Category: ടെക്നോളജി

പ്രവാസിയുടെ മകൾ …. പാർവതി അജികുമാർ

അരുമയാം സോദരെ കേട്ടുകൊൾക;അൻപാർന്നൊരച്ഛന്റെ മകളാണു ഞാൻഅലിവോടെ എന്നുമെന്നരികിലുണ്ട് ,അകലാതെ അണയാത്ത ദീപമായി! കുട്ടികുറുമ്പുകൾക്കൊപ്പമാടികുട്ടിത്തമോടെയെൻ കൂടെയുണ്ട്!കുസൃതികൾ കാട്ടി ഞാനോടിടുമ്പോൾ,കൂട്ടായി എന്നുമെൻ കൂടെയോടി ! മിഠായി കൂനകൾ വാങ്ങിനല്കിബാല്യത്തിൻ മധുരം നിറയെനല്കിമായാതെ എന്നുമെൻ കൂടെയുണ്ട്,മലയോളം വലുതായി സ്ഥാനമുണ്ട്…! കണ്ണൊന്നടയ്ക്കുവാൻ ആകില്ലെനിക്കിന്നുകടലുകൾക്കപ്പുറം എന്റെയച്ഛൻ! …കൊറോണ മഹാവ്യാധി…

ഉണ്ണിയാര്‍ച്ച —- Anilkumar Sivasakthi

മഴപ്പാട്തീര്‍ക്കും കാര്‍മേഘസഞ്ചയഗഗനംമദപ്പാടുപേറും മദഗജംകണക്കെ ഗര്‍ജ്ജിതംഇളംകാറ്റിന്‍ സാന്ദ്രഭാവമല്ല നിന്‍ അക്ഷികള്‍ഇന്നിന്‍റെ സൈരന്ദ്രീ രൗദ്രഭാവം തീക്ഷ്ണം . കരഞ്ഞുനീര്‍വറ്റി ദാഹംപേറും ആഴിയല്ലകരഞ്ഞു നീര്‍യാചിക്കും ശൈലസുധയുമല്ല.കാന്തന്‍റെ പണയപണ്ടമായോളല്ല നീകാരിരുമ്പിന്‍ കരുത്തുള്ള തീയ്യപ്പെണ്‍കൊടി. കുഞ്ഞിരാമന്റെ വിറകരങ്ങള്‍ക്ക് തുണയേകികടത്തനാടിന്‍ ക്ഷാത്രവീര്യ നാരീകുലജാത .ജോനകന്റെ വീര്യംതകര്‍ത്ത പുത്തൂരംപുത്രിജയിച്ചവീഥികള്‍ നാദാപുര ചരിത്രസ്മൃതികള്‍…

മറന്നുവയ്ക്കരുതെന്ന്… Reshma Jagan

മറന്നുവയ്ക്കരുതെന്ന്പലതവണ ഓർമ്മപെടുത്തിയിട്ടുംതണുത്തുറഞ്ഞു പോവുന്നഎന്റെ മൗനത്തിൽനിന്നും നിനക്കെന്നെ വായിച്ചെടുക്കാനാവുന്നുണ്ടോ? മറച്ചുപിടിക്കാൻ ശ്രമിക്കുമ്പോഴെല്ലാംപരാജയപെട്ടുപോവുന്നഎന്റെ കണ്ണുകളിലെതിരയിളക്കങ്ങളൊപ്പിയെടുത്ത്നിനക്കൊരുകടലുവരയ്ക്കാനാവുന്നുണ്ടോ? ചായക്കൂട്ടുകൾ നിറച്ച് എന്റെ നരച്ചആകാശത്തു നിനക്കൊരു മഴവില്ലുവരയ്ക്കാനാവുന്നുണ്ടോ? എങ്കിൽ എങ്കിൽ മാത്രംഎന്റെ സന്തോഷങ്ങളുടെഅതിരുകളിൽഞാനൊരു മുൾവേലി കെട്ടുന്നു…. ✍️ രേഷ്മ ജഗൻ

