മഴ തോരാതെ…. തോരാതെ*
രചന : ജയൻതനിമ ✍ ഊഷരഭൂമിയുടെവരണ്ട ചുണ്ടുകൾക്ക്അമൃതായി മഴ.സർവ്വവും കഴുകി വെടിപ്പാക്കാൻകാലത്തിൻ കനിവായ് മഴ.കുരുന്നുകൾക്ക് കുസൃതിയായ്കാമുകിക്കു ചുംബനമായ്കാമുകനാശ്ലേഷമായ് മഴ.മഴ.തുള്ളി തുള്ളിയായ് പിന്നെപേമാരിയായ് പെയ്ത്ചാലിട്ടൊഴുകിപുഴകളെയും നദികളെയും കരയിച്ച്കര കവിഞ്ഞൊഴുകിപ്രളയമായ്പ്രഹേളികയായ്പ്രതികാര രുദ്രയായി…മഴ.ആകാശംമേൽക്കൂരയാക്കിയതെരുവുജന്മങ്ങളുടെഉറക്കം കെടുത്തുന്നു.കർഷകരുടെ ഇടനെഞ്ചിൽഇടിത്തീയായ് ചെയ്തിറങ്ങുന്നു.ഇപ്പോൾ മഴ.ഉരുൾ പൊട്ടലിലൊലിച്ചു പോകുന്നകൂരയ്ക്കുള്ളിലെ നിലവിളിയായ്അകലങ്ങളിലൊടുങ്ങുന്നു.അലകടലിൽതുഴ നഷ്ടപ്പെട്ടവൻ്റെനെഞ്ചിടിപ്പിൻ്റെ മുഴക്കമായ്……ആഴങ്ങളിലേക്കാണ്ടുപോകുന്നവൻ്റെഅവസാന…