പൗത്ര, പത്ര സങ്കീർത്തനം
രചന : രഘുകല്ലറയ്ക്കൽ.. ✍ പാരമ്പര്യത്തിന്റെ പൈതൃക സീമയാൽ,പരിഹൃദമൂറും വാത്സല്യമോമന മക്കൾ,പ്രൗഢിയാൽ പ്രിയമേറും കൂട്ടുകുടുംബത്തിൽ,പുത്രിതൻ മക്കളിൽ വാത്സല്യ പൗത്രനാൽ,പത്രപാരായണം കേട്ടുരസിക്കുമീ, മുത്തശ്ശിയോടൊത്തു,പന്തുമെനയുവാൻ തെങ്ങോലയുമായവൾ സ്നേഹമായ്,പൗത്രിയും പിന്നിലായ് സൗമ്യതയേറ്റമുയരത്തിൽ,പറമ്പിന്നരികിലായ്,ഹരിതഭ വൃക്ഷത്തലപ്പതിൻ കീഴിൽ,പടികൾക്കു മേലിരുന്നരുമയാം മക്കളിൻ വാത്സല്യം,പകുത്തവൾ മുത്തശ്ശി,ആമോദമാനന്ദമോടെ.പണ്ടെല്ലാമിത്രമേൽ പാരായണത്തിന്റെ രസികതയോർത്ത്,പരമോന്നതമാം പത്രവാർത്തയ്ക്കൊപ്പം താളത്താൽ,പരിസരം…