ജനാധിപത്യ० …. Jisha K

അടുക്കളയിൽ നിന്നുംഅരങ്ങിലേക്ക്കരി പിടിച്ച പുകയുടെഇൻക്വിലാബുകൾമൗനജാഥ നടത്തുന്നു. ഉമ്മറത്ത് ചാരുകസേരയിൽസ്വാതന്ത്ര്യം അർദ്ധരാത്രിയിലെന്നൊരുപുസ്തകംകൂർക്ക० വലിയ്ക്കൊപ്പ०ഉയർന്നുതാഴുന്നു. അകമുറിയിലെ ഇടനാഴിയിൽബോംബ് വെച്ചു തകർക്കപ്പെട്ടതേങ്ങലുകൾനെടുവീർപ്പുകൾഅടക്കിപ്പിടിച്ച്ഒരു കണ്ണീർത്തുള്ളി വേച്ച് നടക്കുന്നുണ്ട്. കിടപ്പുമുറിയിൽഅധിനിവേശപ്പെട്ടു തളർന്നകീഴ്രാജ്യത്തിന്റെകഴുത്തമർത്തിഏകാധിപതിയുടെ ഉൻമാദ നിദ്ര അട്ടഹാസങ്ങൾമുഴക്കുന്നുണ്ട്. തീൻമേശയിൽഅരുചി വിഴുങ്ങിയദഹിക്കാത്ത ഒരന്ന०വിലങ്ങിക്കിടക്കുന്നു. തൊടിയിലെ തൊട്ടാവാടി മുള്ളുവരെ ദിവസവുംദണ്ഡിയാത്ര നടക്കുന്നു. ഇടുങ്ങിയ…

കൊല്ലരുതേ …. Rajasekharan Gopalakrishnan

നേരമായി നേരമായിയാത്രക്കുള്ള മുഹൂർത്തമായ്നേരറിഞ്ഞു ചൂരറിഞ്ഞുവേർപിരിയാൻ ഖേദമില്ല. പഴുത്തില പോലsർന്നുപതിക്കുവാൻ നേരമായികാത്തിരിക്കുമൊരമ്മ തൻഗർഭപാത്രമണയും പോൽ കൈയിലൊന്നും കരുതരുത്കാത്തിരിപ്പതമ്മയല്ലെ?മുത്തം തന്നിട്ടമ്മ നെഞ്ചിൽമുത്തു പോലെ ചേർത്തണയ്ക്കും. പഞ്ചഭൂതസഞ്ചിതമീമഞ്ജു മാംസ കഞ്ചുകത്തെപൃഥ്വി തൻ മാതൃഹസ്തത്തി –ലർപ്പിക്കാനെന്താത്മഹർഷം! ജീവനുള്ളൊരു ജന്മമോസസ്യജാലജീവിതമോപുനർജന്മഭിക്ഷയായ് നീതരരുതേ തമ്പുരാനെ! തെല്ലുമില്ല പരിഭവംകല്ലായി പിറവിയേകൂകൊല്ലാതന്നം കഴിപ്പതി-ന്മേലില്ലൊരു…

വിരഹം …. Kerstin Paul

ഏതോ നിലാവിന്റെ പൊൻവീണയിൽനിന്നുംഒരു നവ ഗാനമുതിർന്നുവീണുവസന്തത്തിൻ ദിവ്യമാം മലരിൽതിങ്ങുംമധുവിന്റെ മാധുര്യമെന്ന പോലെ. സൂര്യനണയുന്ന ആ മൃദു സന്ധ്യയിൽകാവ്യശിൽപ്പം തീർത്തതാര്.?സ്നേഹ ശിൽപ്പത്തിൽ തിങ്ങും വിരഹംകവിതയായ് മാറ്റിയതാര്? ആദ്യ കവിതന്നിൽ കാവ്യതല്ലജം തീർത്തക്രൗഞ്ച മിഥുനത്തെപ്പോലെഎൻ മനതാരിൽ നിന്നുമായുതിരുന്നുവിരഹത്തിൻ ചൂടുള്ള ദുഃഖഗാനം. എൻമിഴിപ്പീലിയിൽ കണ്ണുനീർ നിറയുന്നുവിതുമ്പുന്നു…

ലളിത ഗാനം …. Shaji Mathew

ഒരു പാട്ടു പാടാംകഥയേറ്റു ചൊല്ലാംകളിക്കൂട്ടുകാരെ അരികിൽ വരൂഈ വേദിയിപ്പോൾ നമുക്കൊപ്പമുണ്ട്ഈ സുദിനത്തെ മികവുറ്റതാക്കാം നാളെകളിൽ വിരിയും പുലരികളിൽപനിനീർ പൂവുകൾ നിറയണമെങ്കിൽനൻമതൻ വിത്തുകൾ കൊയ്തു വെയ്ക്കാംനല്ല തൈകൾ നട്ട് നനച്ചൊരുക്കാംഅങ്ങനെ നമ്മൾ നല്ല നാളെക്കായിനമ്മളെ തന്നെ നാടിനു നൽകാം ഇന്നലയിൽ കൊഴിഞ്ഞ ഇതളുകളിൽഒരുപിടി…

