പകലിനെആർത്തിയോടെ വായിക്കുന്നൊരു കടൽ
രചന : അനീഷ് കൈരളി ✍ പകലിനെആർത്തിയോടെവായിക്കുന്നൊരു കടൽ.മറുകരയിലിപ്പോഴുംസങ്കടപെയ്ത്ത് …ഞണ്ടിൻകാലുകൾ പോലെതെറ്റിയോടുന്ന വരികൾ.വായിച്ചുതീരും മുമ്പേ –മറിയുന്നതാളുകൾ.‘ഞാൻ കള്ളി’എന്നൊരു കടൽകുട്ടി വന്നതു മായ്ച്ചുപോകുന്നു.ലക്ഷ്യമില്ലാതെ പറന്നകലുന്നുനൂലു പൊട്ടിയ മേഘങ്ങൾ.നാവുകളാൽ വിഷം തുപ്പുന്നു,കണ്ണുകളിൽ കടലളന്നൊരു പ്രണയം.മുന്നിൽ പറക്കുന്നവയ്ക്കൊപ്പംദിക്കുതെറ്റിയ പക്ഷികൾ.ആകാശം ചാലിച്ചെടുത്ത നിറങ്ങളിൽചുവപ്പു പടരുമ്പോൾ,ഉപ്പുതരിപോലൊട്ടുന്നനോട്ടങ്ങളെ കുടഞ്ഞിട്ട്കുടിലിലേക്കോടുന്നു –ശംഖുവിൽക്കുന്ന…