഉൾപ്പുളകമാർന്നേതുനേരവുംശിൽപ്പഭംഗിയാർന്നാർദ്രമായ്കൽപ്പങ്ങൾ മഹാകൽപ്പങ്ങൾതാണ്ടി-യുൽപ്പലാക്ഷീ,പാടുന്നുഞാൻ!ചോടുകൾവച്ചുദാരശീലയാ-യോടിയോമൽനീയെത്തവേ;പാടാതെങ്ങനെയാവുമീയെനി-ക്കീടുറ്റോരാത്മശീലുകൾജ്ഞാനവിജ്ഞനദായികേ,പ്രേമ-ഗാനലോലേ,സുശീലേയെൻമാനസാന്തരവേദിയിൽ നിത്യ-മാനന്ദ നൃത്തമാടുനീധ്യാനലീനനിൻ പ്രേമസൗഭഗോ-ദ്യാനമെത്ര സുരഭിലംപൂനിലാത്തിങ്കൾ പോലവേയെത്തു-മാ,നൽചിന്തെത്ര മാധുര്യംആമഹൽ പ്രണയപ്രഭാവമാ-ണീമനസ്സിനുജ്ജീവനംആ മനോജ്ഞമാം തേൻമൊഴികളാ-ണോമലേ തൂകുന്നുൻമാദംആരറിയുന്നൂ,നിൻവിശാലമാംനേരുതിരുന്നോരുൾത്തടംചാരുമന്ദസ്മിതാഭ പൂണ്ടെത്തുംസാരസോൻമുഖകന്ദളംവേദസാരസുധാരസം തൂകും,നാദബ്രഹ്മത്തിൻ സ്പന്ദനംആദിമധ്യാന്തമേതുമില്ലാത്തൊ-രാദിവ്യസ്നേഹ…