അർത്ഥങ്ങൾ —— Pattom Sreedevi Nair

ആയിരം സ്നേഹമിഴികൾ…..നോക്കിനിന്ന വഴികളിൽഅവൾ അറിയാതെഎത്തിനോക്കിയത്… അന്ധതമസ്സിന്റെബലികൂടീരങ്ങളിൽആയിരുന്നോ? നീലനയനങ്ങൾക്ക്..ആകാശകാമന…..അളക്കാൻ കഴിഞ്ഞല്ലെന്നോ? അറിയില്ല…ഒന്നും അറിയില്ല….അകലെ നോക്കിനിന്ന…..ആനന്ദമിഴികളിൽ,,കണ്ടത്…… അർത്ഥമില്ലായ്മയുടെ…..നിസ്സഹായത…..മാത്രമായിരുന്നുവോ??? (പട്ടം ശ്രീദേവിനായർ )

ചിത്രകാരൻ ****** Soorya Saraswathi

കനത്ത രാത്രിതൻ കറുത്ത മാറിലെ തണുത്ത നിശ്വാസംകവിളിൽ പതിക്കവേ..ഓർമ്മതൻ വാതിൽ തുറക്കുന്നു മുന്നിൽ, തേങ്ങുന്നിതാരോ ദീനമായ് പിന്നിൽ.വർണ്ണ ചിത്രങ്ങൾ കോറിയിട്ടൊരു മാന്ത്രിക വിരൽ സ്പർശം പ്രാണനിൽ പരതുന്നു..ഇല്ല, സഖേ നീ വരച്ചിട്ട സ്വപ്‌ന ചി ത്രത്തിന്റെ മഷിയുണങ്ങിയില്ലിതുവരെയുള്ളിൽ,കണ്ണുനീരിലൊരു വരപോലും പടർന്നതില്ലിതുവരെ..പിന്നെയെങ്ങനെ മാഞ്ഞുപോയീടുമത്…വെയിൽനാളങ്ങൾ…

🍸 വൈൻ ഓഫ് വിസ്ഡം 🍸 🍾…. Sudev Vasudevan

ഒമർഖയാം ജീവിതവീഞ്ഞു വീണ്ടുംനിറയ്ക്കുുകെൻസ്ഫാടികപാനപാത്രംപതഞ്ഞുപൊന്തട്ടേ ! ലയിച്ചിടട്ടേ !വരണ്ടചുണ്ടാലതുമുത്തിടട്ടേ ! നിലച്ചുകാലം ! ഇനിവർത്തമാനം !പറഞ്ഞിരിക്കാം കവിതാരഹസ്യംവിരുന്നുകാർ നമ്മളകന്നുപോകുംവിദൂരപാതയ്ക്കൊടുവിൽ ചിലപ്പോൾ വിഷാദമേറുന്നൊരു മൗനമപ്പോൾനിറയ്ക്കുമെൻ കാസ ശരാബിനായിനിസർഗ്ഗരാഗത്തൊടുപാടിടൂനീനിലാവിലെൻശായരിയൊന്നുകൂടി നിഹാരബിന്ദുക്കൾ തുടച്ചിടേണ്ടാവിശാലമാം നീർമ്മിഴി ചിമ്മിടേണ്ടാനികുഞ്ജമാകാശമതുറ്റുനോക്കാംശബാബ് നീ വന്നരികത്തിരിയ്ക്കൂ അചുംബിതോല്ലേഖനമൊന്നുമില്ലബലിഷ്ഠമാം ദർശനഗീതിയില്ലാവിശുദ്ധമാം ബുദ്ധിയിൽവന്നുദിക്കുംവിചാരവിശ്ലേഷതരംഗമില്ലാ അപൂർവ്വമായെന്റെയടുത്തിരിക്കുംവികാരമാത്മാവുഗ്രഹിച്ചിടുന്നുവിഭാതമേയെൻ മിഴിക്കുനൽകൂമിനുങ്ങുസൗന്ദര്യനിദർശനങ്ങൾ കുലീനമെൻലജ്ജമറച്ചിടട്ടെവിരൂപമാകുന്നവിഷാദമെല്ലാംഒമർഖയാം…