കയർ..
രചന : പ്രദീഷ് ദാസ്✍ ഒരാളെ കിണറ്റിൽനിന്ന് വലിച്ചു കയറ്റാനും,ഒരാളെ ചാക്കിൽ കെട്ടികിണറ്റിലെറിയാനുംകയറിനു കഴിയും….ഇത് അയകെട്ടാൻ നല്ലതാണ്..ചുവരിലെ ആണിക്കുറപ്പുണ്ടേൽ,എത്ര മുഷിഞ്ഞ ഭാണ്ഡവുംനമുക്കിതിൽ തൂക്കിയിടാം….ആണിയിൽ നിൽക്കാത്തചില വലിയ കയറുകൾവടംവലിക്കായി ഉപയോഗിക്കാം….കയർ നിഷ്പക്ഷനാണ്..വാശി പിടിക്കുന്നത്ര എളുപ്പമല്ലവടം പിടിക്കൽ..വടം പിടിച്ച കൈകൾ മുറിഞ്ഞാലുംവടം മുറിഞ്ഞ ചരിത്രമില്ലാ….നോവുന്നവൻ…